പുഴ
അമ്മയെ കുളിപ്പിക്കുമ്പോള്‍
മലയാള കവിതയിൽ ശക്തമായ സ്ത്രീ സാന്നിധ്യമായ സാവിത്രി രാജീവന്റെ കവിതകൾ.ആദ്യ സമാഹാരത്തിലൂടെ തന്നെ സ്വന്തമായ ഒരു കാവ്യ ശൈലി അവതരിപ്പിച്ച സാവിത്രി രാജീവന്റെ ഏറ്റവും പുതിയ സമാഹാരമാണിത്. ആൺകോയ്മ നിറഞ്ഞ ഒരു സമൂഹത്തിൽ സ്ത്രീ എങ്ങനെ ചിന്തിക്കുകയും അതിജീവിക്കുകയും ചെയ്യുന്നുവെന്ന് ഈ കവിതകൾ വരച്ചുകാട്ടുന്നു.
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 80 രൂപ
കാടിനെ ചെന്നു തൊടുമ്പോള്‍
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'മലമുഴക്കി' എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരം. പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. കളര്‍ച്ചിത്രങ്ങളോടെ..
'കാടുമായുള്ള അഹന്ത വെടിഞ്ഞ കൂടിച്ചേരല്‍ സാധ്യമാക്കുന്ന അസാധാരണ ബോധജ്ഞാനങ്ങളുടെ അനുഭവകഥകളാണ്, ലോകോത്തര വന്യജീവിച്ഛായാഗ്രാഹകരിലൊരാളായ എന്‍.എ. നസീര്‍ ഈ ഗ്രന്ഥത്തില്‍ നമ്മോടു പറയുന്നത്. വനലോകങ്ങളുമായുള്ള അവിസ്മരണീയങ്ങളായ നേര്‍ക്കാഴ്ചകളുടെ ഒരു കാലിഡോസ്‌കോപ്പിനുള്ളിലേക്ക് നസീര്‍ നമ്മെ നയിക്കുന്നു, ഒരു ജീവ...
കാറ്റേ കടലേ പി.പി.രാമചന്ദ്രന്‍
കവിത ഒരു കൈവഴിയാണെന്നും പാരമ്പര്യമായി കടന്നു വന്ന മൂല്യങ്ങളെ അത്ര വേഗം കയ്യൊഴിയാനാവില്ലെന്നും വിളിച്ചുപറയുന്ന കാവ്യലോകമാണ് പി പി രാമചന്ദ്രന്റേത്. ആദ്യ സമാഹാരം മുതൽ പുതിയ സമാഹാരം വരെ പാരമ്പര്യത്തിൽ നിന്നും ഊർജം ഉൾകൊണ്ട് കാവ്യ രചന നടത്താനാണ് അദ്ദേഹം താല്പര്യപ്പെട്ടത്
നിശിതവും നിശ്ചലമല്ലാത്തതുമായ കവിമനസ്സാണ് പി.പി.രാമചന്ദ്രന്റേത്. കാല്പനികതയും പാരമ്പര്യവും സമ്മാനിച്ച ഊര്‍ജ്ജം പ്രസരിക്കുന്ന സ്പര്‍ശിനികള്‍ കൊണ്ട് പുത്തന്‍ലോകത്തിന്റെ ആഘാതങ്ങളെ അത് ഗ്രഹിക്കുന്നു. ആ ആഘാതങ്ങള്‍ നേരിടാനുള്ള കവചം നി...
മലയാളത്തിലെ പരിസ്ഥിതികഥകള്‍
'അഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യന്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കുകയും മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും' - വൈക്കം മുഹമ്മദ് ബഷീര്‍ (ഭൂമിയിലെ അവകാശികള്‍)
പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്പര്യത്തിലേക്കു വഴിവെട്ടുന്ന ഇരുപതു കഥകളുടെ സമാഹാരം. പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം മറന്ന്, ഭൂമി തനിക്കുമാത്രമാണെന്നു കരുതുന്ന മനുഷ്യന്റെ മാരകമായ അഹങ്കാരത്തിനെതിരായുള്ള താക്കീതുകൂടിയാകുന്നു ...
കോ ഉൻ-കവിത
കൊറിയൻ കവിയും, സാമൂഹ്യപ്രവർത്തകനുമാണ് കോ ഉൻ. നിരവധി കവിതകളും നോവലുകളും,കഥകളും എഴുതിയിട്ടുണ്ട് അടുത്ത കാലത്തായി യൂറോപ്പിൽ കോ ഉന്നിന്റെ കൃതികൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി തവണ നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്.
വഴിചോദിക്കൽ
എന്താണ് ദൈവമെന്നു ചോദിക്കുന്ന നിങ്ങൾ
മന്ദബുദ്ധികൾ പകരം ജീവിതമെന്തെന്ന് ചോദിച്ച് നോക്ക്
നരകമരങ്ങൾ പൂക്കുന്ന തുറമുഖം കണ്ടെത്ത് ,
അവിടെ കുടിക്കാൻ പറ്റുമിടങ്ങളന്വേഷിക്ക്
കുടിയന്മാരെപ്പറ്റി ചോദിക്ക് ,
നരകമരത്തെപ്പറ്റി ചോദിക്ക്...
സൂര്യമത്സ്യത്തെ വിവരിക്കല്‍
മേതിലിന്റെ സാഹിത്യലോകം വ്യത്യസ്തമാണ് . കണ്ടു മടുത്ത കാഴ്ചകളോ കേട്ടുമടുത്ത വാക്കുകളോ അവിടെ കണ്ടെത്താനാവില്ല . കവിതയിലായാലും,കഥയിലായാലും , നോവലിലായാലും ഈ ഒരു വാശി മേതിൽ പിന്തുടരുന്നത് നമുക്ക് മനസ്സിലാവും.
ഭാഷയുടെ കണ്ടെത്താത്ത ദ്വീപുകളും അനുഭവങ്ങളുടെ അറിയപ്പെടാത്ത അരുവികളും തേടിയുള്ള യാത്രയാണ് ഓരോ മേതിൽ കൃതിയും
സൂര്യമത്സ്യം ആദ്യം നീന്തുന്നു. പിന്നെ നീന്താതാകുന്നു. പിന്നെ ചത്തഴുകുന്നു. ഇതില്‍ ഏതവസ്ഥയുടെ വിവരണമാകും ശരിക്കും മത്സ്യത്തെ സംബന്ധിച്ച ആത്യന്തിക യാഥാര്‍ത്ഥ്യമാവുക? ഒരു നീണ്ട മൗനത്ത...
വെയിലില്‍ ഒരു കളിയെഴുത്തുകാരി
മലയാളത്തിലെ സ്ത്രീ കഥാകൃത്തുക്കളിൽ ശക്തമായ ഒരു സ്ഥാനം എഴുത്തിലൂടെ നേടിയെടുത്ത ഒരാളാണ് സിതാര . ജീവിതവും എഴുത്തും ഇവർക്ക് രണ്ടല്ല ,ജീവിതത്തെ അതിന്റെ എല്ലാ അർഥത്തിലും ആവിഷ്ക്കരിക്കുന്ന കഥകളാണ് ഇവ
സാമൂഹികയാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ജീവിതാവസ്ഥകളുടെ ശരിയായ അവബോധവും കൊണ്ട് ശ്രദ്ധേയമാണ് സിതാരയുടെ കഥകള്‍. സിതാര എസിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. വാക്കുകളുടെയും വാചകങ്ങളുടെയും കേവലമായ അര്‍ഥത്തനപ്പുറത്തേക്ക് ആശയങ്ങളെ മിഴിവോടെ ധ്വനിപ്പിക്കുന്ന ഈ കഥാകാരി യഥാതഥമാ ജീവിതചിത്രങ്ങളെ വ...
സാദത്ത് ഹസൻ മൺറോ
ഇൻഡോ-പാകിസ്ഥാനി എഴുത്തുകാരനായ സാദത്ത് ഹസൻ മണ്റോയുമായുള്ള അഭിമുഖം , നാടകകൃത്തും എഴുത്തുകാരനുമായിരുന്ന മണ്റോയുടെ ചെറുകഥകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
https://desirantsnraves.com/2015/08/26/as-in-n-on-manto-an-exclusive-interview-with-sarmad-khoosat-i/
കപ്പിത്താള്‍
ചെറുകഥയുടെ പതിവുരീതിയെ തിരസ്‌കരിക്കുന്ന ആഖ്യാനങ്ങളിലൂടെ ശ്രദ്ധേയനായ കഥാകൃത്തിന്റെ പുതിയ കഥകളുടെ സമാഹാരം. 12 കഥകള്‍ . പുതിയ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെ, അതിന്റെ രൂപ-ഭാവ പരിണാമങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്ന എഴുത്ത്. കെ ആര്‍ മീരയുടെ അവതാരിക
വെറുതെയിരിക്കുവിന്‍
ഭാഷയിലൂന്നി ഭാവനയിലേക്ക് വളരുന്ന യാഥാര്‍ഥ്യത്തിന്റെ പടര്‍പ്പുകളായ കവിതകള്‍. ജീവിതത്തോടും അതിന്റെ സമസ്ത സംഘര്‍ഷങ്ങളോടും തീവ്രാഭിമുഖ്യം പുലര്‍ത്തുമ്പോഴും ആത്മവത്തയുടെ ധ്യാനപീഠത്തില്‍ അടയിരുന്നതിന്റെ
ഊഷ്മളത ഈ കവിതകളില്‍ അനുഭവിക്കാം.
വാക്കുകള്‍ക്ക് കടന്നാവിഷ്‌കരിക്കാനാവാത്ത ലോകങ്ങളില്ലെന്നു
ഭാഷയെ തൊട്ട് ആണയിടുന്ന കവിതകള്‍.