Home Authors Posts by പുഴ

പുഴ

പുഴ
2010 POSTS 0 COMMENTS

36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള

36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും.  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ മേളയില്‍ പങ്കെടുക്കും.    

കാമാഖ്യ

  കാമസൂത്രം എന്ന മഹത്തായ ഗ്രന്ഥം രചിക്കുന്നതിന് തൊട്ടുമുന്‍പുവരെയുള്ള വാത്സ്യായനമുനിയുടെ ആത്മാന്വേഷണങ്ങളുടെ സാങ്കല്പിക കഥ. കാമാഖ്യ എന്ന പദത്തിന്റെ അര്‍ഥം കാമത്തിന്റെ ആഖ്യായിക എന്നാണ്. കാമം ആഗ്രഹമാണ്. എന്തിനോടും ഏതിനോടുമുള്ള ആഗ്രഹം. അങ്ങനെയുള്ള ഏതൊരു ആഗ്രഹത്തിന്റെയും പൂരണത്തിനുവേണ്ടി മഹാവികൃതിയായ മനസ്സിനെ അടക്കുകയും ഏകാഗ്രമാക്കുകയും വേണം. അതിനുവേണ്ടിയാണ് കാമകലകള്‍ അഭ്യസിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന, എഴുത്ത്, വായന, അഭിനയം, കൃഷി എന്നു തുടങ്ങി അനവധി കാമകലകളുണ്ട്. പ്രകൃതിയും മനുഷ്യ...

സ്മാരക ശിലകളുടെ കഥാകാരൻ ഇനിയില്ല

മലയാള കഥയിലെ വൈദ്യൻ  വിടവാങ്ങി .77 വയസ്സായിരുന്നു. സ്മരകാശിലകളിലൂടെ മലയാളിയുടെവായനാ മണ്ഡലത്തിൽ എ ക്കാലത്തേക്കും ഇടം നേടിയ പുനത്തിൽ    നിരവധി  നോവലുകളും കഥകളും എഴുതിയിട്ടുണ്ട്. സ്മാരകശിലകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ കേരള സാഹിത്യ അവർഡിനും അർഹനായി. ആധുനികതയുടെ തുടക്കം മലയാള  ഗദ്യത്തിന് നൽകിയവരിൽ പ്രധാനി ആയിരുന്നു.കവിത നിറഞ്ഞ ഗദ്യത്തിൽ രചിച്ച കൃതികൾ ഏറെ വായിക്കപ്പെട്ടവയാണ്. കോഴക്കോട് ടൗണ് ഹാളിലെ പൊതു ദർശനത്തിന്  ശേഷം വൈകിട്ടു ആറു മണിയോടെ വടകര കാരക്കാട് ...

ഒരു വായനക്കരന്റെ കുറിപ്പ്

പുസ്തകങ്ങൾ വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കുമ്പോൾ അവക്ക് ജീവൻ വെക്കുന്നു, അക്ഷരങ്ങൾ സംസാരിച്ചു തുടങ്ങുന്നു.ആഷിക് മജീദ് എന്ന വായനക്കാരൻ ജുനൈദ് അബുബക്കറിന്റെ നോവലിനെപ്പറ്റി എഴുതിയ കുറിപ്പ് വായിക്കാം. വായനക്കാരും എഴുത്തുകാരും തമ്മിലുള്ള ബന്ധം അറ്റുപോയിട്ടില്ലെന്നതിന് തെളിവാണ് ഈ  കുറിപ്പ്   'പോനോൻ ഗോംബെ' നൽകിയ ഭീകരതയിൽ നിന്നും പുറത്തുവരുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മനസ്സാകെ അസ്വസ്ഥമാണ്. വായിച്ചു തുടങ്ങുമ്പോൾ ഒരു നോവൽ മാത്രമായിരുന്നു പൊനോൻ ഗോംബെ, ഇടക്കൊരു ഗ്യാപ്പ് എടുത്തപ്പോൾ കൗതുകത്തിന...

കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും

സഹയാത്രികര്‍ക്കു വാക്കുകള്‍കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകള്‍മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്. പക്ഷേ, കാടിന്റെ കൗതുകകരമായ ജൈവവൈവിധ്യങ്ങളില്‍ വായന ഭ്രമിച്ചുപോയി. ആ എഴുത്തുകളില്‍ മന്ദഗതിയിലാരംഭിച്ച ഈര്‍പ്പമുള്ള സൗഹൃദങ്ങളുടെ ചെറുചലനങ്ങള്‍ കൊടുങ്കാറ്റായി തിടംവെച്ചു വരുന്ന അനുഭവമാണ് കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും സൃഷ്ടിക്കുന്നത്. മറഞ്ഞുപോയ ചങ്ങാതിമാരിലേക്ക് അത് നേരേ വീശിയടിക്കുന്നു. കരിയിലകള്‍ പറന്നുപോയ മണ്ണ...

ചിന്തകളുടെ തടവുചാട്ടം

ചരിത്രത്തിൽ നിന്ന് മാഞ്ഞു പോകാനിടയില്ലാത്ത കറുത്ത ചരിത്രമാണ് ഫാസിസ്റ്റ് തേർവാഴ്ചയുടേത്. വ്യവസ്ഥിതി ഏതുമാകട്ടെ ലോകത്തെ അപകടകരമായി സ്വാധീനിച്ച ഒരാശയമെന്ന നിലയിൽ ഫാസിസ്റ്റ് വിരുദ്ധ ചിന്തകൾക്കും ചർച്ചകൾക്കും പ്രസക്തി നഷ്ടമാകുന്നില്ല. ഒരു സാമൂഹിക ജീവിതക്രമം ഫാസിസമായി പരിണമിക്കുന്നതിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങളെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചിന്തകർ ചർച്ചയ്ക്ക് വിധേയമാക്കുന്നു. ഫാസിസത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്ന ഈ പുസ്തകത്തിൽ ചരിത്രവും രാഷ്ട്രീയവും ഇടകലരുന്നു. പ്രസാധകർ നിയത...

അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങൾ

പ്രാചീനമായ ആകസ്മികതകളുടെയും ,സങ്കീർണമായ പ്രതിസന്ധികളുടെയും അഗ്നിപാതകളെ അതിജീവിക്കാൻ സഹായിക്കുന്ന കൂടുതൽ മനുഷ്യരാവാൻ പ്രേരിപ്പിക്കുന്ന മഹത്തായ സിനിമകളിലൂടെയുള്ള വ്യതസ്തമായ സഞ്ചാരം ഓരോ സിനിമയുടെയും ശരീരത്തിലൂടെ ,അതിന്റെ ദൃശ്യങ്ങളുടെ ആഖ്യാന പരിസരങ്ങളിലൂടെ ഹൃദയം കൊണ്ടുള്ള ഈ യാത്രയുടെ രചനാരീതിയും ഭാഷയും വ്യത്യസ്തമാണ്. ചാർളി ചാപ്ലിൻ ,മജീദി മജീദി ഫെഡറിക്കോ ഫെല്ലിനി ,അകിര കുറസോവ ,കിം കി ഡുക് ,കേതൻ മേത്ത തുടങ്ങിയ മഹാപ്രതിഭകളുടെ ചിത്രങ്ങൾ പരിശോധിക്കുന്ന രചന പ്രസാധകർ ചിന്ത വില 170 രൂപ

ദൂരം വിളിക്കുമ്പോൾ.

പ്രവാസത്തിന്റെ കയ്പ്പും മധുരവും അനുഭവിച്ചവരാണ് ഈ മൂന്നു എഴുത്തുകാരും.അടുത്തകാലത്ത് അന്യനാടുകളിലേക്ക് ജീവിതം കേട്ടിപ്പടുക്കാൻ പോകുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞിട്ടുണ്ട്.എങ്കിലും മലയാളിയുടെ ജീവിത ഭദ്രതയെ ഒരുകാലത്ത് പിടിച്ച് നിർത്തുന്നതിൽ പ്രവാസത്തിന്വ    ലിയപങ്കുണ്ടായിരുന്നു.പ്രവാസജീവിതത്തെക്കുറിച്ച്‌ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌, വി. മുസഫർ അഹമ്മദ്‌, ബെന്യാമിൻ എന്നിവർ നടത്തിയ സംവാദം പുസ്‌തക രൂപത്തിൽ. പ്രസാധകർ: ഗ്രീൻ ബുക്‌സ്‌.

അയ്യപ്പപ്പണിക്കർ

മലയാള കവിതയിൽ പരിവർത്തനത്തിന്റെയും ,പരീക്ഷണങ്ങളുടെയും പുതിയ വഴികൾ കണ്ടെത്തിയ ഒരാളായിരുന്നു അയ്യപ്പപ്പണിക്കർ.മലയാള കവിതയുടെ കെട്ടും മട്ടും മാറ്റിമറിക്കുന്നതിൽ കുറച്ചൊന്നുമല്ല അയ്യപ്പപ്പണിക്കരുടെ കൃതികൾ സഹായിച്ചത്. ഡോ.ആനന്ദ് കാവാലം രചിച്ച ഈ പുസ്തകം മലയാളത്തിന്റെ വഴിവിളക്കുകളിൽ ഒരാളായ കവിയുടെ ജീവിതത്തെയും കവിതയെയും അടുത്തറിയാൻ സഹായിക്കും എന്നുറപ്പാണ്. പ്രസാധകർ ചിന്ത പുബ്ലിക്കേഷൻസ് വില 100 രൂപ

കെ .ജി .ജോർജ്

മലയാള സിനിമയിൽ നവഭാവുകത്വം കൊണ്ടുവന്നവയാണ് കെ .ജി .ജോർജിന്റെ സിനിമകൾ.എക്കാലത്തും മലയാളി ഓർത്തിരിക്കുന്ന ഒരുപിടി സിനിമകൾ അദ്ദേഹത്തിൽ നിന്ന് നമുക്ക് ലഭിക്കുകയുണ്ടായി.അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും ,ദൃശ്യവിന്യാസത്തിലും ,സ്ക്രിപ്റ്റിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാകാഞ്ഞതിന്റെ ഫലമാണ് ആ ദൃശ്യവിസ്മയങ്ങൾ.മലയാളിയുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്റെ ജീവിതവും സിനിമയും അടുത്തറിയാൻ ഉപകരിക്കുന്ന പുസ്തകം.വിനു എബ്രഹാം ആണ് പുസ്തകം തയ്യാറാക്കിയത്. പ്രസാധകർ ചിന്ത പുബ്ലിക്കേഷൻസ് വില 80 രൂപ

തീർച്ചയായും വായിക്കുക