രാജൻ മൂത്തകുന്നം
കുട്ടനു കിട്ടി സമ്മാനം
കുട്ടനും കൂട്ടുകാരും കൂടി കച്ചേരി മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോവുകയായിരുന്നു. വഴിയരികിലെ വീട്ടുമുറ്റത്തുനിന്ന് ഒരു നായ് അവരുടെ നേരെ നോക്കി കുരച്ചു. കുട്ടൻ ഉടനെ ഓടിച്ചെന്ന് ബാറ്റുകൊണ്ട് അടിക്കാനാഞ്ഞപ്പോൾ അവനെ തടുത്തുകൊണ്ട് ശ്രീമോൻ ചോദിച്ചു. “ആ നായ് നിന്നെയൊന്നും ചെയ്തില്ലല്ലോ. പിന്നെ എന്തിനാ അതിനെ അടിക്കുന്നത്?” കൂട്ടുകാരൻ പറഞ്ഞുതീരുന്നതിനു മുൻപേ ബാറ്റുകൊണ്ടുള്ള അടി പട്ടിയുടെ കാലിൽ കൊണ്ടു. അത് കുരച്ചുകൊണ്ട് ഞൊണ്ടിഞ്ഞൊണ്ടി വീടിനു പിന്നിലേയ്‌ക്കു ഓടിപ്പോയി. പട്ടിയുടെ കുരകേട്ട് വ...
കൃഷിക്കാരന്റെ ചോദ്യം
രാമപുരം ഗ്രാമത്തിൽ കൃഷിക്കാരായിരുന്നു അധികവും. പച്ചക്കറികളും പയറുവർഗ്ഗങ്ങളും കാച്ചിലും ചേനയുമെല്ലാം അവർ കൃഷി ചെയ്‌തുപോന്നു. എന്നാൽ നെൽകൃഷിയായിരുന്നു പ്രധാനം. പ്ലാവിലും മാവിലും ഫലമായാൽ പക്ഷികൾ വന്ന് ചക്കയും മാമ്പഴവുമെല്ലാം കൊത്തിത്തിന്നും. എന്നാൽ നെൽപ്പാടങ്ങളിലെ കൃഷിശല്യം സഹിക്കവയ്യായിരുന്നു. ഒരിക്കൽ ഒരു കൃഷ്‌ണപ്പരുന്ത് ഇരതേടി ആകാശത്ത് വട്ടമിട്ടു പറക്കുകയായിരുന്നു. അപ്പോൾ തേന്മാവിൻ കൊമ്പിലിരുന്ന് ഒരു മാടപ്രാവ് മാമ്പഴം കൊത്തിത്തിന്നുന്നതു കണ്ടു. പരുന്ത് പെട്ടെന്ന് താഴേക്ക് പറന്നു. ത...
എങ്ങനെ ഭാഗിച്ചെടുക്കാം?
രത്നഗിരിയിലെ രാജാവായിരുന്ന നാഗേന്ദ്രസിംഗന് മൂന്നു പുത്രൻമാരുണ്ടായിരുന്നു. മൂത്ത പുത്രൻ രംഗനാഥ്, രണ്ടാമൻ പ്രേംനാഥ്, ഇളയപുത്രൻ ശ്രീനാഥ്. രാജാവിനു പ്രായാധിക്യമായി. ഒന്നും ചെയ്യാൻ കഴിവില്ലാതായി. രാജ്യഭരണം തന്നെ അദ്ദേഹത്തിന് ഭാരമായി. രാജ്യവും ജംഗമവസ്‌തുക്കളും മക്കൾക്ക് ഭാഗിച്ചു കൊടുത്തു തന്റെ ജീവിതകാലത്തുതന്നെ കുമാരൻമാരെ ഓരോ രാജ്യത്ത് വാഴിക്കാൻ നാഗേന്ദ്രസിംഹൻ ആഗ്രഹിച്ചു. അതിന്റെ പ്രാരംഭമായി, രാജാവിനുണ്ടായിരുന്ന പതിനേഴ് ഗജവീരന്മാരെ രാജകുമാരൻമാരോട് വീതിച്ചെടുക്കുവാൻ രാജാവ് കല്പന നൽകി. ...
ആന മദിച്ചേ…. ആന മദിച്ചേ….
കറുകശ്ശേരി മനയ്‌ക്കലെ കണ്ണപ്പൻ തലയെടുപ്പുളള ആനയായിരുന്നു. കാണാൻ നല്ല ചന്തം. നെറ്റിപ്പട്ടവും കോലവും കുടയുമെല്ലാം ഏറ്റിയാൽ അവൻ അതിസുന്ദരൻ തന്നെ. അതുകൊണ്ട് നാട്ടിലും അകലേയുമുളള ഉത്സവങ്ങൾക്ക് കണ്ണപ്പൻ ആനയെ വേണമെന്ന് ഉത്സവഭാരവാഹികൾക്ക് നിർബന്ധമാണ്. കണ്ണപ്പനാനയുണ്ടെങ്കിൽ പൂരത്തിന് ആളും കൂടും; കെങ്കേമവുമാകും. അമ്പലമുറ്റത്തെ ആനപ്പന്തലിൽ തിടമ്പേറ്റി നില്‌ക്കുന്ന കൊമ്പൻ പഞ്ചവാദ്യ വേളയിലും പാണ്ടിമേളം മുറുകുമ്പോഴും മസ്തകം കൊണ്ട്, സൂക്ഷിച്ചാൽ കാണാവുന്നവിധം താളംപിടിച്ചു കൊണ്ടിരിക്കും. നാട്ടിലുളള ആന...
കൊച്ചുരുളി
ശങ്കുണ്ണ്യേട്ടന്റെ വീട്ടിൽ കളളൻകേറി. ദാഹിച്ചപ്പോൾ വെളളമെടുക്കാനായി ശങ്കുണ്ണി അടുക്കളയിലേക്കു ചെന്നു. അപ്പോൾ കൊച്ചുരുളിയുമെടുത്ത് ഒരാൾ മുറ്റത്തിറങ്ങുന്നതുകണ്ടു. ഇളയമകൻ കൊച്ചുനാണുവാണ് അതെന്ന് ശങ്കുണ്ണി ആദ്യം കരുതി. വെളളം കുടിച്ച്, ദാഹംമാറ്റി ഉമ്മറത്തേക്കു വന്നപ്പോൾ കൊച്ചുനാണു അവിടെ ഇരുന്ന് നുണപുരാണം കഥാപുസ്തകം വായിക്കുന്നതു കണ്ടു. പരിഭ്രമത്തോടെ ഉടനെ അടുക്കളയിലേക്കോടി ചെന്നപ്പോൾ കൊച്ചുരുളിയും കൊണ്ട് മുറ്റത്തിറങ്ങിയവൻ അത് തലയിൽ കമഴ്‌ത്തി വച്ചുകൊണ്ട് മതിൽചാടിപ്പോകുന്നതുകണ്...
എങ്ങനെ കളളനെ പിടിച്ചു?
സുന്ദരശർമ്മ ധനാഢ്യനും ഭക്തനുമായിരുന്നു. അദ്ദേഹത്തിന് വളരെയേറെ കൃഷിയിടങ്ങളുണ്ടായിരുന്നു. സമ്പത്ത് വർദ്ധിച്ചു വരുന്നതിനനുസരിച്ചുളള ജീവിതച്ചെലവുകളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഭാര്യയും മക്കളും ഇല്ലായിരുന്നു. തനിച്ച് വലിയൊരു ബംഗ്ലാവിലായിരുന്നു താമസം. എന്നും അത്താഴത്തിനുമുൻപ് ഇഷ്‌ടദേവതയെ പ്രാർത്ഥിക്കുന്ന പതിവ് സുന്ദരൻ ശർമ്മക്കുണ്ടായിരുന്നു. ഒരുദിവസം പ്രാർത്ഥന കഴിഞ്ഞ് പൂജാമുറിയിൽ നിന്നിറങ്ങുമ്പോൾ അകലെയായി പുരയിടത്തിലെ മരങ്ങളുടെ മറവുപറ്റി ഒരാൾ പമ്മിപ്പമ്മിവരുന്നത് കണ്ടു....
അത്യാഗ്രഹിയുടെ അന്ത്യം
എന്തു കിട്ടിയാലും ആർക്കും ഒരു പങ്കുപോലും കൊടുക്കാതെ തനിച്ചു തിന്നുന്ന സ്വഭാവമായിരുന്നു തെണ്ടൻ തുരപ്പന്. മരം കോച്ചുന്ന മഞ്ഞുപെയ്യുന്ന മകരമാസം. അവൻ ഇരതേടി ഇറങ്ങി. വളരെ നേരം അവിടവിടെ ഓടിനടന്നിട്ടും ഒന്നും കിട്ടിയില്ല. വിശപ്പും ശൈത്യവും കൊണ്ട് അവൻ അവശനായി വിറച്ചുകൊണ്ടിരുന്നു. തണുപ്പു സഹിക്കവയ്യാതായപ്പോൾ ഒരു മരപ്പൊത്തിൽ കയറി പുറത്തേക്ക് തലയും നീട്ടിയിരുന്നു. അപ്പോൾ അതുവഴി വന്ന സ്വവർഗ്ഗക്കാരനായ നീളൻ എലിയോട് തൊരപ്പനെലി ചോദിച്ചു. “എനിക്കു വിശക്കുന്നെടാ നീളാ. എവിടെയെങ്കിലും പച്ചമീനോ കൊപ്രക്കഷണമോ ...
മാതൃവാക്യം മഹാവാക്യം
ബാലകഥ ചിക്കുക്കോഴിയും കുക്കുകുഞ്ഞും നടക്കാനിറങ്ങി, വാഴത്തടത്തിലും കരിയിലക്കൂനകളിലും ചിക്കി ചികഞ്ഞ് ചികഞ്ഞ് അവർ ഒരു കുളക്കരയിലെത്തി. കുളത്തിൽ ഒരു കൂട്ടം താറാവുകൾ നീന്തിക്കുളിക്കുന്നതും ചെറു മീനുകളെ പിടിച്ചുതിന്നുന്നതും കണ്ടു. അവയെ ഒരു കർഷകൻ വളർത്തുന്നതായിരുന്നു. താറാവുകൾ കുളത്തിൽ നീന്തിരസിക്കുന്നതു കണ്ടപ്പോൾ കുക്കുവിന് അവിടം വിട്ട് പോരാൻ മടി തോന്നി. അവനൊരു മോഹം അവരോടൊത്ത് കളിക്കാൻ. കുക്കു തളളക്കോഴിയോട് പറഞ്ഞു - “ അമ്മേ, താറാവിന് രണ്ടു കാലുകളുണ്ട്. എനിക്കും രണ്ടുകാലകളുണ്ട്. താറാവിന്...
കളളപ്പൂച്ച
കളളപ്പൂച്ച പുളളിപ്പൂച്ച പമ്മിപ്പമ്മി വരുന്നുണ്ടേ കണ്ടാലിവനൊരു പാവത്താൻ കണ്ണുമടച്ച് കിടന്നിട്ട് തക്കം വന്നാലിടക്കിടെ കളളക്കണ്ണു തുറന്നീടും ആളില്ലെങ്കിലടുക്കളയിൽ കേറിയെടുക്കും പലഹാരം! Generated from archived content: nursery1_aug7_08.html Author: rajan_moothakunnamorg
കുറുക്കന്റെ ബുദ്ധി
നീളൻ പുലിയും ഉണ്ടൻ കരടിയും ചങ്ങാതിമാരായിരുന്നു. രണ്ടുപേരുംകൂടി മുയലിനെയോ മാനിനെയോ പിടിച്ചാൽ യാതൊരു തർക്കവും ബഹളവുമില്ലാതെ അവർ പങ്കുവെച്ചു തിന്നുമായിരുന്നു. എന്നാൽ അതുനോക്കി ഉമിനീരിറക്കിയിരിക്കാറുളള കുണ്ടാമണ്ടിക്കുറുക്കന് അല്പം മാംസംപോലും അവർ കൊടുത്തിരുന്നില്ല. തീറ്റക്കുശേഷം ദൂരെയെറിയുന്ന എല്ലിലാണെങ്കിലോ ഒരു നുളളുമാംസം പോലുമുണ്ടാകില്ല. എല്ലു കടിച്ചുപൊട്ടിച്ച് പൊട്ടിച്ച് അവന്റെ പല്ലുകൾ പലതും അടർന്നുപോയിരുന്നു. നീളനും ഉണ്ടനും വലിയൊരു മാനിനെ പിടികൂടി. അതിനെ കൊന്നുതിന്നുകൊണ്ടിരിക്കുമ്പോഴാണ് ...