രാജൻ മൂത്തകുന്നം
എങ്ങനെ കളളനെ പിടിച്ചു?
സുന്ദരശർമ്മ ധനാഢ്യനും ഭക്തനുമായിരുന്നു. അദ്ദേഹത്തിന് വളരെയേറെ കൃഷിയിടങ്ങളുണ്ടായിരുന്നു. സമ്പത്ത് വർദ്ധിച്ചു വരുന്നതിനനുസരിച്ചുളള ജീവിതച്ചെലവുകളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഭാര്യയും മക്കളും ഇല്ലായിരുന്നു. തനിച്ച് വലിയൊരു ബംഗ്ലാവിലായിരുന്നു താമസം. എന്നും അത്താഴത്തിനുമുൻപ് ഇഷ്‌ടദേവതയെ പ്രാർത്ഥിക്കുന്ന പതിവ് സുന്ദരൻ ശർമ്മക്കുണ്ടായിരുന്നു. ഒരുദിവസം പ്രാർത്ഥന കഴിഞ്ഞ് പൂജാമുറിയിൽ നിന്നിറങ്ങുമ്പോൾ അകലെയായി പുരയിടത്തിലെ മരങ്ങളുടെ മറവുപറ്റി ഒരാൾ പമ്മിപ്പമ്മിവരുന്നത് കണ്ടു....
സ്‌നേഹത്തിന്റെ മുഖങ്ങൾ
സൂര്യൻ ചക്രവാളസീമയെ പുണരാനടുത്തുകൊണ്ടിരിക്കെ ബീച്ചിലെ പൊടിമണ്ണിൽ ഓടിക്കളിക്കുന്ന സാജുവിനെത്തന്നെ ഇമവെട്ടാതെ ശ്രദ്ധിച്ചുകൊണ്ടിരിക്കയായിരുന്നു സൗമ്യ. അടുത്തിരുന്ന ഭർത്താവിന്റെ സാമീപ്യം പോലും അവൾ അറിഞ്ഞിരുന്നില്ല. കടൽക്കരയിൽ കുട്ടികളുടെ കളികൾക്കിടയിലും സായാഹ്‌ന ഉല്ലാസത്തിനെത്തിയ വിവിധ ഭാഷക്കാരുടെയും കച്ചവടക്കാരുടെയും ശബ്‌ദങ്ങൾക്കിടക്കും അവളെ ഏകാന്തമായൊരു മൂകത വലയം ചെയ്‌തിരുന്നു. ഭാര്യയും ഭർത്താവും നിശ്ശബ്‌ദം. തിരകൾ ആഞ്ഞടിക്കുന്ന ശബ്‌ദം. കരയിലേക്കടിച്ചുകയറുന്ന തിര തൊടുവാനുളള ശ്രമത്തിലാണ് സാജ...
എങ്ങനെ കളളനെ പിടിച്ചു?
സുന്ദരശർമ്മ ധനാഢ്യനും ഭക്തനുമായിരുന്നു. അദ്ദേഹത്തിന് വളരെയേറെ കൃഷിയിടങ്ങളുണ്ടായിരുന്നു. സമ്പത്ത് വർദ്ധിച്ചു വരുന്നതിനനുസരിച്ചുളള ജീവിതച്ചെലവുകളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഭാര്യയും മക്കളും ഇല്ലായിരുന്നു. തനിച്ച് വലിയൊരു ബംഗ്ലാവിലായിരുന്നു താമസം. എന്നും അത്താഴത്തിനുമുൻപ് ഇഷ്‌ടദേവതയെ പ്രാർത്ഥിക്കുന്ന പതിവ് സുന്ദരൻ ശർമ്മക്കുണ്ടായിരുന്നു. ഒരുദിവസം പ്രാർത്ഥന കഴിഞ്ഞ് പൂജാമുറിയിൽ നിന്നിറങ്ങുമ്പോൾ അകലെയായി പുരയിടത്തിലെ മരങ്ങളുടെ മറവുപറ്റി ഒരാൾ പമ്മിപ്പമ്മിവരുന്നത് കണ്ടു....
പന്തയം പിന്നെയും
ഓട്ടക്കാരൻ മുയലൊരുനാൾ പയ്യെപ്പങ്ങിപ്പോകുന്ന ആമയെ നോക്കി കളിയാക്കി- എന്നോടോടി ജയിക്കാമോ? ആമ തിരിഞ്ഞു, പുഞ്ചിരി തൂകി സമ്മതമേകി സന്തോഷം പന്തയമാകാം, ഓടാമല്ലോ നാളെത്തന്നെയതിരാവിൽ പൊൻമാൻ പാറയിൽ നിന്നു തുടങ്ങി ചെമ്പുക്കാവിലെ കൊന്നമരത്തിൽ ആദ്യം ചെന്നു തൊടുന്നവനല്ലോ വിജയി, യവനൊരു ഭാഗ്യശ്രീ! മാനും മയിലും കുറുനരിയും പാമ്പും കീരിയുമണ്ണാനും പ്രാവും കുയിലും കാട്ടാടുകളും ഓട്ടം കാണാൻ കൂട്ടംകൂടി! കുയിലുകൾ പാടി മയിലുകളാടി പ്രാവും മാനും താളമടിച്ചു കാട്ടാടുകളും മയിലണ്ണാനും തുള്ളിമറിഞ്ഞു, തുടങ്ങി സർക്കസ്! മത്സരമ...
വെളളത്തിന്റെ കളികൾ
ഹോ! എന്തൊരുഷ്‌ണം. സഹിക്കാനാവുന്നില്ല. ഓരോ വർഷംകഴിയുംതോറും സൂര്യൻ അടുത്തടുത്തു വരുന്നതുപോലെ തോന്നിപ്പോകുന്നു. മീനച്ചൂടിൽ ഞങ്ങൾ പെരുവാരത്തുകാർ ഉരുകിക്കൊണ്ടിരുന്നു. ഉപ്പുവെളളമാണെങ്കിലും ഒരു പുഴയുളളത് ഞങ്ങളുടെ ഭാഗ്യം. സോപ്പു പതയാത്ത വെളളത്തിൽ കഴുകിയിട്ട വസ്‌ത്രങ്ങൾ മണിക്കൂറിനകം ഉണങ്ങിപ്പറന്നു. രക്തം കുറുകി കട്ടപിടിക്കുമോ എന്നുപോലും നാട്ടുകാരായ ഞങ്ങൾക്ക് ഭയമായി. ചൂടിനെ അതിജീവിക്കുവാൻ രാത്രികാലങ്ങളിൽ ഒരു മണിവരെ മുറ്റത്തിരുന്ന് ഊതിയൂതിക്കഴിച്ചുകൂട്ടി. പിന്നീട് മുറിയിൽക്കടന്ന് വെറും തറയിൽ തിരിഞ...
സത്യം
മഴക്കാലത്തും മഞ്ഞിലും വേനലിലുമെല്ലാം ആ മഹാനഗരത്തിലെ ആശുപത്രി വരാന്തയിൽ നിദ്ര പുണരാതെ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥതയോടെ കിടന്നിരുന്നുന്ന വരാന്ത നിറയെ രോഗികളുടെ ബന്ധുക്കൾ. ഏറ്റക്കുറച്ചിലനുസരിച്ച് പലതരം ദുഃഖിതർ. മനം നിറയെ വ്യസനവും പേറി നിദ്രാവിഹീനനായി കിടന്നപ്പോൾ കൊതുകുകളുടെ ആവരണമെന്നും അറിഞ്ഞതേയില്ല. ഇന്റൻസീവു് കെയർ യൂണിറ്റിൽ അബോധാവസ്ഥയിൽ കിടക്കുന്ന മകൾ മാത്രമായിരുന്നു മനസിൽ. കാറ്റടിച്ച്, ശക്തിയായ മഴ വരാന്തയിൽ വീണ് നനഞ്ഞൊലിച്ചതും മഞ്ഞിൽ കിടുകിടെ വിറപ്പിക്കുന്ന തണുപ്പും അറിഞ്ഞില്ല. വേനലിൽ ശര...
തൂലികാചിത്രം
കേരളസാഹിത്യ സമിതി കോഴിക്കോട് വച്ച് 1962-ൽ ചെറുകഥാ പരിശീലന ക്യാമ്പ് നടത്തി. കേരളത്തിലെ ഇരുന്നൂറോളം യുവകഥാകൃത്തുക്കൾ അയച്ചു കൊടുത്ത കഥകളുടെ നിലവാരം പരിശോധിച്ച് അവരിൽ നിന്നും ഇരുപത്തിയാറു കഥാകൃത്തുക്കളെ പങ്കെടുപ്പിച്ച് നടത്തിയ ശില്‌പശാലയിൽ എറണാകുളം ജില്ലയിൽ നിന്ന് രണ്ടുപേർക്കാണ് പ്രവേശനം ലഭിച്ചത്. അതിലൊരാൾ ഇന്ന് ബാലസാഹിത്യരംഗത്ത് ചുവടുറപ്പിച്ചിരിക്കുന്ന സത്യൻതാന്നിപ്പുഴയായിരുന്നു. ഇന്ന് സത്യൻതാന്നിപ്പുഴ കുട്ടികൾക്കു നേർവഴിചൂണ്ടുന്ന കഥകൾ രചിക്കുകയാണ്. ഇന്നു പ്രസിദ്ധികരിച്ചുകൊണ്ടിരിക...