Home Authors Posts by പുഴ

പുഴ

2561 POSTS 1 COMMENTS

കരുണാകരന്റെ പുതിയ നോവൽ

  എഴുപതുകളില്‍ യുവാവയിരുന്ന ഒരാള്‍ക്ക് വിപ്ലവസ്വപ്‌നങ്ങള്‍ കാണാതെ വയ്യ.ലോകത്തെ മാറ്റി മറിക്കാൻ ഇറങ്ങി തിരിച്ചവർ അവസാനം പരാജയത്തിൽ പിൻവാങ്ങി.അവരുടെ മാനസിക വ്യഥകൾ അരുമറിഞ്ഞില്ല. വിപ്ലവം പരാജയപ്പെട്ട തലമുറ നിരാശയിലേക്ക് വീണടിഞ്ഞു. പരസ്പരം ഒറ്റിയും സ്വയം ഇരുട്ടിലേക്ക് പിൻവാങ്ങിയും ജീവിച്ചു. അവരുടെ കഥയാണ് കരുണാകരൻ യുവാവായിരുന്ന ഒന്‍പതുവര്‍ഷം എന്ന നോവലിൽ പറയുന്നത് പണം പലിശയ്ക്കുനല്‍കുന്ന വയനാട്ടിലെ ദുഷ്ടനായ ഭൂവുടമയായ, എല്ലാവരും മുതലാളി എന്നുവിളിക്കുന്ന വര്‍ക്കിച്ചനെ രാഷ്ട്രീയപകപോക്കലിന്...

ബോണി തോമസിന്റെ ഡോഗ് സ്‌പെയ്‌സ്

  ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ബോണി തോമസിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഡോഗ് സ്‌പെയ്‌സ്. പുതിയ കാലത്തിന്റെ കഥപറയുന്ന കനകേട്ടനേശു, പാമരം, ഡോഗ് സ്‌പെയ്‌സ്, അമര്‍സിംഗിന്റെ വാച്ച്, ഹോര്‍ത്തൂസ് മലബാറിക്കൂസ്, റമദാന്‍ നിലാവ്, ആഗോളകമ്പോളം, സാറസാറ, നവംബര്‍ 26, അരയന്നൂതുവല്‍ തുടങ്ങി പത്തുകഥകളുടെ സമാഹാരമാണ് ഡോഗ് സ്‌പെയ്‌സ്. ചിത്രകാരനും ചരിത്രതത്പരനും മാധ്യമപ്രവര്‍ത്തകനുമയ ഒരാളുടെ സാഹിത്യമെഴുത്തായതുകൊണ്ടുതന്നെ ഈ കഥകളിലെല്ലാം ചിത്രകലയുടെ സ്വാധീനവും ചരിത്രത്തിന്റെ സ്വാധീനവും...

എന്‍മകജെയുടെ ഇംഗ്ലിഷ് പരിഭാഷ

എൻഡോസൾഫാൻ ദുരിത ബാധിതരുടെ ജീവിതവും വേദനയും പകർത്തിയ  അംബികാസുതന്‍ മാങ്ങാടിന്റെ നോവല്‍ എന്‍മകജെ യുടെ ഇംഗ്ലിഷ് പരിഭാഷ പുറത്തിറങ്ങി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഗ്ഗര്‍നട്ട് ആണ് 'സ്വര്‍ഗ' എന്ന പേരില്‍ പുസ്തകത്തിന്റെ പരിഭാഷ പുറത്തിറക്കിയത്. ഡോ ജെ ദേവികയാണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. 2009 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ എന്‍മകജെ പിന്നീട് കന്നട, തമിഴ്, ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ഹിന്ദി പ്രചാരസഭ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുത്ത 20 പുസ്തകങ്ങളില്‍ ഒന്ന് എന്‍മകജെയായിരുന്...

പെൺജീവിതങ്ങൾ

  ആമേന്‍ എന്ന ആത്മകഥയിലൂടെ എഴുത്തിന്റെ അപരിചിതമായ വഴികളെയും പ്രകോപനമണ്ഡലങ്ങളെയും, ക്രൈസ്തവലോകത്തിന്റെ കാണാപ്പുറങ്ങളും പരിചയപ്പെടുത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ നോവലാണ് പെണ്‍മയുടെ വഴികള്‍. സ്ത്രീയുടെ വൈകാരിക ജീവിതത്തെയും അവള്‍ തിരഞ്ഞെടുക്കുന്നതോ അവളെ അടിച്ചേല്‍പ്പിക്കുന്നതോ ആയ നിരവധി വഴികളുടെയും അവസ്ഥകളുടെയും നേര്‍ക്കാഴ്ചകളാണ് പെണ്‍മയുടെ വഴികള്‍ എന്ന നോവല്‍. ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നിലവിളിയും പ്രതിഷേധങ്ങളും പൊരുതലുകളുമെല്ലാം ഉയര്‍ന്നുകേള്‍ക്കുന്നു. പുരുഷേധിപത്...

എം. മുകുന്ദന്റെ ആക്ഷേപഹാസ്യം

  എഴുത്തുകാരന്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ വായനക്കാരന്‍ കഥ വായിച്ചെടുക്കുന്നില്ലെന്നതാണ് ഉത്തരാധുനിക സാഹിത്യത്തിന്റെ ലക്ഷണമായി പറയുത്. മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ ഒരാളാണ്. മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥ ഇത്തരത്തിൽ ഒന്നാണെന്ന് പറയാം. അതിസാധാരണമെന്നു തോന്നാവുന്ന അത്യന്തം ലളിതമായ ഈ കഥാഖ്യാനം ഇവിടുത്തെ ഇടതുവലതു രാഷ്ട്രീയക്കാരുടെ വികലമായ വികസനസങ്കല്‍പങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ചെറുകഥയാണ് ഓട്ടോ റിക്...

തേന്‍

  ജാലക തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ അവളുടെ ഭംഗിയും ആ പാട്ടിന്റെ മധുര രാഗവും ചേർന്നുണ്ടാക്കിയ തിരയടി അയാളെ പ്രണയത്തിന്റെ നീലാകാശത്തിലേക്ക് എടുത്തെറിഞ്ഞു….. അയാൾ മന്ത്രിച്ചു ഹലി … ഹലിയോ ഹലി…. ഇവൾ തന്നെ ആയിരിക്കണേ എന്റെ തേൻ കൊതിച്ചി. നിന്നെ ഞാൻ നീ എന്നും എടാ എന്നും കരടി എന്നും വിളിക്കും നീ എന്നെ തങ്കമേ എന്നും ചക്കരെ എന്നും കുട്ടാ എന്നും വിളിക്കും. ഇനി നിനക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ” ഒരു...

കൊച്ചാട്ടന്റെ ശാന്ത

  “ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോകുന്നോര്‍മ്മ ബാക്കിയെന്നും…” കടമ്മനിട്ടയിയുടെ ചാക്കാല എന്നകവിതയിലെ വരികള്‍ ചൊല്ലിക്കൊണ്ട് അദ്ദേഹത്തിന്റെ പത്‌നി ശാന്ത തന്റെ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് കൊച്ചാട്ടൻ എന്ന ഓര്‍മ്മ പുസ്തകത്തിലൂടെ. ”ശാന്തേ മറക്കാം. ഇച്ചെറുമുറ്റത്തിരുന്നീ വിശാലമാം വിണ്ണിന്റെ ഭംഗികളൊന്നിച്ചു പങ്കിടാം..” കവിയുടെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഈ പുസ്തകം നാട്ടിൻപുറത്തിന്റെ ഭാഷയിലാണ് ഇതൾവിരിയുന്നത് കടമ്മനിട്ടയുടെ പൂര്വകാലവും പ്രണയങ്ങളും, ഉന്മ...

പടച്ചോന്റെ ചിത്രപ്രദർശനം

സമകാലിക മലയാള കഥയുടെ ദീപ്തവും വൈചിത്ര പൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന പരമ്പരയാണ് ഡി സി ബുക്‌സിന്റെ കഥാഫെസ്റ്. പുതിയ കാലത്തിന്റെ എഴുത്തും എഴുത്തുകാരും സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്ന സൃഷ്ടികളുടെ അർഹിക്കുന്ന അംഗീകാരം. ആ പരമ്പരയിൽ ഉൾപ്പെടുത്തിയ കഥാ സമാഹാരമാണ് പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം മതഭ്രാന്തുകൊണ്ട് പൊറുതിമുട്ടുന്ന സമകാലിക സംഭവങ്ങളിടെ പശ്ചാത്തലത്തിൽ ജിംഷാറിന്റെ പുസ്തകത്തിന്റെ  പടച്ചോന്റെ ചിത്രപ്രദർശനം എന്ന പേരും ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. പുസ്തകത്തിന്റെ പേരിൽ പ്രതിഫ...

കാദംബരിയുടെ കഥ

മലയാള സാഹിത്യ രംഗത്ത് നിരന്തരം സ്വയം നവീകരണത്തിലൂടെ കടന്ന് പോകുന്ന ഒരാളാണ് സേതു. ആവർത്തന വിരസത ഒരിക്കലും അദ്ദേഹത്തിൻറെ കൃതികളിൽ ഉണ്ടാവാറില്ല. ആധുനികതയുടെ എല്ലാ മുഖ മുദ്രകളും പേറുമ്പോഴും അവയിൽ നിന്നെല്ലാം ഉയർന്ന് മാനുഷികമായ ഒരടിത്തറ തന്റെ കൃതികളിൽ നിലനിർത്താനും സേതുവിന് കഴിഞ്ഞിട്ടുണ്ട്.ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത.ആ പ്രത്യേകത തന്നെയാണ് 2006 ല്‍ പുറത്തിറക്കിയ ആറാമത്തെ പെൺകുട്ടി എന്ന നോവലിനുമുള്ളത്.   കാലികപ്രസക്തിയേറെയുള്ള നോവ...

ശീലം ശീലേന ശാന്തി

    ശരിയാണ്,   തുറമുഖത്തിനടുത്തുള്ള കാപ്പിക്കടയിൽ ഈയിടെയായി പതിവാണ്.   കാപ്പി വലിയ കൊണമുള്ളതുകൊണ്ടല്ല,   അതൊഴിച്ചു തരുന്നവളോട് ചെറിയൊരു താല്പര്യം.   ഒ വലിയ കാര്യമൊന്നുമില്ല...   അവൾ മേശകളിലൂടെ കൊടുങ്കാറ്റാകും,   വരും,   ഒന്നു നോക്കും, തേളിൻ നിറമുള്ള കപ്പിലേക്ക് കാപ്പി വരച്ചു ചേർക്കും. അടുത്ത മേശയിലേക്ക് പറക്കും.   മുന്നിൽ നുരഞ്ഞുപൊന്തും ഒടുക്കത്തെ പ്രേമം, അല്ല കാപ്പി &...

തീർച്ചയായും വായിക്കുക