രാജൻ പെരുന്ന
കഥാസംഗമം
കഥയില്ലാത്ത കുറേപ്പേർ കഥാസംഗമത്തിനെത്തി. കഥ കേൾക്കാൻ കുറെ കഥയുളളവരുമെത്തി. ഒന്നാമത്തെ കഥ വാണിഭത്തെക്കുറിച്ചായിരുന്നു. അനുഭവസമ്പന്നരായ ഒരു വാണിഭക്കാരനെപ്പോലെ കഥാകൃത്ത് വാ തുറന്നു. വാണിഭവും വാണിഭത്തിനെത്തുന്ന ചരക്കുകളും കഥയുടെ പുറംതാളുകളിൽ പുനർജനിച്ചു. വഴിവാണിഭവും അങ്ങാടിവാണിഭവുമറിയാത്ത ആട്ടിൻകുട്ടികളായി കഥകേൾക്കർ അമ്പരന്നിരുന്നു. രണ്ടാമത്തെ കഥ പീഡനത്തെക്കുറിച്ചായിരുന്നു. ദുഃഖിതരും പീഡിതരുമായ മൂന്നു കഥാകൃത്തുക്കൾ. ആത്മപീഡനവും പരപീഡനവും അവർക്കു വിഷയമായി. പതിനഞ്ചുകാരിയുടെ പീഡനം മാജിക്കൽ റിയലിസമ...
ഓപ്പറേഷൻ
അയാളുടെ ആകാംക്ഷയുടെ മുമ്പിലേക്ക്, ഓപ്പറേഷൻ തീയേറ്ററിൽനിന്ന് അവൾ ഇറങ്ങിവന്നു. കഴുത്തിൽ സ്‌റ്റെതസ്‌കോപ്പും കൈകളിൽ രക്തംപുരണ്ട ഗ്ലൗസും. ഗ്ലൗസുകൾ അവൾ മനഃപൂർവം ഊരിമാറ്റാഞ്ഞതല്ലേ? ദേഹത്തോടു ചാരിനില്‌ക്കുന്ന രണ്ടു കുഞ്ഞുങ്ങളെയും അയാൾ കൈകൊണ്ട് ചേർത്തുപിടിച്ചു. കുഞ്ഞുങ്ങളുടെ ദൈന്യം വാക്കുകളായി ഊർന്നു. “അമ്മയ്‌ക്ക് എന്താണച്ഛാ?” ആ ചോദ്യത്തിന്റെ ആവർത്തനംപോലെ അയാൾ അവളുടെ മുഖത്തേക്കുനോക്കി. “എന്തായി...?” ‘ഡോക്‌ടർ’ എന്നുകൂടി കൂട്ടിച്ചേർക്കണോ എന്ന് അയാൾ ഒരുനിമിഷം സംശയിച്ചു. അഞ്ചുകൊല്ലം ‘ചക്കരമോളേ’ എ...