രാജഗോപാൽ വാകത്താനം
വീടും വിപ്ലവവും
ജന്മം കൊണ്ടല്ല, കർമ്മംകൊണ്ടും, ചിലപ്പോൾ മരണംകൊണ്ടുമാണ് പലരും മഹാന്മാരാകുന്നത്. ഈ ജനുസ്സിൽപെട്ടവനായിരുന്നു പൊൻകുന്നത്തുകാരൻ വർക്കി. തമസ്സിന്റെ ശക്തികളെന്നു താൻ വിശ്വസിച്ച മതാധിപതികളെ മരണംകൊണ്ടുകൂടി അധിക്ഷേപിച്ചു അദ്ദേഹം. വ്യാജരേഖയുമായി വന്ന വെളളക്കുപ്പായക്കാർ ഇളിഭ്യരും പരിഹാസ്യരുമായി. ഇദ്ദേഹം കമ്മ്യൂണിസ്‌റ്റ് പാർട്ടി അംഗമായിരുന്നോ, ആവോ. പക്ഷെ ‘ജനകോടികളുടെ നായനാർ’ തികഞ്ഞ കമ്മ്യൂണിസ്‌റ്റായിരുന്നുവത്രെ. സമരവും ഭരണവും പ്രയോഗിച്ച വിപ്ലവകാരി. പക്ഷെ ജീവിച്ചിരിക്കെ തന്റെ മരണാനന്തരകർമ്മത്തെപ്പറ്റി എ...