Home Authors Posts by പുഴ

പുഴ

2706 POSTS 1 COMMENTS

“അക്ഷരം” മ്യൂസിയത്തിന്റെ നിർമാണം അതിവേ...

'അക്ഷരം' മ്യൂസിയത്തിന്റെ ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാട്ടകം മറിയപ്പള്ളിയിൽ നിർമാണ പ്രവർത്തനങ്ങളും പുരോഗതിയും നേരിട്ടു വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടകം മറിയപ്പള്ളിയിൽ എം.സി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ അക്ഷരം മ്യൂസിയം നിർമിക്കുക. പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. രാജ്യത്തെ ആദ്യത്തെ അക്ഷരം മ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുക. അന്തർദ്ദേശീയ നിലവാരത്...

ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം എം. ബഷീറിന...

  ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം എം.ബഷീറിന്. "പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ" എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ഡോ:സോമൻ കടലൂർ (ചെയർമാൻ), എം.പി.അനസ്, കെ.രതീഷ് എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. പുരസ്കാരം ജനുവരി 7 ന് ഉച്ചതിരിഞ്ഞ് 2 മണി മുതൽ കേരള സാഹിത്യ അക്കാദമിയും കെ.പി.കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി മേപ്പയ്യൂരിൽ സംഘടിപ്പിക്കുന്ന കെ.പി.കായലാട് അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും. പരിപാടി ഡോ:സുനിൽ പി ...

കലാസാഗർ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം കലാസ്വാദനകരിൽ നിന്ന് ക്ഷണിച്ചു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്,  കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി,  തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗർ പുരസ്‌കാരം നൽകി ആദരിക്കുന്നത്.  40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത...

തിരക്കഥാകൃത്തും ഗാന രചയിതാവുമായ ബീയാര്‍ പ്രസാദ് അന...

തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളം സാഹിത്യത്തിൽ ബിരുദം നേടിയ ബിയാർ പ്രസാദ്, പിന്നീട് ടെലിവിഷൻ അവതാരകനായാണ് ശ്രദ്ധ നേടുന്നത്. ജലോത്സവം,...

‘ഇടപ്പള്ളിയുടെ സാഹിത്യ പാരമ്പര്യം’ ...

  മഹത്തായ സാഹിത്യ, സാംസ്കാരിക പാരമ്പര്യമാണ് ഇsപ്പള്ളിയുടേതെന്ന് പ്രൊഫ. എസ്.കെ. വസന്തൻ. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം രജത ജൂബിലി പ്രഭാഷണ പരമ്പരയിൽ 'ഇടപ്പള്ളിയുടെ സാഹിത്യ പാരമ്പര്യം' എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1929-ൽ ഇടപ്പള്ളിയിൽ ആദ്യ സാഹിത്യ പരിഷത്ത് സമ്മേളനത്തിന്റെ ചെലവ് 3400 രൂപയായിരുന്നു. അന്ന് പവന് 4 രൂപയും ഒരു സെന്റ് ഭൂമിക്ക് ഒരു രൂപയുമായിരുന്നു എന്നോർക്കണം. ഈ തുകയത്രയും ചെലവാക്കിയത് ഇടപ്പള്ളി കൃഷ്ണരാജായാണ്. അന്ന് വള്ളത്തോളും മുണ്ടശ്ശേരിയുമൊക്കെ വരുമ്പോൾ അധ്യാപകർ...

ഓടക്കുഴൽ അവാർഡ് അംബികാസുതന്‍ മാങ്ങാടിന്

  2022 ലെ ഓടക്കുഴൽ അവാർഡ് അംബികാസുതന്‍ മാങ്ങാടിന്. 'പ്രാണവായു' എന്ന കഥാസമാഹാരത്തിനാണ് പുരസ്‍കാരം. 30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2023 ഫെബ്രുവരി രണ്ടാം തിയ്യതി അഞ്ചുമണിക്ക് കൊച്ചിയിൽ ഡോക്ടർ എം ലീലാവതിയില്‍ നിന്ന് അംബികാസുതന്‍ മാങ്ങാട് പുരസ്‍ക്കാരം ഏറ്റുവാങ്ങും.

‘മലയാള പുസ്തകപ്രസാധനം ചരിത്രം, വര്‍ത്തമാനം, ...

  കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകത്സോവത്തോടനുബന്ധിച്ച് ‘മലയാള പുസ്തകപ്രസാധനം ചരിത്രം, വര്‍ത്തമാനം, ഭാവി’ എന്ന വിഷയത്തില്‍ 2023 ജനുവരി 11ന് ഉച്ചയ്ക്ക് 2 മണിക്ക് സെമിനാര്‍ നടക്കും. 2023 ജനുവരി 9 മുതല്‍ 15 വരെനടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകത്സോവത്തില്‍ ഡി സി ബുക്‌സും പങ്കെടുക്കുന്നു. മന്ത്രി പി രാജീവ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാര്‍ മോഡറേറ്ററാകും. ഡോ.എം.കെ.മുനീര്‍ എംഎല്‍എ (ഒലിവ് പബ്ലിക്കേഷന്‍സ്), ആശ്രാമം ഭാസി (സങ്കീര്‍ത്തനം പബ്ല...

തുഞ്ചന്‍ സ്മാരക ട്രസ്റ്റ് : കൈരളീസമാജം എന്‍ഡോവ്മെന...

തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ 2022-ലെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്മെന്റിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തി പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവുമടങ്ങുന്നതാണ്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെ സമാഹാരത്തിനാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. 30 വയസ്സില്‍ കവിയാത്ത എഴുത്തുകാര്‍ക്കുള്ളതാണ് പുരസ്‌കാരം. കൃതികളുടെ മൂന്ന് കോപ്പികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍പറമ്പ്, തിരൂര്‍, മലപ്പു...

സംഗീത നാടക അക്കാദമി : ഇൻഷുറൻസ് പദ്ധതി

സംഗീത നാടക അക്കാദമി കലാകാരന്മാരെയും കലാകാരികളെയും അപകട-വൈദ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ അപേക്ഷ ക്ഷണിച്ചു. സംഗീതം, നാടകം, നൃത്തം, കഥാപ്രസംഗം, മാജിക്, മിമിക്രി, കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് വിഭാഗങ്ങളിൽപ്പെടുന്നവർക്കുവേണ്ടിയാണ് പദ്ധതി. 20-നും 70-നും ഇടയിൽ പ്രായമുള്ളവരും ഇപ്പോഴും കലാരംഗത്ത് പ്രവർത്തിക്കുന്നവരുമായ 1500 കലാപ്രവർത്തകർക്കാണ് കേരള സർക്കാരുമായി ചേർന്ന് അപകട-വൈദ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ, കലാസമിതികൾ മുഖേനയോ അപേക്ഷിക്കാം. എം...

സര്‍ഗ്ഗം -2023 കഥാരചനാ മത്സരം

  കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനുമായി 'സര്‍ഗ്ഗം-2023' സംസ്ഥാനതല കഥാരചന(മലയാളം) മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000  10,000, 5000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. കൂടാതെ പ്രോത്സാഹന സമ്മാനം നേടുന്ന അഞ്ചു പേര്‍ക്ക് 1500 രൂപ വീതവും നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. രചനകള്‍ ലഭിക്കേണ്ട അവസാന തീയ...

തീർച്ചയായും വായിക്കുക