പുഴ
സക്കറിയയുടെ കഥാലോകം
മലയാളത്തിലെ ആധുനിക കടകാരന്മാരിൽ ഏറ്റവും വ്യത്യസ്തമായ കഥകൾ എഴുതിയ ആളാണ് സക്കറിയ. കഥയെ കവിതയോടു ചേർത്ത് നിർത്തുന്ന ഒരു ശൈലിയാണ് സക്കറിയ കഥകൾക്കുള്ളത്. വാക്കുകളെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന എഴുത്തുകാർ മലയാള സാഹിത്യ ചരിത്രത്തിൽ തന്നെ കുറവാണെന്നു പറയാം.നഗരഗ്രാമ ജീവിതങ്ങളുടെ അഴകും ആഴവും എല്ലാം ആ കഥകൾക്ക് വിഷയമായിട്ടുണ്ട്.
. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ എഴുത്തുകാരനാണ് അദ്ദേഹം. മനുഷ്യാവസ്ഥയുടെ അതിസൂക്ഷ്മവും വിശദാ...
ദളിത് സ്ത്രീ ഇടപെടലുകൾ
ദലിത് സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സമകാലികയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇതരസമുദായത്തില്‍പ്പെട്ടവരും രാഷ്ട്രീയപ്രവര്‍ത്തകരും അതിലവലംബിക്കുന്ന നിലപാടുകള്‍ പലപ്പൊഴും പൊതു സമൂഹം ദലിതരോടു വച്ചുപുലര്‍ത്തുന്ന വിരുദ്ധ സമീപനംതന്നെയാണെന്ന് തുറന്നെഴുതുകയാണ് ‘ദലിത് സ്ത്രീ ഇടപെടലുകള്‍‘ എന്ന പുസ്തകത്തിലൂടെ രേഖാരാജ്. സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ട പതിനാലു ലേഖനങ്ങളുടെ സമാഹാരമായ ‘ദലിത് സ്ത്രീ ഇടപെടലുകളുടെ.’ രണ്ടാമത് പതിപ്പും പുറത്തിറങ്ങിയ സാഹചര്യത്തില്‍ ദലിത് പ്രശ...
ശബ്ദമഹാസമുദ്രം
പുതു മലയാള കവിതയിൽ സ്വന്തമായ ഒരു പാത ഉള്ള കവിയാണ് എസ് കലേഷ്. 'വൈകുന്നേരമാണ്' എന്ന ഓൺലൈൻ ബ്ലോഗിൽ വന്ന കവിതകളാണ് ശബ്ദമഹാസമുദ്രം എന്ന കവിത സമാഹാരത്തിൽ ഉൾപ്പെടുത്തയിരിക്കുന്നത്. കവിത ഒരു പരിധി വിട്ട് യന്ത്രികമാകുന്നു എന്ന പരാതിയിലാണ് പുതു കവിത നിൽക്കുന്നത്. കലേഷിന്റെ കവിതയിൽ ജൈവികതയും, ക്രാഫ്റ്റും ഇഴപിരിച്ചെടുക്കാനാവാത്ത വിധത്തിൽ ചേർന്ന് കിടക്കുന്നു.
കെ ജി എസ്സിന്റെ പഠനം കലേഷ് കവിതകളുടെ മർമ്മത്ത് തൊടുന്നുണ്ട്. കാലത്തെയും, ഓർമ്മകളെയും അനായാസം വാക്കുകളിൽ ആവാഹിക്കാൻ ഈ കവിതകൾക്ക് കഴിയുന...
നാട്ടുകഥകൾ
അന്യമായിക്കൊണ്ടിരിക്കുന്ന നാടിൻറെ ഓർമകളെ കഥകളായി അവതരിപ്പിക്കുകയാണ് കവി കൂടിയായ എം ആർ രേണുകുമാർ. നാടിൻറെ നിറവും മണവും പേറുന്ന ഒരുകൂട്ടം കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
മൊബെല്‍ഗെയിമും യൂടൂബും മാത്രം പരിചിതമായ ഒരു തലമുറക്ക് നല്ല നാടിന്റെ മണമുള്ള ഒരുപിടി കഥകളൊരുക്കുകയാണ് അരസൈക്കിള്‍ എന്ന കഥാസമാഹാരത്തിലൂടെ . അരസൈക്കിള്‍, പാച്ചുവിന്റെ യാത്രകള്‍, നൂറ്, ചേറുമീന്‍ തുടങ്ങിയ കഥകളാണ് ഈ കഥാപുസ്തകത്തില്‍ ഉള്ളത്.
ഒരു സൈക്കിള്‍ സ്വന്തമാക്കാനുള്ള പാച്ചുവിന്റെ കാത്തിരിപ്പും അപ്രതീക്ഷിതമായി അത് കിട്ടുമ്പോഴ...
വീരാന്‍കുട്ടിയുടെ കവിതകള്‍
മലയാള കവിതയിൽ സ്വന്തമായി ഒരു ശൈലി തേടിയ എഴുത്തുകാരനാണ് വീരാൻകുട്ടി ഇസ്ലാം മതത്തിന്റെ അടിത്തട്ടിലെ സൂഫി പാരമ്പര്യം ആവോളം ആ കവിതയെ സ്വാധീനിച്ചിട്ടുണ്ട് അതേ സമയം സമകാലികമായ ഒരു ജാഗ്രത കവിതയിൽ നിലനിർത്താനും അദ്ദേഹത്തിനായി. അനാവശ്യമായ യന്ത്രികത കുത്തിനിറച്ച തന്റെ സമകാലികരായ കവികളിൽ നിന്നും അകന്ന് വൈകാരികതക്ക് പ്രാധാന്യം നൽകുന്ന കവിതകളായിരുന്നു വീരാൻകുട്ടി കൂടുതലും എഴുതിയത്
“കവിത അതെഴുതുന്ന ആളിന്റെ ജൈവസ്വരൂപമായി പിണഞ്ഞു കിടക്കുന്നതിനാല്‍ പുറമേ എത്ര വ്യത്യസ്തമാകാന്‍ ശ്രമിച്ചാ...
ഞങ്ങളുടെ അടുക്കള പുസ്തകം
മുഖവുരയില്ലാതെ പറഞ്ഞുതുടങ്ങട്ടെ…ഞങ്ങളുടെ അടുക്കള പുസ്തകം ഒരു ചരിത്രമാണ്. സോഷ്യല്‍ മീഡയയില്‍ ആദ്യമായി മലയാളി സ്ത്രീകള്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അവടെ സംവാദങ്ങള്‍ക്കായി ഒരു സ്വകാര്യ ഇടം കണ്ടെത്തുകയും ചെയ്ത മനോഹരവും അതേസമയം ധീരവുമായ നിമിഷത്തിന്റെ രേഖപ്പെടുത്തലാണ് ഈ പുസ്തകം. അതേ.., ഒരു വനിതാ ദിനത്തില്‍ ഫേസ്ബുക്കില്‍ തുടങ്ങിയ ഫ്രം ദ ഗ്രാനൈറ്റ് ടോപ്പെന്ന ഗ്രൂപ്പിലൂടെ ഉരുത്തിരിഞ്ഞ ആശയമാണ് ഈ പുസ്തകത്തിന് അടിസ്ഥാനം..!
സോഷ്യല്‍ മീഡിയയിലെ സ്ത്രീയുടേയും സ്ത്രീ സംവാദത്തിന്റെയും ചെറുത്തു...
കരുണാകരന്റെ പുതിയ നോവൽ
എഴുപതുകളില്‍ യുവാവയിരുന്ന ഒരാള്‍ക്ക് വിപ്ലവസ്വപ്‌നങ്ങള്‍ കാണാതെ വയ്യ.ലോകത്തെ മാറ്റി മറിക്കാൻ ഇറങ്ങി തിരിച്ചവർ അവസാനം പരാജയത്തിൽ പിൻവാങ്ങി.അവരുടെ മാനസിക വ്യഥകൾ അരുമറിഞ്ഞില്ല. വിപ്ലവം പരാജയപ്പെട്ട തലമുറ നിരാശയിലേക്ക് വീണടിഞ്ഞു. പരസ്പരം ഒറ്റിയും സ്വയം ഇരുട്ടിലേക്ക് പിൻവാങ്ങിയും ജീവിച്ചു. അവരുടെ കഥയാണ് കരുണാകരൻ യുവാവായിരുന്ന ഒന്‍പതുവര്‍ഷം എന്ന നോവലിൽ പറയുന്നത്
പണം പലിശയ്ക്കുനല്‍കുന്ന വയനാട്ടിലെ ദുഷ്ടനായ ഭൂവുടമയായ, എല്ലാവരും മുതലാളി എന്നുവിളിക്കുന്ന വര്‍ക്കിച്ചനെ രാഷ്ട്രീയപകപോക്കലിന്...
ബോണി തോമസിന്റെ ഡോഗ് സ്‌പെയ്‌സ്
ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ബോണി തോമസിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഡോഗ് സ്‌പെയ്‌സ്. പുതിയ കാലത്തിന്റെ കഥപറയുന്ന കനകേട്ടനേശു, പാമരം, ഡോഗ് സ്‌പെയ്‌സ്, അമര്‍സിംഗിന്റെ വാച്ച്, ഹോര്‍ത്തൂസ് മലബാറിക്കൂസ്, റമദാന്‍ നിലാവ്, ആഗോളകമ്പോളം, സാറസാറ, നവംബര്‍ 26, അരയന്നൂതുവല്‍ തുടങ്ങി പത്തുകഥകളുടെ സമാഹാരമാണ് ഡോഗ് സ്‌പെയ്‌സ്.
ചിത്രകാരനും ചരിത്രതത്പരനും മാധ്യമപ്രവര്‍ത്തകനുമയ ഒരാളുടെ സാഹിത്യമെഴുത്തായതുകൊണ്ടുതന്നെ ഈ കഥകളിലെല്ലാം ചിത്രകലയുടെ സ്വാധീനവും ചരിത്രത്തിന്റെ സ്വാധീനവും...
എന്‍മകജെയുടെ ഇംഗ്ലിഷ് പരിഭാഷ
എൻഡോസൾഫാൻ ദുരിത ബാധിതരുടെ ജീവിതവും വേദനയും പകർത്തിയ അംബികാസുതന്‍ മാങ്ങാടിന്റെ നോവല്‍ എന്‍മകജെ യുടെ ഇംഗ്ലിഷ് പരിഭാഷ പുറത്തിറങ്ങി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഗ്ഗര്‍നട്ട് ആണ് 'സ്വര്‍ഗ' എന്ന പേരില്‍ പുസ്തകത്തിന്റെ പരിഭാഷ പുറത്തിറക്കിയത്. ഡോ ജെ ദേവികയാണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
2009 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ എന്‍മകജെ പിന്നീട് കന്നട, തമിഴ്, ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ഹിന്ദി പ്രചാരസഭ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുത്ത 20 പുസ്തകങ്ങളില്‍ ഒന്ന് എന്‍മകജെയായിരുന്...
പെൺജീവിതങ്ങൾ
ആമേന്‍ എന്ന ആത്മകഥയിലൂടെ എഴുത്തിന്റെ അപരിചിതമായ വഴികളെയും പ്രകോപനമണ്ഡലങ്ങളെയും, ക്രൈസ്തവലോകത്തിന്റെ കാണാപ്പുറങ്ങളും പരിചയപ്പെടുത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ നോവലാണ് പെണ്‍മയുടെ വഴികള്‍. സ്ത്രീയുടെ വൈകാരിക ജീവിതത്തെയും അവള്‍ തിരഞ്ഞെടുക്കുന്നതോ അവളെ അടിച്ചേല്‍പ്പിക്കുന്നതോ ആയ നിരവധി വഴികളുടെയും അവസ്ഥകളുടെയും നേര്‍ക്കാഴ്ചകളാണ് പെണ്‍മയുടെ വഴികള്‍ എന്ന നോവല്‍.
ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നിലവിളിയും പ്രതിഷേധങ്ങളും പൊരുതലുകളുമെല്ലാം ഉയര്‍ന്നുകേള്‍ക്കുന്നു. പുരുഷേധിപത്...