Home Authors Posts by പുഴ

പുഴ

2632 POSTS 1 COMMENTS

ജാക്ക് കേറൂയ്ക്

  ബീറ്റ് തലമുറയിലെ പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് ജാക്ക് കേറൂയ്ക്. അലൻ ജിൻസ്ബെർഗിനും,ഡബ്ലിയു എസ് ബർറോസിനും ഒപ്പം തന്നെ അമേരിക്കൻ സാഹിത്യത്തെ സ്വാധീനിച്ചയാൾ. കേറൂയ്ക് നോവലുകളും കവിതകളും എഴുതിയിട്ടുണ്ട്. ജാപ്പനീസ് ഹൈക്കു കവിതകളുടെ സ്വാധീനം സാഹിത്യത്തിൽ കാണാം. അരാജക ജീവിതം നയിച്ച കേറൂയ്ക് മദ്യപാനത്തിനടിമയായിരുന്നു. മരണശേഷമാണ് അമേരിക്കയിൽ ഇദ്ദേഹത്തിന്റെ കൃതികൾക്ക് പ്രചാരം വർധിച്ചത്. എഴുത്തുക്കാർക്കായി ജാക്കിന്റെ 30 പൊടിക്കൈകൾ പരിചയപ്പെടാം https://www.brainpickings.org/2012/03/22/j...

ആലിയ

കേരളത്തിലെ ജൂതന്മാരിലെ സവർണ്ണാവർണ്ണഭേദങ്ങൾ ബോധ്യപ്പെടുത്തുന്ന നോവലാണ് സേതുവിൻറെ ആലിയ. ഇസ്രായേലിലേക്കുള്ള ജൂത തിരിച്ചു പോക്ക്. ഇതൊരു ചരിത്ര ഗ്രന്ഥമല്ലെന്ന് ‘ ആലിയ’ യുടെ ആമുഖത്തില്‍ സേതു പ്രസ്താവിക്കുന്നുണ്ടെങ്കിലും ചേന്ദമംഗലം ഗ്രാമത്തിലെ യഹൂദരുടെ സാമൂഹിക ജീവിതം വരച്ചു കാട്ടുകയാണിവിടെ. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന ഒരു ജനത, കേട്ട് കേള്‍വി മാത്രമുള്ള ഒരു വാഗ്ദത്ത ഭൂമിയിലേക്ക്‌ പറിച്ചു നടുമ്പോള്‍ അതു വരെ ജീവിച്ച ഭൌതിക/സാംസ്‌കാരിക/സാമൂഹിക സാഹചര്യങ്ങളെ, അവർ നേരിട്ടതെങ്ങിനെ എന്ന വസ്തുതാപരമായ സാ...

ഹെൻറി കോൾ

ഹെൻറി കോൾ അമേരിക്കൻ കവിയാണ്. ഒൻപത് സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ലോകത്തിലെ വിവിധ ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി നിരന്തരം ശബ്ദിക്കുന്ന ഒരു വ്യക്തി കൂടിയാണ് കോൾ. കോൾ സ്വർഗാനുരാഗിയാണ്.കവിതക്ക് നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കോളുമായി ജൂലിയൻ ജോവിറ്റ്സ്  നടത്തിയ ഇന്റർവ്യൂ വായിക്കാം http://www.praccrit.com/interviews/extraordinary-geraniums-interview-by-julian-gewirtz/

അനിത തമ്പിയുടെ കവിതകൾ

അനിത തമ്പിയുടെ ഏറ്റവും പുതിയ കവിത സമാഹാരമാണ് ആലപ്പുഴവെള്ളം. വളരെ താഴ്ന്ന സ്വരത്തിൽ തുടങ്ങുന്ന കവിതകളാണ് അനിതയുടേത്, എന്നാൽ കവിതയുടെ പാതി വഴിയിൽ അവ അപ്രതീക്ഷിതമായ വഴികളിലേക്ക് എടുത്തുചാടുന്നു. പുറമെ ശാന്തമെന്നു തോന്നുന്ന എന്നാൽ അകമേ പ്രക്ഷുബ്ധമായ ചുഴികളൊളിഞ്ഞിരിക്കുന്ന പുഴയുടെ സ്വാഭാവികത ആ കവിതകൾക്കുണ്ട്. താളത്തെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നവർക്കിടയിൽ, ഗദ്യ കവിതയെ എഴുതു എന്ന് കട്ടായം പറയുന്ന പുതുകവികൾക്കിടയിൽ രണ്ടു രൂപങ്ങളെയും വളരെ കയ്യടക്കത്തോടെ കൈകാര്യം ഒരാളായിട്ടാണ് അനിത തമ...

നിദ്രാമോഷണം- ത്രില്ലർ നോവൽ

  മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശാസ്ത്ര പംക്തിയിലൂടെ മലയാളി വായനക്കാർക്ക് പ്രിയങ്കരനായ ജീവൻ ജോബ് തോമസിന്റെ ആദ്യ നോവലാണ് നിദ്രാ മോഷണം. സങ്കീർണമായ ശാസ്ത്ര വിഷയങ്ങളെപ്പോലും സാധാരണക്കർക്ക് പോലും മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ജീവന്റെ കഴിവ് നമ്മൾ മുൻപും കണ്ടിട്ടുണ്ട് ഒരു ഫാന്റസി ത്രില്ലർ നോവലാണ് നിദ്രാ മോഷണം. സേതുനാഥ് എന്ന ഡോക്ടറാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ആശുപത്രി ജീവിതത്തിനിടയിലും അയാൾ നേരിടുന്ന അപര ജീവിതത്തിന്റെ കഥയും നോവൽ പറയുന്നു. 1746’ല്‍ തിരുവിതാംകൂര്‍ സൈന്യത്തിന്റെ കായ...

സക്കറിയയുടെ കഥാലോകം

മലയാളത്തിലെ ആധുനിക കടകാരന്മാരിൽ ഏറ്റവും വ്യത്യസ്തമായ കഥകൾ എഴുതിയ ആളാണ് സക്കറിയ. കഥയെ കവിതയോടു ചേർത്ത് നിർത്തുന്ന ഒരു ശൈലിയാണ് സക്കറിയ കഥകൾക്കുള്ളത്. വാക്കുകളെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന എഴുത്തുകാർ മലയാള സാഹിത്യ ചരിത്രത്തിൽ തന്നെ കുറവാണെന്നു പറയാം.നഗരഗ്രാമ ജീവിതങ്ങളുടെ അഴകും ആഴവും എല്ലാം ആ കഥകൾക്ക് വിഷയമായിട്ടുണ്ട്. . അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ എഴുത്തുകാരനാണ് അദ്ദേഹം. മനുഷ്യാവസ്ഥയുടെ അതിസൂക്ഷ്മവും വിശദാ...

ദളിത് സ്ത്രീ ഇടപെടലുകൾ

    ദലിത് സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സമകാലികയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇതരസമുദായത്തില്‍പ്പെട്ടവരും രാഷ്ട്രീയപ്രവര്‍ത്തകരും അതിലവലംബിക്കുന്ന നിലപാടുകള്‍ പലപ്പൊഴും പൊതു സമൂഹം ദലിതരോടു വച്ചുപുലര്‍ത്തുന്ന വിരുദ്ധ സമീപനംതന്നെയാണെന്ന് തുറന്നെഴുതുകയാണ് ‘ദലിത് സ്ത്രീ ഇടപെടലുകള്‍‘ എന്ന പുസ്തകത്തിലൂടെ രേഖാരാജ്. സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ട പതിനാലു ലേഖനങ്ങളുടെ സമാഹാരമായ ‘ദലിത് സ്ത്രീ ഇടപെടലുകളുടെ.’ രണ്ടാമത് പതിപ്പും പുറത്തിറങ്ങിയ സാഹചര്യത്തില്‍ ദലിത് പ്രശ...

ശബ്ദമഹാസമുദ്രം

  പുതു മലയാള കവിതയിൽ സ്വന്തമായ ഒരു പാത ഉള്ള കവിയാണ് എസ് കലേഷ്. 'വൈകുന്നേരമാണ്' എന്ന ഓൺലൈൻ ബ്ലോഗിൽ വന്ന കവിതകളാണ് ശബ്ദമഹാസമുദ്രം എന്ന കവിത സമാഹാരത്തിൽ ഉൾപ്പെടുത്തയിരിക്കുന്നത്. കവിത ഒരു പരിധി വിട്ട് യന്ത്രികമാകുന്നു എന്ന പരാതിയിലാണ് പുതു കവിത നിൽക്കുന്നത്. കലേഷിന്റെ കവിതയിൽ ജൈവികതയും, ക്രാഫ്റ്റും ഇഴപിരിച്ചെടുക്കാനാവാത്ത വിധത്തിൽ ചേർന്ന് കിടക്കുന്നു. കെ ജി എസ്സിന്റെ പഠനം കലേഷ് കവിതകളുടെ മർമ്മത്ത് തൊടുന്നുണ്ട്. കാലത്തെയും, ഓർമ്മകളെയും അനായാസം വാക്കുകളിൽ ആവാഹിക്കാൻ ഈ കവിതകൾക്ക് കഴിയുന...

നാട്ടുകഥകൾ

അന്യമായിക്കൊണ്ടിരിക്കുന്ന നാടിൻറെ ഓർമകളെ കഥകളായി അവതരിപ്പിക്കുകയാണ് കവി കൂടിയായ എം ആർ രേണുകുമാർ. നാടിൻറെ നിറവും മണവും പേറുന്ന ഒരുകൂട്ടം കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മൊബെല്‍ഗെയിമും യൂടൂബും മാത്രം പരിചിതമായ ഒരു തലമുറക്ക് നല്ല നാടിന്റെ മണമുള്ള ഒരുപിടി കഥകളൊരുക്കുകയാണ് അരസൈക്കിള്‍ എന്ന കഥാസമാഹാരത്തിലൂടെ . അരസൈക്കിള്‍, പാച്ചുവിന്റെ യാത്രകള്‍, നൂറ്, ചേറുമീന്‍ തുടങ്ങിയ കഥകളാണ് ഈ കഥാപുസ്തകത്തില്‍ ഉള്ളത്. ഒരു സൈക്കിള്‍ സ്വന്തമാക്കാനുള്ള പാച്ചുവിന്റെ കാത്തിരിപ്പും അപ്രതീക്ഷിതമായി അത് കിട്ടുമ്പോഴ...

വീരാന്‍കുട്ടിയുടെ കവിതകള്‍

  മലയാള കവിതയിൽ സ്വന്തമായി ഒരു ശൈലി തേടിയ എഴുത്തുകാരനാണ് വീരാൻകുട്ടി ഇസ്ലാം മതത്തിന്റെ അടിത്തട്ടിലെ സൂഫി പാരമ്പര്യം ആവോളം ആ കവിതയെ സ്വാധീനിച്ചിട്ടുണ്ട് അതേ സമയം സമകാലികമായ ഒരു ജാഗ്രത കവിതയിൽ നിലനിർത്താനും അദ്ദേഹത്തിനായി. അനാവശ്യമായ യന്ത്രികത കുത്തിനിറച്ച തന്റെ സമകാലികരായ കവികളിൽ നിന്നും അകന്ന് വൈകാരികതക്ക് പ്രാധാന്യം നൽകുന്ന കവിതകളായിരുന്നു വീരാൻകുട്ടി കൂടുതലും എഴുതിയത്   “കവിത അതെഴുതുന്ന ആളിന്റെ ജൈവസ്വരൂപമായി പിണഞ്ഞു കിടക്കുന്നതിനാല്‍ പുറമേ എത്ര വ്യത്യസ്തമാകാന്‍ ശ്രമിച്ചാ...

തീർച്ചയായും വായിക്കുക