Home Authors Posts by പുഴ

പുഴ

2488 POSTS 1 COMMENTS

വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട്‌

കുമ്പസാരക്കൂടും സൈബര്‍സ്‌പേസും കാമവും മോക്ഷവുമെല്ലാം കൂടിക്കലര്‍ന്നു തെളിയുന്ന കഥകളുടെ ഈ കാലിഡോസ്‌കോപ്പ്,സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനും ഇടയിലുള്ള ആപേക്ഷികദൂരം അളന്നുതീര്‍ക്കലാണ് ജീവിതമെന്ന് ഓര്‍മപ്പെടുത്തുന്നു. സുദര്‍ശനം, മുകളില്‍ ആരോ ഉണ്ട്, ഉത്തോലകം, ഭാഷാവരം തുടങ്ങി ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം. അതിഭാവുകത്വത്തിലേക്ക് വീണുപോകാവുന്ന അനുഭവങ്ങളെ ധൈഷണികത കൊണ്ട് നിയന്ത്രിച്ചൊതുക്കുക. കഥയുടെ 'കഥാ'ത്മകത നിലനിര്‍ത്തുന്നതിലൂടെ യാഥാതഥ്യത്തില്‍നിന്ന് യാഥാതഥ്യേതരമായ തലങ്ങളിലേക്ക് അനായാ...

പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍

മനുഷ്യര്‍ക്കും പ്രകൃതിയിലെ മറ്റുള്ളവയ്ക്കും ആനന്ദം, വേദന എന്നിവ എങ്ങനെ വ്യത്യാസപ്പെടുന്നു? പൂക്കലും കായ്ക്കലും കൊഴിയലും സ്വാഭാവികം ആണോ? അതോ മനുഷ്യരനുഭവിക്കുന്ന ആനന്ദവും വേദനയും സംസ്‌കാരത്തിന്റെ സംഭാവന മാത്രമാണോ? പോകെപ്പോകെ ലാളിത്യമാണോ സങ്കീര്‍ണതയാണോ 'ജീവന്‍' എന്ന പ്രതിഭാസത്തിനുണ്ടാകുന്നത്? നൈമിഷികതയെ അനശ്വരതയാക്കി പടര്‍ത്തുന്ന ജീവന്റെ രാസവിദ്യ എന്താണ്? ഈ വഴികളിലൂടെ കടന്നുപോവുന്ന എന്റെ മനസ്സ് ഇതിലെ ചില കവിതകളിലെങ്കിലും ഉണ്ട്. നന്ദി.-വി. എം. ഗിരിജ. മലയാളത്തിലെ കവിയത്രികളില്‍ ശ്രദ്ധേയയായ വി....

നിലം പൂത്ത് മലർന്ന നാൾ

പറവകളെപ്പോലെ കാറ്റകങ്ങളിലൂടെ പറക്കുന്നതിനിടെ ചിറകുകള്‍ കൊണ്ടാവും നമ്മള്‍ ഉയിരിനെ എഴുതുന്നതു്.” ― മനോജ് കുറൂർ   ദ്രാവിഡ തനിമയുടെ ശക്തി പ്രസരിപ്പിക്കുന്ന കൃതിയാണ് നിലം പൂത്ത് മലർന്ന നാൾ. മലയാള നോവൽ വഴിയിൽ വ്യതസ്തമായ ഒരു പരീക്ഷണം.ലഭ്യമായ വിവരങ്ങളിൽ നിന്നും നോവലിസ്റ്റ് ഒരു കാലഘട്ടത്തെ പുനർനിർമ്മിക്കുന്നു അവിടെ ഉയിരും ഉടലുമുള്ള കഥാപാത്രങ്ങൾക്ക് ജന്മം നൽകുന്നു.ദ്രാവിഡാലോകത്തിന്റെ എഴുതപ്പെടാത്ത ചരിത്രമാണ് നോവൽ പറയാൻ ശ്രമിക്കുന്നത്. ക്രാഫ്റ്റിലെ പരീക്ഷണങ്ങളും കൃതിയെ ശ്രദ്ധേയമാക്കുന്നുണ്ട്. ...

ടൊമാറ്റോ ചിക്കൻ

  ചിക്കൻ കൊണ്ട് ഉണ്ടാക്കവുന്ന വിഭവങ്ങൾക്ക് കയ്യും കണക്കുമില്ല. ടൊമാറ്റോ ചിക്കൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം കോഴി – 1 1/2 കിലോഗ്രാം ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 1 പച്ചമുളക് – 4 എണ്ണം പിരിയൻ മുളകുപൊടി -രണ്ട് ടേബിൾസ്പൂൺ തക്കാളി ചെറുതായി മുറിച്ചത് – 6 എണ്ണം കറിവേപ്പില – 3,4 തണ്ട് വെളിച്ചെണ്ണ -മൂന്നു ടേബിൾസ്പൂൺ ഉപ്പ് – ആവശ്യത്തിന് തയ്യറാക്കുന്ന രീതി ചിക്കൻ കഴുകി ചെറു കഷ്ണങ്ങളാക്കി വെക്കുക, ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ ഉപ്പ്, കറിവേപ്പില എന്നിവ ഇട്ട് കഴുകി വെച്ച ചിക്കൻ അ...

ഓക്‌സിജന്‍ സിലിന്‍ഡര്‍

ബോധത്തിന്റെയും അബോധത്തിന്റെയും സ്വപ്‌നത്തിന്റെയും ജാഗരത്തിന്റെയും ജീവിതത്തിന്റെയും അജീവിതത്തിന്റെയും അറകള്‍ ഒട്ടും വേര്‍പെട്ട് നില്ക്കാത്ത ഒരിടമാണ് അനൂപിന്റെ കാവ്യലോകം. വൈരുധ്യങ്ങളോ പിരിവുകളെ കവിതയെ നിയന്ത്രിക്കുന്നില്ല. വൈവിധ്യമാണ് കവിതയുടെ ലോകബോധത്തെയും ജ്ഞാനമണ്ഡലത്തെയും നിയന്ത്രിക്കുന്നത്. അനൂപ് ചന്ദ്രന്റെ ആദ്യകവിതാസമാഹാരം. പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 70 രൂപ  

ഭൂമിയുടെ അറ്റത്ത്‌

നോവലും കഥയും കവിതയും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച എൻ പ്രഭാകരന്റെ ഏഴ് കതികളുടെ സമാഹാരം. രാഷ്ട്രീയമായ അങ്കലാപ്പുകളും സാമൂഹികമായ ഒറ്റപ്പെടലുകളും ചിത്രീകരിക്കുന്ന കഥകൾ ഭൂമിയുടെ അറ്റത്തായിപ്പോവുന്ന മനുഷ്യരുടെ കഥ എഴുത്തിലേക്ക് കൊണ്ടുവന്നിട്ടുള്ള എന്‍ .പ്രഭാകരന്‍ ഈ സമാഹാരത്തിലും അത് തുടരുന്നു. ഇഞ്ചിപ്പണിക്കാര്‍, നിശ്ചലദൃശ്യങ്ങളും ഭ്രമാത്മകദൃശ്യങ്ങളും, ഒരു കിളിയുടെ കഥ, ഭൂമിയുടെ അറ്റത്ത്, ഹിതോപദേശം, ടിന്റുമോന്‍, ഭൂതധര്‍മം, വണ്‍ലൈന്‍ എന്നിവയാണ് കഥകള്‍.

രതിമാതാവിന്റെ പുത്രന്‍

പ്രണയത്തേയും രതിയേയും കൃത്യമായ അതിരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന ലളിതവ്യാഖ്യാനങ്ങളുടെ ഇടുങ്ങിയ ലോകത്തിനപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്ന ചിലര്‍ . ആണെന്നും പെണ്ണെന്നുമുള്ള ഉടല്‍ഭേദങ്ങളെപ്പോലും തകര്‍ക്കുന്ന ഈ 'സപുംസകര്‍' ഉള്‍പ്പെടെ, പരമ്പരാഗതമായ ആഖ്യാനപഥത്തില്‍ നിന്നും തെന്നിമാറിനില്ക്കുന്ന കഥാപാത്രങ്ങളും ഒട്ടും പരിചിതമാല്ലാത്ത കഥാസന്ദര്‍ഭങ്ങളും കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പുതിയ കഥാനുഭവം. പ്രമോദ് രാമന്റെ ആദ്യകഥാസമാഹാരം. പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 80 രൂപ

അതിനാല്‍ ഞാന്‍ ഭ്രാന്തനായില്ല

  മലയാള കവിതയുടെ വേറിട്ട വഴി കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ സമാഹാരം. സമൂഹവും വ്യക്തിയും ഒരേ സമയം കടന്നു വരുന്ന രചനാലോകം ,ക്രാഫ്റ്റിലും പുതിയ വഴികൾ തേടുന്ന കവിതകൾ പുതിയ യാഥാര്‍ഥ്യത്തിന്റെയും പുതിയ ബോധത്തിന്റെയും സൃഷ്ടികളായ വെട്ടുവഴി, ലാലൂരെ മതിലകത്ത്, സഖാവ് ബലരാമന്റെ കൊലയാളി, കോരന്റെ തിരിച്ചുവരവ്, മഹസ്റ്റര്‍ തുടങ്ങി കെ.ജി.ശങ്കരപ്പിള്ളയുടെ ഏറ്റവും പുതിയ കവിതകള്‍ . പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 75 രൂപ  

പനീര്‍ കുല്‍ച്ച

ശുദ്ധീകരിച്ച ധാന്യമാവ് – 3 കപ്പ് പഞ്ചസാര – 1 ടീ സ്പൂണ്‍ ബേക്കിങ് പൗഡര്‍ – 1 ടീ സ്പൂണ്‍ ബട്ടര്‍ – 5 ടേബിള്‍ സ്പൂണ്‍ പാല്‍ – 1 കപ്പ് ഉപ്പ് – ആവിശ്യത്തിന് നിറയ്ക്കാന്‍ വേണ്ടി പനീര്‍ – 200 ഗ്രാം (ചതച്ചത്), പച്ചമുളക് – 4 (കഷ്ണങ്ങളാക്കിയത്), ഗരം മസാല – 1 ടീ സ്പൂണ്‍, മല്ലി ഇല – 2 ടീ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്), മുളക് പൊടി – 2 ടീ സ്പൂണ്‍, ചാറ്റ് മസാല – 2 ടീ സ്പൂണ്‍, സവോള – (കഷ്ണങ്ങളാക്കിയത്). തയ്യാറാക്കുന്ന വിധം ഒരു പാത്രം എടുത്ത് ബേക്കിങ് പൗഡര്‍, ധാന്യമാവ് എന്നിവ നന്നായ് യോജ...

ജീത് തയ്യിൽ

ജീത്  തയ്യിൽ  എന്ന പേര് മലയാളികൾക്ക് അത്ര പരിചിതമല്ല കേരളത്തിൽ ജനിച്ചിട്ടും മലയാളത്തിൽ എഴുതാതെ ഇംഗ്ലീഷിൽ സാഹിത്യ രചന നടത്താനാണ് ജീത് ശ്രമിച്ചത് .കവി ,നോവലിസ്റ്റ് , സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരനാണദ്ദേഹം.എഴുത്തുകാരനായ ടി ജെ എസ് ജോർജിന്റെ മകനാണ് ജീത് തയ്യിൽ. നാല് കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നർക്കോപോളിസ് എന്ന നോവലാണ് തയ്യിലിന്റെ മികച്ച രചനയായി കരുതപ്പെടുന്നത്. ജീത് തയ്യിലുമായി ജെ ജെ മാർഷ് നടത്തിയ അഭിമുഖം താഴെ വായിക്കാം   https:/...

തീർച്ചയായും വായിക്കുക