Home Authors Posts by രാഹുൽ ശങ്കുണ്ണി

രാഹുൽ ശങ്കുണ്ണി

21 POSTS 0 COMMENTS
Lives in Kollam. Employed at LIC of India.Published a collection of short stories titled MANJAVEED through Prabhath Book House.

തിങ്കൾ

  കുട്ടികൾ കുറഞ്ഞുകുറഞ്ഞു വന്ന്പൂട്ടുവീണ ഗവൺമെന്റ് സ്ക്കൂളിൽഞാൻ തിങ്കൾമഴ നനയാതെ കയറിനിന്നു. മുറ്റത്തൊരു വൈലോപ്പിള്ളി മാവ് ,ആദ്യാവസാനം മധുരിക്കും നെല്ലി ,കുട്ടികളില്ലാ കളിക്കളം ,ഉപേക്ഷിക്കപ്പെട്ട ഊഞ്ഞാൽ ,പ്രാവൊഴിഞ്ഞ മേൽക്കൂരകാറ്റിലെത്തിയ നിശ്ശബ്ദത.      

മുന്തിരിത്തോപ്പിൽനിന്നു വന്നയാൾ

  രാജശേഖരൻ തമ്പിയുടെ ഓർമ്മകൾ മൂടൽമഞ്ഞിനുമപ്പുറം പരിധിയില്ലാതെ പടർന്നു കിടന്നു. സ്വർണ്ണവർണ്ണമുള്ള യാത്രയയപ്പുകൾ, ഘനീഭവിച്ചുനിന്ന അഭിനന്ദനങ്ങൾ, ഒടുവിലായി മുന്തിരിക്കുലകളും. തമ്പി അവതാരമാണെന്ന് ആദ്യമായി പറയുന്നത് നാരായണൻ ആണ്. തമ്പിയുടെ മറ്റു ഭൃത്യന്മാർക്ക് ആ അഭിപ്രായം തുടക്കത്തിൽ സ്വീകാര്യമായില്ല. തമ്പി അസാധാരണനാണെന്നതിൽ സംശയമില്ല. പക്ഷേ, അവതാരം എന്നൊക്കെ പറയണമെങ്കിൽ തെളിവു വേണം. രസകരമായ വസ്‌തുത വിശേഷിച്ച് ഒരു തെളിവും കൂടാതെ അവരേവരും തമ്പി അവതാരമാണെന്നു ക്രമേണ വിശ്വസിച്ചു എന്നതാണ്. തമ്പ...

കൗമാരബാക്കി

    ജയന്തിയുമായി ഒരുകാലത്ത് എനിക്കുണ്ടായിരുന്ന ബന്ധത്തെപ്പറ്റി ഈ നാട്ടിൽ അറിയാത്തവരില്ല എന്നുതന്നെ പറയാം. മനസ്സിലെങ്കിലും ഞങ്ങൾ ആ ബന്ധം തുടരുന്നുണ്ട്‌ എന്നാണ് മിക്കവരുടെയും ചിന്ത എന്നും എനിക്ക് ഊഹിക്കാം. സ്കൂൾ കാലം മുതൽ അത്ര പ്രസിദ്ധമായ ഒരു ബന്ധമായിരുല്ലോ അത്. യഥാർത്ഥത്തിൽ അങ്ങനെ ഒരു ബന്ധമേ ഉണ്ടായിരുന്നില്ല. ആരുടെയോ ഭാവനയിൽ ഉദിച്ച ആശയമായിരുന്നു ഞാനും ജയന്തിയും തമ്മിലുള്ള അനുരാഗം. ഒരു പ്രണയം ഉണ്ടാവുക എന്നത് അഭിമാനമാണല്ലോ. അത് അങ്ങനെ കിടന്നോട്ടെ എന്ന് ഞാൻകരുതി . ജയന്തിയും എന്തുകൊണ...

വാരാണസി

        പാതിരാത്രിയോടടുത്തപ്പോഴാണു ജയകൃഷ്ണന്റെ ഫോൺ വന്നത്. അമേരിക്കയിൽ നിന്നാണെന്നു മൊബൈൽ ഫോൺ മുന്നറിയിപ്പു നൽകി. അവനോടു ഞങ്ങൾ കൂട്ടുകാർക്കെല്ലാമുള്ള അസൂയ ഒരു വശത്ത്, ഉന്നതിയിലെത്തിയെങ്കിലും അവൻ ഓർക്കുന്നല്ലോ എന്ന ജാള്യത കലർന്ന അഭിമാനം മറുവശത്ത്. ഞാൻ ഫോൺ എടുത്തു."എടാ,സ്കൈപ്പിൽ വരാമോ? ഒരു ചെറിയ കാര്യം സംസാരിക്കാനുണ്ട്,"ജയകൃഷ്ണൻ പറഞ്ഞു. അപ്പോൾ തന്നെ ഫോൺ കട്ടു ചെയ്യുകയും ചെയ്തു.ദോഷം പറയരുതല്ലോ,എനിക്കു നല്ല അരിശം തോന്നി. വീര്യം കുറഞ്ഞ തെറികൾ മാത്രം മനസ്സിൽ വന്നതിന് എനിക്ക...

മർമങ്കൾ

  പാലക്കാട്ടു നിന്നു സുരഭി കൊണ്ടുവന്ന പെണ്ണ് ബോധം തെളിഞ്ഞപ്പോൾ ആദ്യം കുറച്ചു പകച്ചിരുന്നു . പിന്നെ ഞെട്ടിയെഴുന്നേറ്റു പുറത്തേക്കോടി. അവിടെനിന്ന് ചുറ്റും നോക്കി ആരോടെന്നില്ലാതെ ‘ഇതെവിടെയാണ് ?' എന്ന് അലറിവിളിച്ചു ചോദിച്ചു . ദിനകർ അതൊന്നും ശ്രദ്ധിച്ചില്ലെന്നോ , അല്ലെങ്കിൽ അത്യന്തം ഉദാസീനമായാണ് അതെല്ലാം ശ്രദ്ധിച്ചതെന്നോ പറയാം. അയാൾ സി.സി. ടീവി ക്യാമറ ഓൺചെയ്തു മുറികളിലൊന്നിൽ കിടക്കുന്ന മറ്റൊരു പെൺകുട്ടിയെ ശ്രദ്ധിച്ചു. അവൾ ഉറക്കത്തിലായിരുന്നു. ദിനകർ ആ പെൺകുട്ടിയെ നോക്കി പിറുപിറുത്തു: ‘മർമം*...

വാഴ്‌വേമായം

ജനിച്ചപ്പോൾ തന്നെ പൊക്കിളിന്റെ സ്ഥാനത്ത് അമ്പതു പൈസാ നാണയത്തിന്റെ വലിപ്പമുള്ള ഒരു ദ്വാരമാണു ജേക്കബിന് ഉണ്ടായിരുന്നത്.ജനനത്തോടെ അമ്മ മരിച്ചതുകൊണ്ട് മുത്തശ്ശിയാണു കുട്ടിയെ വളർത്തിയത് .അവർക്കു ജേക്കബിന്റെ വയറിലെ സുഷിരം ചെറിയ തലവേദന അല്ല നൽകിയത്.കണ്ണു തെറ്റിയാൽ ഈച്ചയും പാറ്റയും പല്ലിയുമെല്ലാം കുട്ടിയുടെ വയറ്റിലേക്കു കടക്കും.അതുകൊണ്ടു കുട്ടിയുടെ വയറിനു ചുറ്റും ഒരു തുണി അവർ സദാ കെട്ടിയിട്ടു.സ്ക്കൂളിൽ എത്തിയപ്പോൾ ജേക്കബിന്റെ വയറിലെ ദ്വാരം കുട്ടികൾ കണ്ടുപിടിച്ചു . അതിലൂടെ അവൻറെ കുടലും പണ്ടവും കാണാൻ ...

പ്രതിപക്ഷം

  രണ്ടു കാരണങ്ങളാണു പറയപ്പെടുന്നത്. ഒന്ന്, ദശാബ്ദങ്ങൾക്കു ശേഷം അങ്ങേർ ഒരു പുസ്തകം വായിച്ചത്. പുസ്തകം ഗാന്ധിയുടെ ആത്മകഥ ആയിരുന്നു. രണ്ട് ,ദില്ലി സന്ദർശിച്ച സമയത്തു പല തവണ രാജ്ഘട്ടിൽ പോയത്.അവിടെവച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ ഗാന്ധിയുടെ ആത്മാവ് അയാളിൽ ആവേശിച്ചിട്ടുണ്ടാകാം. ഏതായാലും നാട്ടിൽ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് പുതിയ ആൾ ആയിരുന്നു. അയാൾ ഗവണ്മെന്റിനെ കടന്നാക്രമിക്കാതായി. ഗവൺമെന്റാകട്ടെ ഒരബദ്ധത്തിനു പുറകെ മറ്റൊന്നെന്ന നിലയിൽ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു . പ...

സ്ത്രൈണം (ഭാഗം രണ്ട്)

          രാമന്റെ മരണം കഴിഞ്ഞ് ആറു മാസം കൂടി രാധമ്മ കോഴിക്കോട്ട് തുടർന്നു. ഫ്ലാറ്റിനു തരക്കേടില്ലാത്ത ഒരു വില കിട്ടിയപ്പോൾ അതു വിറ്റു ദീപയുടെ കൂടെ താമസമാക്കി. അതിനു മുമ്പ് രാമന്റെ കുടുംബ പെൻഷൻ അവർക്കു കിട്ടിത്തുടങ്ങി. പൂനെയിലേക്കു ദിവ്യക്കും ട്രാൻസ്ഫർ തരപ്പെട്ടത്തോടെ നാലുപേർക്കും ഒരുമിച്ചു താമസിക്കാൻ സൗകര്യമായി. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം അതാണ് എന്ന് അവർക്കു തോന്നി . സാമ്പത്തിക സ്വാതന്ത്ര്യം അവർ അളവില്ലാതെ ആസ്വദിച്ചു. ചെലവ് കൂടുതലും രാധമ്...

സ്ത്രൈണം

അമ്മയും മകളും എന്നതിലുപരി രാധമ്മക്കും ദീപക്കുമിടയിൽ കുറെയേറെ സമാനതകളുണ്ട് . ഇരുവരുടെയും ജീവിതങ്ങൾ ഒരുമിച്ചു വെച്ചാൽ   സമാനതകളുടെ പരമ്പര തന്നെ കാണാം. കാഴ്ചയിലെ സാമ്യവുംരൂപലാവണ്യവും എടുത്തുപറയണം. ഇരുവരും കൗമാരത്തിൽ തന്നെ പ്രണയബദ്ധരായവരും കൃത്യം പതിനെട്ടാംവയസ്സിൽകാമുകന്മാരെത്തന്നെ വിവാഹം കഴിച്ചവരും ഒരുവർഷത്തിനുള്ളിൽ ഓരോ പെൺകുട്ടികളെ പ്രസവിച്ചവരുമാണ് . രാധമ്മയുടെ പത്തൊമ്പതാം വയസ്സിലെ മകൾ ദീപയാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഇരുവർക്കും ആനന്ദകരമായ ദാമ്പത്യം ലഭിച്ചു എന്നതും വേണമെങ്കി...

വേഴാമ്പൽ

  ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ആകർഷണമാണ്.ഒന്നുരണ്ട് വർഷങ്ങൾ കഴിഞ്ഞ് തീവ്രമായ അഭിനിവേശമായപ്പൊഴും അഭിമാനം വിട്ട് കളിച്ചില്ല.ഒരു തവണ പോലും അവനോട് അങ്ങോട്ടുചെന്ന് ഒന്നും പ്രകടിപ്പിക്കാൻ പോയിട്ടില്ല.അവൻ സ്ക്കൂളിലെ ഏറ്റവും സമർത്ഥനായ കുട്ടിയൊന്നും ആയിരുന്നില്ല ,ഗംഗ ഓർത്തു. പക്ഷെ തീർച്ചയായും അന്നുവരെ (ഇന്നുവരെയും) കണ്ടിട്ടുള്ള ആണ്‍കുട്ടികളിൽ ഏറ്റവും സുന്ദരൻ അവൻ തന്നെയായിരുന്നു. അച്ഛൻറെ ഡെന്റൽ ക്ലിനിക്കിലിരിക്കുമ്പോൾ പല്ലുവേദനയുമായി അവൻ അമ്മയേയും കൂട്ടി വന്നു . "ഈ കുട്ടിയെ എനിക്കറിയാം...

തീർച്ചയായും വായിക്കുക