Home Authors Posts by പുഴ

പുഴ

2172 POSTS 1 COMMENTS

ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ പട്ട...

  ഇന്ത്യയിലെ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ പട്ടിക പ്രസിദ്ധീകരിച്ചു. അന്നപൂര്‍ണ്ണ ഗരിമെല്ല, അമിത് വര്‍മ്മ, സാറ റായ്, ഷഹനാസ് ഹബീബ്, പ്രേം പണിക്കര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചത്. വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്കും‘ എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകളും’ ഉള്‍പ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി.പി. രാജീവന്റെ ‘കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ദി മാന്‍ ഹൂ ലേണ്‍ ട...

എറണാകുളത്തെ ‘അൽകെമിസ്റ്റ് വണ്ടി’

  ആൽക്കെമിസ്റ്റ് എന്ന പേരിലുള്ള മലയാളിയുടെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് ലോകപ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ. ഫോട്ടോയ്ക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് പൗലോ കൊയ്ലോ ഓട്ടോയുടെ ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്ലോ ഷെയർ ചെയ്തിരിക്കുന്നത്. എറണാകുളം നോർത്ത് പറവൂരിൽ രജിസ്റ്റർ ചെയ്ത സി.എൻ.ജി ഓട്ടോറിക്ഷയിലാണ് പൗലോ കൊയ്ലോ എന്ന് ഇംഗ്ലീഷിലും ആൽക്കെമിസ്റ്റ് എന്ന് മലയാളത്തിലും എഴുതിയിരിക്കുന്നത്.

എഴുത്തച്ഛന്റെ ജീവിതം സിനിമയാകുന്നു

    മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു. ‘തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജിന്‍ലാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖരായ ഇരുപതോളം പേരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരുക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക....

‘വാരിയംകുന്നൻ’ സിനിമയിൽനിന്നു പൃഥ്വിരാജും ആഷിഖ് അബ...

1921 കാലഘട്ടത്തിൽ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമായി പ്രഖ്യാപിച്ച ‘വാരിയംകുന്നൻ’ സിനിമയിൽനിന്നു പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി. നിര്മാതാക്കളുമായുള്ള അഭിപ്രായഭിന്നതയെ തുടര്ന്നാണ് തീരുമാനം. 2020ലാണ് ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചത്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിക് അബു സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ വിവദാങ്ങളാണ് ഇരുവരും നേരിട്ടത്.

2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ...

          കേരള സാഹിത്യ അക്കാദമി;   2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുളള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. 2018, 2019, 2020 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്‌മെന്റ് അവാർഡിനും പരിഗണിക്കുന്നത്. അക്കാദമി അവാർഡുകൾ : കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരൂപണം/പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്ര-മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ/തൂലികാചിത്രങ്ങൾ), ഹാസസാഹിത്യം...

ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാ...

    പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ആകസ്മികം’ എന്ന പേരിലുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒ​രു​ ല​ക്ഷം രൂ​പ​യും മം​ഗ​ള​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 1972 ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാംഗങ്ങളു...

വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം കെ.രേഖയ്ക്ക് സമ്...

ജനതാ കള്‍ച്ചറല്‍ സെന്റര്‍ കുവൈത്ത്(ജെ.സി.സി.) ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം കഥാകൃത്ത് കെ.രേഖയ്ക്ക് മന്ത്രി സജി ചെറിയാന്‍ നല്‍കുന്നു. എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ എം.പി., വി.സുരേന്ദ്രന്‍പിള്ള, ഷെയ്ക് പി.ഹാരിസ്, എന്‍.എം.നായര്‍ തുടങ്ങിയവര്‍ സമീപം തിരുവനന്തപുരം: ജനതാ കൾച്ചറൽ സെന്റർ കുവൈത്ത്(ജെ.സി.സി.) ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം കഥാകൃത്ത് കെ.രേഖയ്ക്കു നൽകി. മന്ത്രി സജി ചെറിയാൻ പുരസ്കാരദാനം നിർവഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ സം...

കൊളാടി ഗോവിന്ദൻകുട്ടി സ്മാരക പുരസ്കാരം എം.ടി. വാസു...

  കൊളാടി ഗോവിന്ദൻകുട്ടി സ്മാരക പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് സമർപ്പിച്ചു. യുവകലാസാഹിതി ഏർപ്പെടുത്തിയ പുരസ്കാരം തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണനാണ് എം.ടി.യ്ക്ക് നൽകിയത്. കേരളത്തിൽ ഉദ്ബുദ്ധതയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച മാതൃകാപുരുഷനാണ് കൊളാടി ഗോവിന്ദൻകുട്ടിയെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. 

തീർച്ചയായും വായിക്കുക