Home Authors Posts by പുഴ

പുഴ

പുഴ
2010 POSTS 0 COMMENTS

‘ഠാ’ യില്ലാത്ത മുട്ടായികൾ

''ചെപ്പടിയുടെ രാജ്യം ബാലഭവനിലേക്കുള്ള പൊട്ടിത്തുടങ്ങിയ സിമന്റ് പടിക്കെട്ടില്‍ തുടങ്ങുകയോ കുളിമുറിയുടെ പിന്നിലെ വാഴത്തോപ്പിന്റെ തുടക്കത്തില്‍ അവസാനിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണവന്‍ ടീച്ചറമ്മയോട് കരഞ്ഞുവാങ്ങിയ മിഠായിയും കൊണ്ട് നടക്കാനിറങ്ങിയത്. അതേ സമയം ഉച്ചയുറക്കത്തിന് ഇച്ചേയി വിരിച്ചുകൊടുത്ത പായയില്‍ അവന്‍ ഉറങ്ങുകയുമായിരുന്നു. അവന്‍ മാത്രമല്ല, ആശയും ബാലുവും കൃഷ്ണനും മനുവും... ചെപ്പടി നടന്നെത്തിയത് പിന്നാമ്പുറത്തെ പൊങ്ങല്യത്തിന്റെ ചുവട്ടിലേക്കാണ്. അവിടെയാണ് അവന്റെ അമ്പലം. പൊങ്ങല്യ ചുവട്ടില്‍...

വെയിൽ ചായുമ്പോൾ നദിയോരം

പതിവ് രചന രീതികളിൽ നിന്ന് വ്യത്യസ്തമായി പുതിയ ചില സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നവയാണ് ഇതിലെ കഥകൾ .കഥാരചനയിലൂടെ കഠിനമായ ഏകാന്തതാ ബോധവും ,കാലവ്യഥയും അതിജീവിക്കാൻ തനിക്കു കഴിഞ്ഞു എന്ന് സുസ്മേഷ് ഈ കഥകളിൽ വ്യക്തമാക്കുന്നു ----കുഞ്ഞിക്കണ്ണൻ വാണിമേൽ ജീവിതത്തിന്റെ സൂക്ഷ്മ വശങ്ങളെ പരിശോധിക്കുന്ന അവക്ക് നൂതന അർഥങ്ങൾ തേടുന്ന പതിനൊന്നു കഥകൾ പ്രസാധകർ നാഷണൽ ബുക്ക് സ്റ്റാൾ വില 70

പച്ചവിളക്ക്‌

"ലക്ഷക്കണക്കിനു റെയില്‍വേ ജീവനക്കാരില്‍ ഒരുവനായിരുന്ന എനിക്ക് അമ്മമലയാളവുമായുള്ള പൊക്കിള്‍ക്കൊടിബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞത് എഴുത്തിലൂടെയായിരുന്നു. റെയില്‍വേജീവിതം എന്നിലെ അഹങ്കാരങ്ങളെ പൊഴിച്ചുകളഞ്ഞു. അഹംബോധത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ കഥകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പച്ചവിളക്ക് കാണിക്കുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ." ഇരുപതു വര്‍ഷം നീണ്ടുനിന്ന റെയില്‍വേ ജീവിതാനുഭവങ്ങളില്‍നിന്നും വൈശാഖന്‍ കൊത്തിയെടുത്ത പത്തൊന്‍പതു കഥകള്‍. മരണവും ജീവിതവും അതിജീവനവും എല്ലാം നിറഞ്ഞുനിൽക്കുന്ന ...

മരണമാസ്‌

വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാണ് എനിക്ക് കഥയെന്ന് പ്രമോദ് രാമൻ പറഞ്ഞിട്ടുണ്ട്.അയാളുടെ കഥകൾ അതിനു സാക്ഷ്യം പറയും.പുതിയ കാലത്തിന്റെ മാറ്റങ്ങളെ കഥയിൽ കൊണ്ടുവരുന്നതിൽ ഈ എഴുത്തുകാരൻ മറ്റാരേക്കാളും മുന്നിൽ നിൽക്കുന്നു.സമകാലിക ലോകത്തിന്റെ രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങളെ ഈ കഥകൾ കലാപരമായി നിറവേറ്റുന്നു. സമകാലികതയുടെ ചോരപ്പുളയലുകള്‍ പ്രമോദ് രാമന്റെ കഥകളിലുണ്ട്. വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലാത്ത ധീരനായ ഒരു കഥാകൃത്തിന്റെ തീവ്രയാഥാര്‍ഥ്യങ്ങളിലൂടെയുള്ള സഞ്ചാരങ്ങളാണ് ഈ കഥകള്‍. ഓരോ കഥയും ഒരു അടക്...

ജോര്‍ജ് സോണ്‍ടേഴ്സിന്റെ ‘ലിങ്കണ്‍ ഇന്‍ ദ ബാര...

ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരം അമേരിക്കൻ എഴുത്തുകാരനായ ജോര്‍ജ് സോണ്‍ടേഴ്സിന്റെ നോവലായ ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ' എന്ന നോവലിനായിരുന്നു ലഭിച്ചത്. വിഖ്യാതരായ ഏറെ എഴുത്തുകാരെ മറികടന്നാണ് സോണ്‍ടേഴ്സ് ഈ പുരസ്കാരത്തിനർഹനായത്.റിയലിസത്തിന്റെ മന്ത്രികതയാണ് ഈ നോവലിന്റെ പ്രത്യേകതയായി പറയപ്പെടുന്നത്. 11 വയസ്സുള്ളപ്പോൾ മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് കഥയുടെ വിഷയം.. മൂന്ന് ബ്രിട്ടീഷുകാരും മൂന്ന് അമേരിക്കന്‍ എഴുത്തുകാരുമാണ് ഇത്തവണത്തെ മാന്‍ ബുക്കര്‍ സാധ്യതാ പട്ടികയില്‍...

ഹൊറൈസൺ യുവകവി പുരസ്‌കാരം -2017

നാലാമത് ഹൊറൈസൺ യുവകവി പുരസ്‌കാരം -2017 ന് എൻട്രികൾ ക്ഷണിച്ചു. മുപ്പത് വയസ്സിന് താഴെയുള്ളവരാണ് കവിതകൾ അയക്കേണ്ടത് അവസാന തിയതി : 2017 ഒക്ടോബർ 31.

കെ ആർ മല്ലികയുടെ തിരഞ്ഞെടുത്ത കഥകൾ

ഈ കഥകൾ വായിക്കുന്ന ഒരാൾ ഇതിൽ സ്വന്തം ജീവിതം കണ്ടത്താനിടയുണ്ട്.അത്രമാത്രം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ് ഈ കവിതകൾ മറ്റുള്ളവർ കാണാതെ പോകുന്നതും ,ഉപേക്ഷിക്കുന്നതുമാണ് മല്ലിക ഏറ്റെടുക്കുന്നത്.പെൺ ജീവിതത്തിന്റെ അതിജീവനം ,കുതറൽ ,ജൈവികത എന്നിവ ഈ കഥകളിൽ വായനക്കാർക്ക് കണ്ടെത്താനാവും.സാധാരണക്കരന്റെ പങ്കപ്പാടുകളും അതിജീവനവുമാണ് ഈ കഥകളുടെ കാതൽ. പ്രസാധകർ ചിന്ത വില 110 രൂപ  

നല്ലയിനം പുലയ അച്ചാറുകൾ

ഹിംസാത്മകമായ കാലത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളെ വാക്കിന്റെ മുനയിൽ നിർത്തി പ്രതിരോധിക്കുന്ന കവിതകളുടെ സമാഹാരം.പ്രതിബദ്ധത കേവലതയല്ലെന്നും അതൊരു രാഷ്ട്രീയ മനസ്സാണെന്നും ഈ കവിതകൾ ഓർമിപ്പിക്കുന്നു. നെഞ്ചും വിരിച്ച് തല കുനിക്കുന്നു ,കാത്തു ശിക്ഷിക്കണേ തുടങ്ങിയ സമാഹരങ്ങളുടെ തുടർച്ചയായി കാണാവുന്ന എം.എസ് ബനേഷിന്റെ ശക്തമായ കവിതകൾ. പ്രസാധകർ ഡിസി വില 110 രൂപ

ഋത്വിക്‌ ഘട്ടക്‌ പുരസ്കാരം

ഈ വർഷത്തെ ഋത്വിക്‌ ഘട്ടക്‌ പുരസ്കാരത്തിന് വി.കെ. ജോസഫ് അർഹനായി.ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും ചലചിത്ര നിരൂപണത്തിനുംനൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. ഋത്വിക്‌ ഘട്ടകിന്‍റെ ജന്മസ്ഥലമായ രാജ്ഷാഹിയിലെ ഋത്വിക്‌ ഘട്ടക്‌ ഫിലിം സൊസൈറ്റിയും ഫൗണ്ടേഷനുമാണു  പുരസ്കാരം നൽകുന്നത്. നവംബർ 4നു ഋത്വിക്‌ ഘട്ടകിന്‍റെ ജന്മവീട്ടിൽ ചേരുന്ന യോഗത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

ചിറകു മുളച്ച പെണ്‍കുട്ടി

“അസനാ ഞങ്ങള്‍ കേള്‍ക്കുന്നു’, “ശാഖകള്‍ക്കു ഷട്ടര്‍ വീഴുമ്പോള്‍’ എന്നീ കഥാ സമാഹാരങ്ങള്‍ക്ക് ശേഷം ശ്രീ ഏ കെ സുകുമാരന്റെ പുതിയ കഥാ സമാഹാരം ‘ചിറകു മുളച്ച പെണ്‍കുട്ടി’ പുറത്തിറങ്ങി.മാനവികതയും ,സഹാനുഭൂതിയും നിറഞ്ഞ കഥകൾ .ചിരപരിചിതമായ പരിസരങ്ങളിൽ നിന്നും സാധാരണക്കാരുടെ ജീവിതങ്ങൾ തൊങ്ങലുകളില്ലാതെ അവതരിപ്പിക്കുന്നു എന്നതാണീ കഥകളുടെ എടുത്തു പറയേണ്ട പ്രത്യേകത. പ്രസാധകർ ലോഗോസ് പട്ടാമ്പി വില 70 രൂപ

തീർച്ചയായും വായിക്കുക