Home Authors Posts by റൈഫി

റൈഫി

1 POSTS 0 COMMENTS

വാടിക്കരിഞ്ഞൊരെൻ…

വാടിക്കരിഞ്ഞൊരെൻ  ഹൃദയാരാമത്തിലെ വൈകിവന്ന മലർ- വസന്തമേ വേനൽ മഴതൻ കുളിരായ് നീ വരളുമെൻ മാനസത്തിൽ പെയ്യവേ വരരുദ്രവീണപോലെ നീയെന്നിലൊരായിരം വിസ്മിത രാഗങ്ങൾ തീർക്കുകയായ്. വിലോലമേതോ വാസരസ്വപ്നവാനിൽ വാരൊളിതിങ്കളായ് നീ വിരാജിച്ചിടുന്നു. വിരസമാമെൻ വിമൂകവാടിയിൽ വശ്യതയോടെ പൂത്ത വനപുഷ്പമേ വർഷമേഘം കണ്ടൊരു മയൂഖംപോൽ വശ്യ നർത്തനമാടുകയാണെങ്കിലും വിദൂരമാമേതോവിരഹത്തിന്നോർ- മ്മയിൽ വാടിത്തുടങ്ങുകയായെൻ മോഹവല്ലികളും.

തീർച്ചയായും വായിക്കുക