രാഹുൽ ശങ്കുണ്ണി
അരനാഴികനേരം
യുക്തിവാദികളുടെ മീറ്റിങ്ങിൽ നിന്നിറങ്ങി വീട്ടിലെത്തിയ ചെറുപ്പക്കാരൻ ആദ്യം ചെയ്തത് കത്തിച്ചു കളയാനായി സ്വന്തം ജാതകം തപ്പിയെടുക്കുകയാണ് . കത്തിക്കുന്നതിനു മുൻപ് വെറുതെ ഒന്നു നോക്കിയതും യുവാവ് ഞെട്ടി .അതുവരെ ജീവിതത്തിൽ നടന്നതും നടത്തിയതുമെല്ലാം ജാതകത്തിലുണ്ട് . പരീക്ഷയിൽ തോറ്റതും പാമ്പു കടിച്ചതും മുതൽ ആദ്യമായി വേശ്യയെ കാണാൻ പോയതു വരെ. എല്ലാം നാഴിക,വിനാഴിക കൃത്യമായി .ജാതകം അവസാനിക്കുന്നത് 'ജാതകന് പത്തൊമ്പതു വയസ്സും പത്തു മാസവും ആറു ദിവസവും മൂന്നു നാഴികയും ഏഴു വിനാഴികയും പ്രായമാകുമ്പോൾ ഈ ജാതകം തപ്പിയ...
മതിൽ
ഓഹരി വിപണിയെ മാത്രം ആശ്രയിച്ച് ഇടത്തരക്കാരന് മുന്നോട്ടു പോകാൻ ഒക്കില്ലെന്ന് രേഖ പറയുന്നതിൽ കാര്യമുണ്ടെന്ന് ഗിരീഷിന് നന്നായി അറിയാം .എന്നാൽ ഈ പ്രായത്തിൽ ഇനി പെട്ടെന്നൊരു സംരംഭത്തിന് ഇറങ്ങാൻ ധൈര്യം പോര .ഊർജ്ജവും. വീണ്ടും ഗൾഫിന് പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മരവിപ്പ് ഹൃദയത്തിലേക്ക് പടരുന്നു. ഒരുമാതിരി കുറ്റപ്പെടുത്തലുകളെയൊക്കെ ഒട്ടകപ്പക്ഷിയെപ്പോലെ നേരിട്ടു കൊണ്ടുപോകാനും വശമായിരിക്കുന്നു. അത്യാവശ്യം സമ്പാദ്യം ,രേഖയുടെ വരുമാനം.അങ്ങനെ പോകുന്നപോലെ പോകട്ടെ.
ചിന്തകളുടെ ചങ്ങല മുറിച്ചുകൊ...
വാചാലം
വെയിലത്ത് പിടിച്ചിട്ട ബസിൽ വൃദ്ധൻ കണ്ണുകളടച്ച് ശാന്തനായി ഇരുന്നു .അടുത്തിരുന്ന ചെറുപ്പക്കാരന് പക്ഷെ വിരസത വന്നു . എത്ര നേരമായിരിക്കുന്നു ബസ് പിടിച്ചിട്ടിട്ട് ! അതും കൊടും വെയിലത്ത്. ബുദ്ധപ്രതിമ പോലെ ഇരിക്കുന്ന വൃദ്ധൻറെ മഹാശാന്തത ചെറുപ്പക്കാരനിൽ അസ്വസ്ഥത ജനിപ്പിച്ചു. സന്ദർഭത്തിനു തീരെ യോജിക്കാത്ത ആ ശാന്തത ഭേദിക്കപ്പെടേണ്ടതാണെന്ന് അയാൾ തീരുമാനിച്ചു. "ഉടനെ എങ്ങാനും വിടുമോ ചേട്ടാ?" അയാൾ വൃദ്ധൻറെ നേരെ തിരിഞ്ഞു ചോദിച്ചു. വൃദ്ധന്റെ കണ്ണുകൾ തുറക്കപ്പെട്ടു. അവ ചെറുപ്പക്കാരനിൽ കൃപയോടെ പതിഞ്ഞു . "...
ത്രികാലം
ചൂടൊരു നാൽപ്പത്തിയഞ്ച് ഡിഗ്രിയെങ്കിലും കാണും. ഏഴാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ജനാലയിലൂടെ കാറ്റുതേടി ശ്യാം കൈ പുറത്തേക്കിട്ടു .കട്ടിലിലേക്ക് വിയർപ്പ് ജെന്നിയുടെ ശിരസ്സിൽ നിന്നും കഴുത്തിൽ നിന്നും ഒലിച്ചിറങ്ങുന്നത് അയാൾ വ്യസനത്തോടെ കണ്ടു. പങ്ക പ്രവർത്തിക്കാത്ത റൂമിലാണ് അവർ ഉണ്ടായിരുന്നത് .പകുതി വെച്ചു മുറിഞ്ഞ ഉച്ചയുറക്കത്തിൻറെ ആലസ്യമില്ലായിരുന്നെങ്കിൽ അയാൾ ന്യൂസ്പേപ്പർ എടുത്ത് അപ്പോൾ തന്നെ അവളെ വീശിയേനെ. നീലാകാശത്തിൽ ചത്തു കിടക്കുന്ന മേഘത്തുണ്ടുകളെ നോക്കിയിരിക്കുമ്പോൾ കാലത്തുണ്ടായ അനുഭവ...
ഏഴുതിരിവെട്ടം
ഹിമാലയ യാത്ര കഴിഞ്ഞുവരുന്ന അരവിന്ദനെ കാത്തിരിക്കുകയാണ് റഷീദും വനജയും.ഇരുവരുടെയും മുഖത്ത് സംഘർഷം മുട്ടിത്തിരിയുന്നു.സാധാരണ ഗ്രാമത്തിലെ വിശ്വഭാരതി വായനശാലയിൽ അരവിന്ദനോടൊപ്പം കൂടുമ്പോഴൊക്കെ റഷീദും വനജയും ഏതെങ്കിലും തർക്കങ്ങളിൽ ഏർപ്പെടുമെന്നത് നിശ്ചയമുള്ള കാര്യമാണ്.അവ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചാകാം,ദർശന സംബന്ധിയായ കാര്യങ്ങളാകാം,കളമല പള്ളിയിലെ എഴുന്നള്ളത്തിനെ ചൊല്ലി രണ്ടു സമുദായങ്ങൾ തമ്മിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന തർക്കത്തെക്കുറിച്ചാകാം.അവരുടെ വർഷങ്ങളായുള്ള പ്രണയം വിജയകരമായി പരിസമാപ്തിയിൽ ...
ഒരു കല്യാണക്കാര്യം
"കയറിവരൂ"
വാതിൽ തുറന്ന മത്തായി നിലവിളിച്ചുകൊണ്ടു മുറ്റത്തേക്കു ചാടി . ഗേറ്റിനു പുറത്തേക്ക് ഓടി .നാക്കു നീട്ടി അണച്ചു കൊണ്ട്ചോരക്കണ്ണ് ഉള്ള ഒരു പട്ടി വീട്ടിനുള്ളിൽ നിന്ന് പുറത്തുവന്ന് മത്തായിയെ നോക്കി .
സ്ഥലം വിട്ടു പോകാൻ ഒക്കുമോ! ഡയറി താഴെ വീണിരുന്നു.രണ്ടാമതൊരു പട്ടി പുറത്തുവന്ന് ഡയറി മണപ്പിച്ചു നില്ക്കുന്നു .
ഡയറിയിലാണ് ജീവിതം .
ഡയറിയിലാണ് മേൽവിലാസങ്ങൾ,ഫോണ്‍ നമ്പരുകൾ ,ഗ്രഹനിലകൾ ,ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവിധ വിവരങ്ങൾ ,ഫീസു കിട്ടിയതിൻറെ കണക്കുകൾ .നസ്രാണിക്കല്യാണങ്ങൾ ...
കുറുമ്പക്കര
ബിവറേജസ് ക്യൂവിൽ വസന്ത രാജുവിനെ പരതി. അയാളുടെ ജോലി തീർന്ന സമയം കണക്കുകൂട്ടി പിന്നിൽ നിന്നും തുടങ്ങി ഒടുവിൽ കണ്ടെത്തുമ്പോൾ രാജു കൗണ്ടറിനു മൂന്നാൾ മാത്രം അകലത്തിലായിരുന്നു. ഒറ്റക്കുതിപ്പിന് അയാളുടെ പോക്കറ്റിൽ നിന്നും പൈസ പൊക്കിയതും 'ഠപ്' എന്ന ശബ്ദത്തിൽ അയാൾ അവളെ അടിച്ചു വീഴ്ത്തി. ദമ്പതിമാർ നിലത്തു വീണ നോട്ടുകൾക്ക് മത്സരിക്കവെ രാജുവിൻറെ ക്യൂവിലെ സ്ഥാനം തിരിച്ചു കിട്ടാനാവാത്ത വിധം പൊയ്പോയി. പണം പെറുക്കിയെടുത്തു നീങ്ങിയ വസന്തയുടെ പിന്നാലെ ചാറ്റൽ മഴ നനഞ്ഞ് അയാളും നടന്നു പോയി. രണ്ടു മൂന്നു ദിവസങ്ങള...
കടൽത്തീരത്ത്
ഒരു തിര വന്നുപോയ്ക്കഴിഞ്ഞിരിക്കുന്നു .
അടുത്തിന് മുൻപ് അല്പം സമയമേയുള്ളു.
അതിനുള്ളിൽ കുറ്റബോധങ്ങൾക്ക് ഉരുളയുരുട്ടണം,
തെരുവിൽ മാനം നഷ്ടപ്പെട്ട പെണ്ണിന്
ഒരു നൊടികൊണ്ട് കുറിപ്പെഴുതണം.
ഒക്കെ വേഗം വേണം.
തിര വന്നുകഴിഞ്ഞാൽ പിന്നെ എല്ലാം
എല്ലാം ഇരുളാണ്.
താജ്മഹൽ
ടോക്യോയുടെ മുകളിലൂടെ പറക്കുമ്പോഴാണ് മീര ഹെർബർതിനോട് മഞ്ഞവീടിൻറ്റെ കഥ പറഞ്ഞത്.എല്ലാ കാമുകൻമാരോടും അവൾ ഈ കഥ പറഞ്ഞിട്ടുണ്ട്. മിക്കവരും താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.ചിലർ നീരസപ്പെട്ടിട്ടുമു ണ്ട്. ഹെർബെർത്തുമായുള്ള ബന്ധം ഏതാണ്ട് നിർമ്മാണഘട്ടത്തിലാണെന്ന് പറയണം. അതുകൊണ്ടുതന്നെ അയാൾ മൃദുവായി പറഞ്ഞു അത് മേടിക്കുന്ന കാര്യം ആലോചിക്കണം എന്ന്. “ലാൻഡ് ഈസ് ഓൾവെയ്സ് ഏ സെയ് ഫ് ബെറ്റ്, എനി വേർ,എനി ടൈം”. . ഹെർബെർത്ത് ഫിനാൻഷ്യൽ പ്ലാനർ ആണ്. അയാൾ പറഞ്ഞ കാര്യം മനസ്സിലേക്ക് മെല്ലെ അരിച്ചു കയറാൻ തുടങ്ങി.മഞ്ഞവീട് സ്വന്...