Home Authors Posts by പുഴ

പുഴ

2732 POSTS 1 COMMENTS

ഒരു പ്രണയദിന കവിത

    ഇന്നു ജനിക്കേണ്ടവനായിരുന്നു, ഞാൻ എന്നാൽ എൻ്റെ നക്ഷത്രം ഇന്നലെ ഒരു തമോഗർത്തമായി. എൻ്റെ വൃക്ഷം എൻ്റെ കിളിയുടെ ജീവനെടുത്തു. എൻ്റെ രാജാവിൻ്റെ പേര് ഹെറോദ് എന്നല്ല. കംസനുമല്ല എൻ്റെ അമ്മാവൻ. ഞാൻ ജൂതനോ കമ്മ്യൂണിസ്റ്റോ അല്ല. ഞാൻ രാജകുമാരിയെ പ്രണയിക്കുകയോ സാമ്രാജ്യത്തിന് വേണ്ടി അവകാശമുന്നയിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും, എൻ്റെ പിറവിയെ എല്ലാവരും എന്തിനിങ്ങനെ ഭയപ്പെടുന്നുവെന്ന് എനിക്കറിയില്ല. നീ എനിക്കായി കരുതി വെച്ച പ്രണയം പാഴാവുകയാണ്. നിനക്കായ് ഞാൻ കാത്തു ...

ഇരുട്ടുകൾ

  കാത്തിരിക്കാനാണ്‌ ഈവഴി പോകുന്നവരൊക്കെ നമ്മളോട്‌ പറയുന്നത്‌ ഞാൻ നിന്നോടു പറയുന്നതും നീ എന്നോടു പറയുന്നതും കാത്തിരിക്കാം,അല്ലേ? എന്നല്ലേ ഇരിക്കാൻ നിൽക്കാൻ കിടക്കാൻ ഒരിടവും ഇല്ലാതാവുമ്പോൾ കാത്തിരിപ്പ്‌ എന്നാലെന്താണ്‌? എന്റെ ഇരുട്ട്‌ നിന്നെയും നിന്റെ ഇരുട്ട്‌ എന്നെയും തോണ്ടിക്കൊണ്ടേയിരിക്കുന്നു.        

നൃത്തശാല

പെരുന്തൽമണ്ണയിൽ നിന്ന് പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽ ഡ്രൈവറുടെ എതിർവശത്ത് നാലു പേർക്കിരിക്കാവുന്ന സീറ്റിൽ മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ് പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു. അവളുടെ കണ്ണുകൾക്ക് ഈ പ്രപഞ്ചത്തെ മുഴുവൻ ഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്. അവളൊന്ന് നോക്കിയിരുന്നെങ്കിൽ ബസ്സിലെ മുഴുവൻ ആളുകളും പറന്നു വന്ന് അവളുടെ കണ്ണുകൾക്കുള്ളിലേക്ക് അപ്രത്യക്ഷമായേനേ... ഭാഗ്യവശാൽ അതുണ്ടായില്ല. (ഇടയ്ക്കെപ്പോഴോ വൃദ്ധനായ ഈ കവി ബസ്സിൽ കയറുകയും പെൺകുട്ടിയുടെ അടുത്തിരിക്കുകയ...

കവിതയിൽ ഒഴുകുമ്പോൾ പുഴ ശാന്തമല്ല

      പി.എൻ.ഗോപീകൃഷ്ണൻ പുഴകൾ ഇല്ലായിരുന്നെങ്കിൽ കവികൾ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യം ലോകത്ത് എവിടെയും സംഗതമാണ്. പുഴകൾ ഒഴുകുന്ന ഒരു വഴി കവിതയുടേതാണ്. "തുഞ്ചത്തെഴുത്തച്ഛനും ഞാനുമായ് നാലഞ്ചു നൂറ്റാണ്ടു ദൂരം" എന്ന് ആറ്റൂർ രവിവർമ്മ . ഇന്നലെപ്പോലും, അപരിചിതമായിത്തീരുന്ന നാളുകളിൽ അത് എത്തിപ്പിടിക്കാൻ ആകുന്നില്ല എന്നുകൂടി സങ്കടത്തിലോ സന്തോഷത്തിലോ കവി പറഞ്ഞുവെയ്ക്കുന്നുണ്ട്. പക്ഷെ അത്ര ദൂരം എഴുത്തച്ഛൻറെ സരയൂവും ആറ്റൂരിൻറെ പേരാറും തമ്മിൽ ഇല്ല. ഇടപ്പള്ളിയില...

നൈരാശ്യത്തിന്റെ സങ്കീർത്തനം

      വിവർത്തനം : വി. രവികുമാർ       നിങ്ങൾ എന്നെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ, ഹേ അപരാ, എത്ര അദൃശ്യരാണ്‌ പരസ്പരം നാമെന്ന്? നമുക്കന്യോന്യം എത്ര കുറച്ചേ അറിയുള്ളുവെന്ന് നിങ്ങൾ എന്നെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? നാം പരസ്പരം കാണുന്നുണ്ട്, എന്നാൽ പരസ്പരം കാണുന്നുമില്ല. നാം പരസ്പരം കേൾക്കുന്നുണ്ട്, നാം കേൾക്കുന്നതാകട്ടെ, നമുക്കുള്ളിലെ ഒരു ശബ്ദവും. അന്യരുടെ വാക്കുകൾ നമ്മുടെ കേൾവിയിലെ പിശകുകളാണ്‌, നമ്മുടെ ധാരണയിലെ കപ്പല്ച്ചേതങ്ങൾ. അന്യ...

ഇറ്റ്‌ഫോക്കിന് തുടക്കം

  കോഡിഡ് കാരണം ഉണ്ടായ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇറ്റ്ഫോക്കിന് വീണ്ടും തിരി തെളിഞ്ഞു. പാലസ് ഗ്രൗണ്ടിലെ പവലിയന്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. റവന്യൂമന്ത്രി കെ രാജന്‍ ഇറ്റ്‌ഫോക് ബുള്ളറ്റിന്‍ സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടീഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങി. ഉന്നത വിദ്...

അവസാനത്തെ വെള്ളിയാഴ്ച

          അവന്റെ വീട്ടില്‍ ചത്തുപോയ ഒരു അക്വേറിയമുണ്ട് അതില്‍ നിറയെ ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍ മുളച്ചു നില്‍ക്കുന്നു മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍ ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന മീനുകളുടെ ഓര്‍മ്മകള്‍ ഞാന്‍ നോക്കി നില്‍ക്കെ അക്വേറിയത്തില്‍ കിടന്ന് അവനുറക്കെ നിലവിളിച്ചു ചത്തുപോയ അക്വേറിയത്തിന്റെ ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട് അതു പെയ്യാന്‍ തുടങ്ങി കറുത്തു പോയ അമ്പിളിക്കലകണക്കെ ഒരു മീന്‍ വഞ്ചി അകലെ തെളി...

അപ്പാസിനെക്കുറിച്ചുള്ള ഓർമകൾ

      ഡി. യേശുദാസ്   കുന്നിൻ ചരിവിറങ്ങി വയൽ വരമ്പിലൂടെ അപ്പാസ്സുരാജൻ ചിരിച്ചോണ്ടു വരുന്നു. സ്ക്കൂൾ മുറ്റം: ചത്തതും ജീവിച്ചതും കളി. അവനെക്കൂട്ടുന്നില്ല. അടിപിടി അപ്പാസ്സെന്നെ ഇടിച്ചു പഞ്ചറാക്കുന്നു. അപ്പാസ്സു ചിരിക്കുന്നു, മന്ദമായി. അവനു ഭ്രാന്തു വന്നുവത്രേ. എവിടെയോ ഒരു പ്രണയിനിയുണ്ടായിരുന്നുവത്രേ. മർദ്ദനമേറ്റോർമക്കേടുകളിൽ വഴുക്കിയത്, വിഷാദത്തിൻ കയത്തിലേക്ക് മിണ്ടാട്ടമില്ലാതെ രാജൻ അവന്റപ്പനു തോക്കുണ്ടായിരുന്നു. പേര് വെടിമണിയൻ. -വേട്ടക്ക...

ജുവാൻ റാമോൺ ജിമിനസിന്റെ(1881- 1958) കവിതകൾ

  ലോർക്കയുടെ അത്ര പ്രശസ്തി ജിമിനെസിന് ഒരിക്കലും ലഭിച്ചില്ല. ലോർക്കയുടെ അസ്വാഭാവിക മരണവും അദ്ദേഹത്തിനെ നിരന്തരം വേട്ടയാടിയ ഭരണകൂടവും മറ്റ് പല സാഹചര്യങ്ങളും ലോർക്കയുടെ ആഗോള പ്രശസ്തിക്കും കാരണമായിട്ടുണ്ട്. ജിമിനസ് ഏകാകിയായിരുന്നു. തന്റെ മുറിയും പുസ്തകങ്ങളും പ്രിയപ്പെട്ടവളുമായി അയാൾ ജീവിതം തള്ളിനീക്കി. മഡ്രിഡിലെ കടലോര വസതിയിൽ , കുറച്ചുനാൾ താമസിച്ച ന്യൂയോർക്കിൽ, സന്ദർശകരെ ഭയന്ന് , തന്റെ ഏകാന്തത ഉടയുമെന്ന് പേടിച്ച് ജീവിച്ച ജിമിനസിനെപറ്റി ലോർക്കതന്നെ പറയുന്നുണ്ട്. കവിത പലപ്പോഴും തുടർച...

ഇടവഴി

    മറന്നുപോയ ഇടവഴികളിൽ ഒരു വാളൻപുളി വീണു കിടക്കുന്നുണ്ടാവും അതേ പൊത്തിലിരുന്ന് ആ പാമ്പ് എന്നെ തിരയുന്നുണ്ടാവും രണ്ട് കാല്പാദങ്ങൾ എന്നെ കാത്ത് നിൽക്കുന്നുണ്ടാവും...   സമാഹാരം : 'ഇ'

തീർച്ചയായും വായിക്കുക