പുഴ
ബെന്യാമിന് -ഗ്രീന്‍ സോണിനു വെളിയില്‍നിന്ന് എഴുതുമ...
മലയാളത്തിന്റെ ജനപ്രിയ എഴുത്തുകാരന്റെ അനുഭവസാക്ഷ്യങ്ങൾ .സ്വന്തം താല്പര്യം സംരക്ഷിച്ച് സുരക്ഷിതമായ ഒരിടത്തിൽ നിന്ന് എഴുതാൻ താൽപ്പര്യമില്ലെന്ന് വിളിച്ചു പറയുന്ന കൃതി.
"ആടുജീവിതം യാതൊരു കാരണവശാലും ഇംഗ്ലീഷിലേക്കോ അറബിയിലേക്കോ തര്‍ജമ ചെയ്യരുതെന്നും അത് തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്ക്ക് ഭീഷണിയാകും എന്നും എന്നോട് ഇത്തിരി കടുപ്പിച്ച സ്വരത്തില്‍ പറഞ്ഞ ഒരാളെ ഞാനോര്‍ക്കുന്നു " എന്ന് പുസ്തകത്തിൽ ബെന്യാമിൻ തന്നെ വെളിപ്പെടുത്തുന്നു
ബെന്യാമിന്റെ ആദ്യ ലേഖനസമാഹാരം. സമകാലികമായ പ്രശ്നങ്ങളും ചോദ്യങ്ങളും...
വീണ്ടുമൊരു മയ്യഴിക്കഥ
വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന്‍ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്‍സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്‍ത്തമാനമാകുന്നു. നാട്ടുകാര്‍ക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?
ബാഷോയുടെ ഹൈക്കു
ശരത്കാല ചന്ദ്രൻ
ശരത്കാല ചന്ദ്രൻ --
ഒരു ചെസ്നട്ടിനുള്ളിലേക്ക്
നിശബ്ദമായിഴയും പുഴു
‘മ്’
ശ്രീലങ്കൻ രാഷ്ട്രീയ കാലഘട്ടത്തെ ജ്വലിക്കുന്ന അദ്ധ്യായമാണ് 'മ്' എന്ന നോവൽ
സിംഹള നാട്ടിലെ സാമൂഹികവും സാംസ്കാരികവുമായ സംഘർഷങ്ങളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുന്ന നോവൽ.
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 63 രൂപ
വ്രണം പൂത്ത ചന്തം
ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം.
ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 90 രൂപ
അരുന്ധതി സുബ്രമണ്യം
സമകാലിക ഇന്ത്യൻ കവിതയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് അരുന്ധതി സുബ്രമണ്യം. നൃത്തം ,കവിത എന്നിങ്ങനെ നിരവധി മേഖലകളിൽ അവർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്
.കവിതയ്ക്ക് പുറമെ ഗദ്യ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കരം ,ആത്മീയത എന്നിവയാണ് കവിതയിലെ പ്രധാന അന്തർധാരകൾ
ഇന്ത്യൻ കവിതയുടെ പ്രതിനിധിയായി നിരവധി അന്തരാഷ്ട്ര കവിത ഫെസ്റ്റിവലുകളിൽ പങ്കെടുത്തു.അരുന്ധതിയുടെ വീട് എന്ന കവിതയും അഭിമുഖവും വായിക്കാം
വീട്
എന്റേതല്ലാത്തൊരു വീടെനിക്ക് തരിക
മുറിയിൽനിന്നും മുറിയിലേക്കടയാളങ്ങളില്ലാതെ
വഴു...
പെൺവഴി
വിനോദത്തിനും അതിജീവനത്തിനുമായി വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെ യാത്രാനുഭവങ്ങളുടെ സമാഹാരമാണ് റ്റിസി മറിയം തോമസ് എഡിറ്റ് ചെയ്ത ‘പെണ്‍വഴി‘. പുറംലോകത്തെ എത്തിപ്പിടിക്കുന്ന വൈവിധ്യമാര്‍ന്ന പെണ്‍യാത്രകള്‍. എയര്‍ഹോസ്റ്റസ്, മരണക്കിണര്‍ അഭ്യാസി, ഹിജഡ, ടെലിവിഷന്‍ അവതാരക, ഭിക്ഷാടക, ഗായിക, മത്സ്യത്തൊഴിലാളി, മാധ്യമപ്രവര്‍ത്തക തുടങ്ങി നമുക്കുചുറ്റും കാണാവുന്ന സഹയാത്രികരുടെ ജീവിതരേഖകൂടിയാണ് ഈ പുസ്തകം
പ്രസാധകർ ഡിസി ബുക്ക്സ്
വില 108 രൂപ
മരണവിദ്യാലയം
പുതിയ കാലത്തിന്റെ കഥകളാണ് സുസ്മേഷ് ചന്ത്രോത്തിന്റേത്. ആധുനിക ജീവിതത്തിന്റെ നിരാശയും പ്രതീക്ഷയും അതിൽ കടന്നു വരുന്നു.മരണവും ജീവിതവും കെട്ടുപിണഞ്ഞു കിടക്കുന്ന ലോകത്തെക്കുറിച്ചുള്ള 11 കഥകൾ
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 90 രൂപ
മലബാർ നോമ്പ് വിഭവം – ഇറച്ചിപ്പെട്ടി
ഇത് മലബാർകാരുടെ സ്വന്തം വിഭവം .പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന, ഇഫ്താർ വിരുന്നു മേശകളിലെ താരം ഇറച്ചിപ്പെട്ടി
മുട്ട -1
മൈദ -1 cup
സവോള കൊത്തിയരിഞ്ഞത് -2
പച്ചമുളക് -1
ഇഞ്ചി അരിഞ്ഞത് -1 tsp
വെളുത്തുള്ളി അരിഞ്ഞത് -1 tsp
മല്ലിയില അരിഞ്ഞത് -2 tablespoon
തക്കാളി അരിഞ്ഞത് -1
മുളകുപൊടി -1 1/2 tsp
മല്ലിപ്പൊടി -2 tsp
ഗരം മസാലപ്പൊടി -1 tsp
കുരുമുളക് പൊടി -1/2 tsp
ഉപ്പിട്ട് വേവിച്ച ഇറച്ചി കൊത്തി പൊടിച്ചത് -1 കപ്പ്
ഒരു ചീനചട്ടിയിൽ ആദ്യം 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക .അ...
മാധവിക്കുട്ടിയെ ഓർക്കുമ്പോൾ
ഇന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ചരമവാർഷിക ദിനം.മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പില്ക്കാലത്ത് ഇസ്ലാം മതത്തില്‍ ചേരുകയും കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു
പത്താം വയസ്സിൽ തുടങ്ങിയ സാഹിത്യ സപര്യ അവർ മരിക്കുവോളം തുടർന്നു. മലയാളത്തിലെ സ്ത്രീ എഴുത്തുകാർ സംസാരിക്കാൻ മടിച്ച വിഷയങ്ങളെ അവർ അനായാസം കൈകാര്യം ചെയ്തു. ജീവിതകാലമാകെ അവരുടെ തീരുമാനങ്ങളെ പുകഴ്ത്തിയും ,പരിഹസിച്ചും ആളു...