രാജൻ കൈലാസ്
എന്റെ ഗ്രാമം
എന്റെ ഗ്രാമം വള്ളിക്കുന്നം. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റം. നെൽവയലുകളും തെങ്ങിൻതോപ്പുകളും ചെറുതോടുകളും പൂക്കൈതകളും ചെമ്മൺപാതകളും ഒക്കെ നിറഞ്ഞുനിന്ന വശ്യസുന്ദരമായ ഒരു ഉൾനാടൻ ഗ്രാമം. വയലുകൾ ഇഷ്ടികക്കളങ്ങളായും തെങ്ങിൻതോപ്പുകൾ റബ്ബർ തോട്ടങ്ങളായും ചെമ്മൺപാതകൾ ടാറിട്ട റോഡുകളായും മാറുമ്പോൾ ഈ ഗ്രാമത്തിന്റെ മുഖം മാത്രമല്ല ശരീരവും മനസ്സുമാകെ മാറിമറിയുകയാണ്. ചെമ്മണ്ണും ചെങ്കല്ലുംകൊണ്ട് സമൃദ്ധമായിരുന്ന ഈ ഭൂപ്രദേശത്തുനിന്നും താപനിലയത്തിനും നാഷണൽ ഹൈവേയ്‌ക്കും വേണ്ടി ഒരു നിയന്ത്രണവുമില്ലാതെ മണ്ണെടുത്തതു കാരണ...
കവിതയിലെ ചേലക്കോടൻ
വളളികുന്നത്തിന്റെ പ്രിയപ്പെട്ട കമ്മ്യൂണിസ്‌റ്റ് സഖാവും ശൂരനാട് സമരത്തിന്റെ നായകനുമായ ചേലക്കോട്ടേത്ത് കുഞ്ഞിരാമന്റെ ചരമവാർത്തയുമായി ബന്ധപ്പെടുത്തി ‘മാതൃഭൂമി’ ദിനപത്രത്തിൽ (മെയ് 28) വന്ന ഒരു വാർത്തയും കവിതാശകലവുമാണ് ഈ കുറിപ്പിന്നാധാരം. ‘കവിതയിലും വിപ്ലവമായി ചേലക്കോടൻ’ എന്ന തലക്കെട്ടോടെ രാജു വളളികുന്നം എന്ന കവിയുടെ ‘വളളികുന്നത്തെ കമ്മ്യൂണിസ്‌റ്റുകാർ’ എന്നൊരു കവിതയിലെ ചില വരികളാണ് മാതൃഭൂമി ഉദ്ധരിച്ചിരിക്കുന്നത്. തോപ്പിൽ ഭാസി, കാമ്പിശ്ശേരി, പുതുപ്പളളി രാഘവൻ, പേരൂർ മാധവൻപിളള, ചേലക്കോട്ടേത്ത്...