രാജൻബാബു മീനമ്പലം
ഛട്ട്‌പൂജ
ബീഹാറിന്റെ തനതായ ആഘോഷങ്ങളിൽ ഏറ്റവും പ്രാധാന്യം ഛട്ട്‌പൂജയ്‌ക്കാണ്. കാർത്തിക മാസത്തിലെ അമാവാസി ദിവസമാണ് സാധാരണ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപാവലി കഴിഞ്ഞ് ആറാം ദിവസം അതായത് ഷഷ്‌ഠിദിവസമാണ് ഛട്ട്‌പൂജ ആഘോഷിക്കുന്നത്. ഛട്ട്‌പൂജ കർഷകന്റെ പ്രകൃതിയോടുളള ബന്ധം വിളിച്ചറിക്കുന്നു. ഷഷ്‌ഠിദിവസത്തെ അസ്‌തമനസൂര്യന്റേയും ജലാശയത്തിൽ കാണുന്ന പ്രതിബിംബത്തെയാണ് ഛട്ട്‌പൂജ നടത്തുന്നത്. പ്രസാദമായി അന്നു കിട്ടാവുന്ന എല്ലാ കിഴങ്ങുവർഗ്ഗങ്ങളും ഫലങ്ങളും കരിമ്പും സൂര്യദേവന് നിവേദ്യമായി അർപ്പിക്കുന്നു. എന്നിട്ട് മ...