Home Authors Posts by പുഴ

പുഴ

2629 POSTS 1 COMMENTS

അയനം സാംസ്കാരിക വേദി ; ടി.പി. രാജീവൻ ഓർമ നാളെ

    അയനം സാഹിത്യ- സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മ പുതുക്കി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ ഒൻപതിന് വൈകീട്ട് അഞ്ചു മണിക്ക്, അയനം – ഡോ.സുകുമാർ അഴീക്കോട് കേന്ദ്രത്തിൽ നടക്കുന്ന അനുസ്മരണത്തിൽ അൻവർ അലി, പി.എൻ.ഗോപീകൃഷ്ണൻ, കെ.ആർ.ടോണി, കെ.ജെ.ജോണി, കുഴൂർ വിത്സൻ, അനു പാപ്പച്ചൻ, ടി.ജി.അജിത, വിജേഷ് എടക്കുന്നി, യു.എസ്.ശ്രീശോഭ്, എം.ആർ.മൗനീഷ്, ടി.എം.അനിൽകുമാർ എന്നിവർ പങ്കെടുത്ത് സംസാരിക്കും.

സാഹിത്യം ആരുടെയും കുത്തകയല്ല; ജി.ആര്‍. ഇന്ദുഗോപന്‍...

  സാഹിത്യം ആരുടെയും കുത്തകയല്ലെന്നും പുതിയ യുഗത്തില്‍ അത് കൂടുതല്‍ ജനാധിപത്യ വത്കരിക്കപ്പെട്ടതായും കഥാകൃത്തും നോവലിസ്റ്റുമായ ജി.ആര്‍. ഇന്ദുഗോപന്‍ പറഞ്ഞു. ഒരാള്‍ മാത്രമായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു അത്ഭുത പ്രപഞ്ചമാണ് സാഹിത്യ രചനയെന്ന ചിന്തയുടെ കാലം അസ്തമിച്ചിരിക്കുന്നു. ഒരുപാട് അനുഭവങ്ങളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നുമാണ് ശരിയായ എഴുത്ത് പിറക്കുന്നത്. പലവിധത്തിലുള്ള കൂട്ടായ്മയില്‍ നിന്നും ആനന്ദത്തോടെ കണ്ടെത്തുന്ന ഒന്നായി സാഹിത്യം മാറിയിരിക്കുന്നു. സാഹിത്യം ശക്തമായ ജനാധിപത്യവത...

പ്രതിഭാസംഗമവും സർഗസമീക്ഷ ശില്പശാലയും

    സ്കൂൾ യുവജനോത്സവങ്ങളുടെ പരിമിതി മറികടക്കാനും കുട്ടികളുടെ കലാപോഷണത്തിനും പ്രതിഭാന്വേഷണ ശില്പശാലകൾ ഉപകരിക്കുമെന്ന് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കീഴില്ലം സഹകരണ ബാങ്ക് സംഘടിപ്പിച്ച പ്രതിഭാസംഗമവും സർഗസമീക്ഷ ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായി. ആർട്ടിസ്റ്റ് വാസുദേവൻ, കാർട്ടൂണിസ്റ്റ് ശത്രു, മഹേഷ് മോഹൻ, രാജപ്പൻ എസ്...

കേരള സാഹിത്യ അക്കാദമി : സാഹിത്യലോകത്തിലേക്ക് പ്രബന...

കേരള സാഹിത്യ അക്കാദമിയുടെ യു.ജി.സി. കെയർ ലിസ്റ്റഡ് ആനുകാലികമായ സാഹിത്യലോകത്തിന്റെ നവംബർ-ഡിസംബർ ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. വിഷയം: 'ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും നൂറാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഈ കൃതികളുടെ പുനർവായനകൾ. ' 2000 വാക്കിൽ കവിയാത്ത ഗവേഷണ ലേഖനങ്ങൾ നവംബർ 25-നകം editorial@keralasahityaakademi.org എന്ന വിലാസത്തിൽ അയയ്ക്കുക.

‘ആത്മാക്കളുടെ ഭവനം’ പ്രകാശനം ചെയ്തു

  ആര്‍. നന്ദകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘ആത്മാക്കളുടെ ഭവനം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എം. ബി .രാജേഷില്‍ നിന്നും പ്രൊഫ വി. കാര്‍ത്തികേയന്‍ നായര്‍ പുസ്തകം സ്വീകരിച്ചു. ഡോ പി. പവിത്രന്‍ പുസ്തകപരിചയം നടത്തി. പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഡോ. പി. വേണുഗോപാലന്‍, ജയചന്ദ്രന്‍ കടമ്പനാട്, ആര്‍ .നന്ദകുമാര്‍, എ. വി. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്നൂറു വർഷം മുമ്പുള്ള വേണാടിന്റെയും 1721- ലെ ആറ്റിങ്ങൽ കലാപത്തിന്റെയും പശ്ചാത്തലത്തിൽ എഴ...

ടി.പി. രാജീവൻ അന്തരിച്ചു

    കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവൻ (63) നിര്യാതനായി. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്റെ കവിതകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും (ഞാൻ) എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളജിൽ നിന്ന് എം.എ. ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി. കാലിക്കറ്റ് സർവകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫിസറായും പ്രവർത്തിച്ച...

‘ഓര്‍മ്മച്ചാവ്’ പ്രകാശിപ്പിച്ചു

  ശിവപ്രസാദ് പി.യുടെ ‘ഓര്‍മ്മച്ചാവ്’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം 2022 നവംബര്‍ ഒന്ന് ചൊവ്വ രാവിലെ 11.00 മണിക്ക് കല്പറ്റ നാരായണന്‍ നിര്‍വഹിച്ചു. ദാസന്‍ കോങ്ങാട് പുസ്തകം ഏറ്റുവാങ്ങി. എല്‍. തോമസ് കുട്ടി പുസ്തക പരിചയം നടത്തി. മലയാള-കേരളപഠനവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.  മറുമൊഴി- ശിവപ്രസാദ് പി. നൽകി.

സ്വതന്ത്ര ചലച്ചിത്രമേള നവംബർ 12 , 13 തീയതികളിൽ കോഴ...

കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12, 13 തീയതികളിൽ കോഴിക്കോട്‌ നടക്കും. മ്യൂസിയം മൃഗശാലാ വകുപ്പിന്റെ കീഴിൽ ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ആർട്ട് ഗ്യാലറി ആന്റ് കൃഷ്ണമേനോൻ മ്യൂസിയത്തിലെ തിയേറ്ററാണ് വേദി. ദേശീയ-അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകൾ മേളയിൽ ഉൾപ്പെട്ടിട്ടുണ്ട്. സുദേവന്റെ പുതിയ സിനിമയായ ചിയേഴ്സിന്റെ ആദ്യപ്രദർശനത്തിന് ഫെസ്റ്റിവൽ വേദിയാകും. ചിയേഴ...

എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്

  ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് സാംസ്ക്കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരള സർക്കാരിന്‍റെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമാണിത്. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്കാരം. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം .കെ. സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണ...

ശില്പങ്ങളോടുള്ള അവഗണന ; കേരളശ്രീ പുരസ്‌കാരം സ്വീകര...

  ശില്പങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്പി കാനായി കുഞ്ഞിരാമന്‍. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. പ്രഥമപുരസ്കാരത്തിൽ തന്നെ പുരസ്കാര ജേതാവ് അത് നിരസിക്കുന്നതായി പ്രഖ്യാപിച്ചത് സർക്കാരിന് കല്ലുകടിയായി. കേരളത്തിൽ കലക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നി​ല്ലെന്നും കലയെ പ്രോത്സാഹിപ്പിക്കാതെ പുരസ്കാരം വാങ്ങാൻ മനസ്സ് സമ്മതിക്കുന്നി​ല്ലെന്നും അദ്ദേഹ...

തീർച്ചയായും വായിക്കുക