പുഴ
എന്റെ മകള്‍ ഒളിച്ചോടും മുമ്പ്
തന്റെ ആഖ്യാനഭാഷയുടെ കാര്യത്തില്‍ അതീവജാഗ്രത പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് സുസ്മേഷ് ചന്ത്രോത്ത്. കലാരൂപത്തിന്റെ തികവില്‍ ശ്രദ്ധാലുവായ ഒരെഴുത്തുകാരനില്‍ ഇത് സ്വാഭാവികമാണ്. അതിലുപരി മലയാളത്തിന്റെ തനിമയ്ക്ക് വേണ്ടിയുള്ള മന:പൂര്‍വമായൊരന്തര്‍ദാഹം ഈ കഥകളില്‍ കാണാം. - ഡോ.എസ്.എസ്.ശ്രീകുമാര്‍.
ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന 10 കഥകളുടെ സമാഹാരം
വിഹിതം
പുതിയ കഥാകൃത്തുക്കളിൽ ഏറെ വായനക്കാരുള്ള സുഭാഷ് ചന്ദ്രന്റെ പുതിയ കഥകൾ ജീവിതം എല്ലാ കാലത്തും നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന കഥകൾ സർവ്വ ലൗകികമായ മനുഷ്യ വികാരങ്ങളെ അടയാളപ്പെടുത്തുന്ന കൃതി.
ജീവിതത്തിനെന്ന പോലെ കഥയ്ക്കും ഒഴിച്ചുകൂടാനാവാത്ത മൃതിയും രതിയും മാന്ത്രികതയും വിഷയമാകുന്ന ബലി, വിഹിതം, മൂന്ന് മാന്ത്രികന്മാര് എന്നിങ്ങനെ കഥകൾ.
ഏകാകികളുടെ ആൾക്കൂട്ടം
ഒ പി സുരേഷിന്റെ ഉൾസഞ്ചാരങ്ങളും ,യാത്രക്കുറിപ്പുകളും
വ്യത്യസ്തമായ ദേശകാലങ്ങളിലൂടെ ഉള്ള കവിയുടെ അനുഭവ സഞ്ചാരങ്ങൾ യാത്രയുടെ ഉത്സാഹവും ഓർമയുടെ മിഴിവും ആകർഷകമായി അടയാളപ്പെടുത്തുന്ന ഗദ്യസമാഹാരം എന്ന് പിൻകുറിപ്പ്
പുസ്തകത്തെപ്പറ്റി ഒ പി സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ഒരിക്കൽ യാത്രയുടെ ലഹരി നുണഞ്ഞാൽ പിന്നെ അതിൽ നിന്നൊരു വിടുതൽ പ്രയാസമാണ്.എവിടേക്കെങ്കിലുമൊക്കെ എന്തെങ്കിലും കാരണമുണ്ടാക്കി പുറപ്പെട്ടു കൊണ്ടിരിക്കും.ഒരു നിവൃത്തിയുമില്ലെങ്കിൽ അതിരുകളില്ലാത്ത മനോരാജ്യങ്ങളിലോ പോയ കാലത്തിന്റ...
ആമയും കാലവും
കവിതയിൽ അലമുറകളില്ലാതെ പണിയെടുക്കുന്ന ഒരു കവിയുടെ കവിതകൾ. പ്രകൃതിയും ,പ്രപഞ്ചവും ,ജീവിതവും കടന്നു വരുന്ന കവിതകൾ
ലോകത്തിന്റെ കേന്ദ്രം മനുഷ്യനാണെന്നും സാഹിത്യം മനുഷ്യനെപ്പറ്റി മാത്രമേ ആകാവൂ എന്നുമുള്ള കടും പിടുത്തങ്ങളേ തകർക്കുന്ന രചന രീതി ,പ്രമേയ സ്വീകരണം
"മനുഷ്യകേന്ദ്രിതമായ സ്വത്വബോധത്തെയും ലോകബോധത്തെയും കാലബോധത്തേയും തകര്‍ക്കുകയും പ്രപഞ്ചത്തിലെ സകലത്തിനും ബാധകമായ സ്വത്വബോധവും ലോകബോധവും കാലബോധവും പകരം പ്രതിഷ്ഠിക്കുകയുമാണ് അരനൂറ്റാണ്ടുകാലത്തെ കാവ്യജീവിതംകൊണ്ട് ഈ കവി മുഖ്യമായും ചെയ്തത്. പ...
തട്ടുകട ബീഫ് കറി
തട്ടുകടകളിലെ കറികൾക്ക് പ്രത്യേക രുചിയുണ്ട്. നഗരങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും തട്ടുകടകളെയും അവയിലെ രുചികളെയും ആശ്രയിച്ചാണ് കഴിയുന്നത്. ചില തട്ടുകട വിഭവങ്ങളെങ്കിലും വീട്ടിൽ പരീക്ഷിക്കണമെന്ന് വിചാരിക്കാത്തവരുണ്ടാകില്ല
ഇതാ തട്ടുകട ബീഫ് കറി :
ആവശ്യമായ ചേരുവകൾ
ഒരു കിലോ ബീഫ് കഴുകി വാരി വെള്ളം വാരാൻ വയ്ക്കുക.
തേങ്ങാക്കൊത്ത് അര കപ്പ് .
നാല് സവാള (ഇടത്തരം മതി) എടുത്തു ചതുരത്തില്‍ അരിഞ്ഞു വയ്ക്കുക.
ഒരു ചെറിയ കഷണം ഇഞ്ചി നുറുക്കി വയ്ക്കുക.
നാല് പച്ചമുളക് രണ്ടായി കീ...
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയ്ക്ക് പുരസ്...
പ്രവാസി ദോഹ നൽകുന്ന 23ന്നാമത് ബഷീർ പുരസ്കാരം മലയാളം സര്‍വകലാശാലയ്ക്ക്. എം ടി വാസുദേവൻ നായർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. മലയാള ഭാഷയുടെ ഉന്നമനത്തിന് നടത്തുന്ന പ്രവർത്തനങ്ങൾ , സംഭാവനകൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്.
അവാർഡിന്റെ 23 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് അവാർഡ് നൽകുന്നത് . 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ്സ സമ്മാനം.സര്‍വകലാശാലയിലെ മികച്ചവിദ്യാര്ഥിക്ക് എം.എന്‍. വിജയന്‍സ്മാരക എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ്പ...
ജോണ്സണ് ഓര്‍മകള്‍
എന്നും മലയാളികളോർക്കുന്ന പാട്ടുകൾ ഒരുക്കിയ സംഗീത സംവിധായകനാണ് ജോൺസൻ. ആവർത്തനം ഒഴിവാക്കി ഓരോ പാട്ടും വ്യത്യസ്തമാക്കാൻ ഈ അതുല്യ പ്രതിഭ ശ്രമിച്ചിരുന്നു.
മനോഹര ഗാനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത പൂക്കാലമൊരുക്കിയ ജോണ്സണ് എന്ന അതുല്യനായ സംഗീതസംവിധായകന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. ഒ. എന്‍. വി.കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, സത്യന് അന്തിക്കാട്, യേശുദാസ്, പി. ജയചന്ദ്രന്, കെ. ജയകുമാര്‍, കൈതപ്രം,
ആര്. കെ. ദാമോദരന്‍, ബാലചന്ദ്രമേനോന്, പൂവച്ചല്‍ ഖാദര്‍, സുഭാഷ് ചന്ദ്രന്, രാജാമ...
മലയാള സാഹിത്യത്തിലെ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്ന്...
മലയാള സാഹിത്യത്തിലെ പ്രതിഭാസമായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഇന്നും മലയാളികൾക്കിടയിൽ സജീവമാണ്. തന്റെ പുസ്തകങ്ങളിലൂടെ വായിച്ചാലും വായിച്ചാലും മടുക്കാത്ത കഥകളുടെ ശേഖരം ബാക്കിവെച്ചിട്ടാണ് മഹാനായ ആ എഴുത്തുകാരൻ പിൻവാങ്ങിയത്.
ഭാഷയിലും ശൈലിയിലും ഒരേസമയം ലളിതമാവാനും അതേ സമയം തന്നെ ഭദ്രമാവാനും ബഷീറിന് സാധിക്കും. ഭാഷയുടെ മന്ത്രികതയും , അവതരണത്തിലെ സൂക്ഷ്മതയും അത്രമാത്രം മൗലികമാവുകയും ചെയ്യും,
ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പ...
‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍
മലയാളത്തിൽ ഏറെ വായനക്കാരുള്ള നോവലിസ്റ്റാണ് ബെന്യാമിൻ . ആടുജീവിതം എന്ന നോവലോടെയാണ്
ബെന്യാമിൻ പ്രശസ്തിയിലേക്കുയർന്നത്. അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന ആദ്യകാല നോവലിന്റെ തുടർച്ച എന്ന നിലയിലാണ് ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍‘ എന്ന് പേരിട്ടിരിക്കുന്ന നോവൽ പുറത്തിറങ്ങുന്നത്
നോവലിൽ നിന്ന് ഒരു ഭാഗം :
വല്യച്ചായന് കോംകോ കാടുകളില്‍ വച്ച് സാക്ഷാല്‍ വിപ്ലവ നക്ഷത്രത്തെ കണ്ടുമുട്ടുന്നു:
ഒരു ദിവസം ഞങ്ങള്‍ കിഴക്കന്‍ കോംകോയിലെ അത്രയൊന്നും പ്രശ്നബാധിതമല്ലാത്ത ഒരു അതിര്...
ഒറ്റയ്ക്കൊരു കടല്‍
പ്രായത്തിന്റെ പരിമിതികൾക്കപ്പുറം വ്യക്തമായ ലോകാവബോധം വെച്ചുപുലർത്തുന്ന കവിതകൾ .
"ഇത്രയേറെ രാഷ്ട്രീയത, ഇത്ര തീവ്രമായി എഴുതപ്പെട്ട ഒരു കവിതാപുസ്തകം ഒരു കൗമാരക്കാരിയുടേതായി അടുത്തൊന്നും വായിച്ചിട്ടില്ല. ഓരോ കവിതയും വൈയക്തികാനുഭവചിത്രത്തെക്കവിഞ്ഞ് സാമൂഹികമായ ഉത്കണ്ഠയെ നമുക്ക് മുന്നിലേക്ക് എറിഞ്ഞുതരുന്നു."- വീരാന്‍ കുട്ടി
പ്രസാധകർ മാതൃഭൂമി
വില 70 രൂപ