Home Authors Posts by പുഴ

പുഴ

2447 POSTS 1 COMMENTS

കെ ജി സുബ്രഹ്മണ്യന്റെ ചിത്രപ്രദര്‍ശനം

ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ കുലപതി കെ ജി സുബ്രഹ്മണ്യന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കേരള ലളിതകലാ അക്കാദമിയും കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഗുള്‍ ഫൗണ്ടേഷനും സംയുക്തമായാണ് ചിത്രപ്രദര്‍ശനം നടത്തുന്നത്. എറണാകുളം ദര്‍ബാര്‍ഹാളിലെ ആര്‍ട്ട് സെന്ററില്‍ നടന്നുവരുന്ന പ്രദര്‍ശനത്തില്‍ കെ ജി സുബ്രഹ്മണ്യന്‍ വരച്ച ചിത്രങ്ങള്‍, സ്‌കെച്ചുകള്‍, എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 19 ന് ആരംഭിച്ച ചിത്രപ്രദര്‍ശനം മെയ് 19 വരെയാണ്. ചിത്രകാരനായും ശില്‍പിയായും കലാ അ...

പി വി ഷാജികുമാറിന് പ്രഫമ എ എസ് അനൂപ് സ്മാരക പുരസ്‌...

  യുവ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി വി ഷാജികുമാറിന് പ്രഫമ എ എസ് അനൂപ് സ്മാരക പുരസ്‌കാരം.  സര്‍ഗപ്രതിഭയ്ക്കുള്ള പുരസ്‌കാരത്തിനാണ് ഇദ്ദേഹം അര്‍ഹനായത്. 5,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനനം. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാള്‍ എന്നിവയാണ് ഷാജികുമാറിന്റെ കഥാസമാഹഹാരങ്ങൾ. മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്ററായിരുന്ന അനൂപ് എ എസിന്റെ സ്മരണാര്‍ത്ഥം മഞ്ചേരി ഇന്റോഷയര്‍ എന്ന കൂട്ടായ്മയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മെയ് 20 ന് മഞ്ചേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്...

‘സമാധാനത്തിന്റെ അമ്മ’ ലെയ്മാ ബോവി

”ആധുനികകാലത്തെ യുദ്ധകഥകള്‍ പലപ്പോഴും സാദൃശ്യമുള്ളവയാണ്. ആ സാദൃശ്യത്തിന് കാരണം സമാനമായ സാഹചര്യങ്ങളല്ല, സമാനമായ കഥാകഥന രീതികളാണ്. സൈനികത്തലവന്മാര്‍ വിജയത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ ആണയിടുന്നത് ആ കഥകളിലുണ്ടാകും. പുരുഷന്മാരായ നയതന്ത്രജ്ഞന്മാര്‍ ഗൗരവ മൂറുന്ന പ്രസ്താവനകള്‍ തട്ടിവിടും. പോരാളികള്‍-അവര്‍ ഭരണകൂടത്തിന്റെതായാലും വിമതസംഘ ങ്ങളുടെതായാലും,വീരന്മാരായാലും കൊള്ളക്കാരായാലും എല്ലായ്‌പ്പോഴും ആണുങ്ങള്‍ – വീരവാദം മുഴക്കുകയും ഭയങ്കരമായ വിജയമുദ്രകള്‍ ചുഴറ്റിക്കാണിക്കുകയും നാക്കു കൊണ്ടും തോക്കു കൊ...

ഡെറിക് വാൽക്കോട്ട്

1992 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന വാൽക്കോട്ടിനായിരുന്നു , അതിനും മുൻപേ വെസ്റ്റ് ഇന്ത്യക്കാരനായ ഈ എഴുത്തുകാരൻ കവിത കൊണ്ടും ,നാടകങ്ങൾ കൊണ്ടും ഏറെ വായിക്കപ്പെട്ടിരുന്നു ഡെറിക് വാൽക്കോട്ടുമായുള്ള ഇന്റർവ്യൂ താഴെ വായിക്കാം       http://billmoyers.com/content/derek-walcott/   കടപ്പാട് : billmoyers.com          

പ്രദീപൻ പാമ്പിരികുന്നിന്റെ എരി

  അർദ്ധരാത്രി ഇരുട്ടില്‍ നീന്തി എരി വെളിയണ്ണൂര്‍ക്ക് പോയി. ഇടവഴിയില്‍ ചാടിക്കടന്നും ആളുകാണാതെ വെളിയണ്ണൂര്‍ മലയന്റെ കുടിലിലെത്തി. എണ്‍പത് കഴിഞ്ഞ രാമര്‍പണിക്കര്‍ കൈതോലത്തടുക്കില്‍ ഇരിക്കുകയാണ്.നേരം പരപരാ വെളുക്കുന്നു. പണിക്കര്‍ എന്തോ മന്ത്രം ഉരുക്കഴിച്ചു കൊണ്ടിരിക്കുകയാണ്. ”അടിയനാ”പറമ്പിന്റെ അതിര്‍ത്തിയില്‍ നിന്ന് എരി വിളിച്ചറിയിച്ചു. ”ആരാ?” ”പറയനാ…” ”എന്താ? കൊട്ടയും വട്ടിയുെമാന്നും വേണ്ടേ .” ”അതല്ല… അടിയെനാരു കാര്യം അറീക്കാനുണ്ട്. ഇവിടെത്ത മോള് … എന്റെ ‘അമ്മ മാതു …” ...

ജാക്ക് കേറൂയ്ക്

  ബീറ്റ് തലമുറയിലെ പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് ജാക്ക് കേറൂയ്ക്. അലൻ ജിൻസ്ബെർഗിനും,ഡബ്ലിയു എസ് ബർറോസിനും ഒപ്പം തന്നെ അമേരിക്കൻ സാഹിത്യത്തെ സ്വാധീനിച്ചയാൾ. കേറൂയ്ക് നോവലുകളും കവിതകളും എഴുതിയിട്ടുണ്ട്. ജാപ്പനീസ് ഹൈക്കു കവിതകളുടെ സ്വാധീനം സാഹിത്യത്തിൽ കാണാം. അരാജക ജീവിതം നയിച്ച കേറൂയ്ക് മദ്യപാനത്തിനടിമയായിരുന്നു. മരണശേഷമാണ് അമേരിക്കയിൽ ഇദ്ദേഹത്തിന്റെ കൃതികൾക്ക് പ്രചാരം വർധിച്ചത്. എഴുത്തുക്കാർക്കായി ജാക്കിന്റെ 30 പൊടിക്കൈകൾ പരിചയപ്പെടാം https://www.brainpickings.org/2012/03/22/j...

ആലിയ

കേരളത്തിലെ ജൂതന്മാരിലെ സവർണ്ണാവർണ്ണഭേദങ്ങൾ ബോധ്യപ്പെടുത്തുന്ന നോവലാണ് സേതുവിൻറെ ആലിയ. ഇസ്രായേലിലേക്കുള്ള ജൂത തിരിച്ചു പോക്ക്. ഇതൊരു ചരിത്ര ഗ്രന്ഥമല്ലെന്ന് ‘ ആലിയ’ യുടെ ആമുഖത്തില്‍ സേതു പ്രസ്താവിക്കുന്നുണ്ടെങ്കിലും ചേന്ദമംഗലം ഗ്രാമത്തിലെ യഹൂദരുടെ സാമൂഹിക ജീവിതം വരച്ചു കാട്ടുകയാണിവിടെ. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന ഒരു ജനത, കേട്ട് കേള്‍വി മാത്രമുള്ള ഒരു വാഗ്ദത്ത ഭൂമിയിലേക്ക്‌ പറിച്ചു നടുമ്പോള്‍ അതു വരെ ജീവിച്ച ഭൌതിക/സാംസ്‌കാരിക/സാമൂഹിക സാഹചര്യങ്ങളെ, അവർ നേരിട്ടതെങ്ങിനെ എന്ന വസ്തുതാപരമായ സാ...

ഹെൻറി കോൾ

ഹെൻറി കോൾ അമേരിക്കൻ കവിയാണ്. ഒൻപത് സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ലോകത്തിലെ വിവിധ ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി നിരന്തരം ശബ്ദിക്കുന്ന ഒരു വ്യക്തി കൂടിയാണ് കോൾ. കോൾ സ്വർഗാനുരാഗിയാണ്.കവിതക്ക് നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കോളുമായി ജൂലിയൻ ജോവിറ്റ്സ്  നടത്തിയ ഇന്റർവ്യൂ വായിക്കാം http://www.praccrit.com/interviews/extraordinary-geraniums-interview-by-julian-gewirtz/

അനിത തമ്പിയുടെ കവിതകൾ

അനിത തമ്പിയുടെ ഏറ്റവും പുതിയ കവിത സമാഹാരമാണ് ആലപ്പുഴവെള്ളം. വളരെ താഴ്ന്ന സ്വരത്തിൽ തുടങ്ങുന്ന കവിതകളാണ് അനിതയുടേത്, എന്നാൽ കവിതയുടെ പാതി വഴിയിൽ അവ അപ്രതീക്ഷിതമായ വഴികളിലേക്ക് എടുത്തുചാടുന്നു. പുറമെ ശാന്തമെന്നു തോന്നുന്ന എന്നാൽ അകമേ പ്രക്ഷുബ്ധമായ ചുഴികളൊളിഞ്ഞിരിക്കുന്ന പുഴയുടെ സ്വാഭാവികത ആ കവിതകൾക്കുണ്ട്. താളത്തെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നവർക്കിടയിൽ, ഗദ്യ കവിതയെ എഴുതു എന്ന് കട്ടായം പറയുന്ന പുതുകവികൾക്കിടയിൽ രണ്ടു രൂപങ്ങളെയും വളരെ കയ്യടക്കത്തോടെ കൈകാര്യം ഒരാളായിട്ടാണ് അനിത തമ...

നിദ്രാമോഷണം- ത്രില്ലർ നോവൽ

  മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശാസ്ത്ര പംക്തിയിലൂടെ മലയാളി വായനക്കാർക്ക് പ്രിയങ്കരനായ ജീവൻ ജോബ് തോമസിന്റെ ആദ്യ നോവലാണ് നിദ്രാ മോഷണം. സങ്കീർണമായ ശാസ്ത്ര വിഷയങ്ങളെപ്പോലും സാധാരണക്കർക്ക് പോലും മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ജീവന്റെ കഴിവ് നമ്മൾ മുൻപും കണ്ടിട്ടുണ്ട് ഒരു ഫാന്റസി ത്രില്ലർ നോവലാണ് നിദ്രാ മോഷണം. സേതുനാഥ് എന്ന ഡോക്ടറാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ആശുപത്രി ജീവിതത്തിനിടയിലും അയാൾ നേരിടുന്ന അപര ജീവിതത്തിന്റെ കഥയും നോവൽ പറയുന്നു. 1746’ല്‍ തിരുവിതാംകൂര്‍ സൈന്യത്തിന്റെ കായ...

തീർച്ചയായും വായിക്കുക