Home Authors Posts by പുഴ

പുഴ

2775 POSTS 1 COMMENTS

കൊച്ചാട്ടന്റെ ശാന്ത

  “ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോകുന്നോര്‍മ്മ ബാക്കിയെന്നും…” കടമ്മനിട്ടയിയുടെ ചാക്കാല എന്നകവിതയിലെ വരികള്‍ ചൊല്ലിക്കൊണ്ട് അദ്ദേഹത്തിന്റെ പത്‌നി ശാന്ത തന്റെ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് കൊച്ചാട്ടൻ എന്ന ഓര്‍മ്മ പുസ്തകത്തിലൂടെ. ”ശാന്തേ മറക്കാം. ഇച്ചെറുമുറ്റത്തിരുന്നീ വിശാലമാം വിണ്ണിന്റെ ഭംഗികളൊന്നിച്ചു പങ്കിടാം..” കവിയുടെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഈ പുസ്തകം നാട്ടിൻപുറത്തിന്റെ ഭാഷയിലാണ് ഇതൾവിരിയുന്നത് കടമ്മനിട്ടയുടെ പൂര്വകാലവും പ്രണയങ്ങളും, ഉന്മ...

പടച്ചോന്റെ ചിത്രപ്രദർശനം

സമകാലിക മലയാള കഥയുടെ ദീപ്തവും വൈചിത്ര പൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന പരമ്പരയാണ് ഡി സി ബുക്‌സിന്റെ കഥാഫെസ്റ്. പുതിയ കാലത്തിന്റെ എഴുത്തും എഴുത്തുകാരും സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്ന സൃഷ്ടികളുടെ അർഹിക്കുന്ന അംഗീകാരം. ആ പരമ്പരയിൽ ഉൾപ്പെടുത്തിയ കഥാ സമാഹാരമാണ് പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം മതഭ്രാന്തുകൊണ്ട് പൊറുതിമുട്ടുന്ന സമകാലിക സംഭവങ്ങളിടെ പശ്ചാത്തലത്തിൽ ജിംഷാറിന്റെ പുസ്തകത്തിന്റെ  പടച്ചോന്റെ ചിത്രപ്രദർശനം എന്ന പേരും ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. പുസ്തകത്തിന്റെ പേരിൽ പ്രതിഫ...

കാദംബരിയുടെ കഥ

മലയാള സാഹിത്യ രംഗത്ത് നിരന്തരം സ്വയം നവീകരണത്തിലൂടെ കടന്ന് പോകുന്ന ഒരാളാണ് സേതു. ആവർത്തന വിരസത ഒരിക്കലും അദ്ദേഹത്തിൻറെ കൃതികളിൽ ഉണ്ടാവാറില്ല. ആധുനികതയുടെ എല്ലാ മുഖ മുദ്രകളും പേറുമ്പോഴും അവയിൽ നിന്നെല്ലാം ഉയർന്ന് മാനുഷികമായ ഒരടിത്തറ തന്റെ കൃതികളിൽ നിലനിർത്താനും സേതുവിന് കഴിഞ്ഞിട്ടുണ്ട്.ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത.ആ പ്രത്യേകത തന്നെയാണ് 2006 ല്‍ പുറത്തിറക്കിയ ആറാമത്തെ പെൺകുട്ടി എന്ന നോവലിനുമുള്ളത്.   കാലികപ്രസക്തിയേറെയുള്ള നോവ...

ശീലം ശീലേന ശാന്തി

    ശരിയാണ്,   തുറമുഖത്തിനടുത്തുള്ള കാപ്പിക്കടയിൽ ഈയിടെയായി പതിവാണ്.   കാപ്പി വലിയ കൊണമുള്ളതുകൊണ്ടല്ല,   അതൊഴിച്ചു തരുന്നവളോട് ചെറിയൊരു താല്പര്യം.   ഒ വലിയ കാര്യമൊന്നുമില്ല...   അവൾ മേശകളിലൂടെ കൊടുങ്കാറ്റാകും,   വരും,   ഒന്നു നോക്കും, തേളിൻ നിറമുള്ള കപ്പിലേക്ക് കാപ്പി വരച്ചു ചേർക്കും. അടുത്ത മേശയിലേക്ക് പറക്കും.   മുന്നിൽ നുരഞ്ഞുപൊന്തും ഒടുക്കത്തെ പ്രേമം, അല്ല കാപ്പി &...

ആവർത്തനവിരസത

  ഒരിലയും ആവർത്തിക്കുന്നില്ല, ഒരു വേരും, ഒരു പൂവും   ഓരോ തവണയും അത്ര സൂക്ഷ്മത ,   ഇങ്ങനെ പുതിയതാവാൻ ഇവയൊക്കെ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടാവും......   അല്ലെങ്കിൽ തന്നെ, ആരും തൊടാത്തൊരു വാക്കിനുവേണ്ടി ഞാൻ വെറുതെ കുറെ സമയം കളഞ്ഞതാണല്ലോ

തീർച്ചയായും വായിക്കുക