Home Authors Posts by പുഴ

പുഴ

പുഴ
2168 POSTS 1 COMMENTS

ബുക്കര്‍ സമ്മാനം 2021 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച...

  ബുക്കര്‍ സമ്മാനം 2021 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ആറ് പുസ്തകങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ ‘ചൈന റൂം’ പട്ടികയില്‍ നിന്നും പുറത്തായി. കസുവോ ഇഷിഗുറോയുടെ ‘ക്ലാര ആന്‍ഡ് ദ് സണ്‍’ നും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടാനായില്ല.   ദ പ്രോമിസ്, ദാമൺ ഗാൽഗുത് (The Promise, Dalmon Galgut),എ പാസേജ് നോർത്ത് -അനുക് അരുദ് പ്രഗാശം (A Passage North-Anuk Arudpragasam), നോ വൺ ഈസ്‌ ടോക്കിങ് എബൌട്ട്‌ ദിസ...

നടൻ റിസബാവ അന്തരിച്ചു

നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്നു. നൂറിലേറെ മലയാളം ചിത്രങ്ങളിൽ ഇതിനകം റിസബാവ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മീരാക്കുട്ടി സ്മാരക യുവകവിതാ അവാർഡ് അഭിരാമിക്ക്

പ്രൊഫസർ പി മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫസർ മീരാക്കുട്ടി സ്മാരക യുവകവിതാ അവാർഡ് അഭിരാമിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. സച്ചിദാനന്ദൻ അധ്യക്ഷനും ഡോ.എൽ.തോമസുകുട്ടി, സാജോ പനയംകോട്, വിൽസൺ ജോൺ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 35 വയസ്സിൽ താഴെയുള്ള കവികളിൽ നിന്നാണ് അവാർഡിന് കൃതികൾ ക്ഷണിച്ചത്.170 കവികളുടെ 2728 കവിതകൾ മൂന്നു ഘട്ടങ്ങളിലായാണു വിലയിരുത്തപ്പെട്ടത്.

ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ പട്ട...

  ഇന്ത്യയിലെ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ പട്ടിക പ്രസിദ്ധീകരിച്ചു. അന്നപൂര്‍ണ്ണ ഗരിമെല്ല, അമിത് വര്‍മ്മ, സാറ റായ്, ഷഹനാസ് ഹബീബ്, പ്രേം പണിക്കര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചത്. വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്കും‘ എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകളും’ ഉള്‍പ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി.പി. രാജീവന്റെ ‘കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ദി മാന്‍ ഹൂ ലേണ്‍ ട...

എറണാകുളത്തെ ‘അൽകെമിസ്റ്റ് വണ്ടി’

  ആൽക്കെമിസ്റ്റ് എന്ന പേരിലുള്ള മലയാളിയുടെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് ലോകപ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ. ഫോട്ടോയ്ക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് പൗലോ കൊയ്ലോ ഓട്ടോയുടെ ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്ലോ ഷെയർ ചെയ്തിരിക്കുന്നത്. എറണാകുളം നോർത്ത് പറവൂരിൽ രജിസ്റ്റർ ചെയ്ത സി.എൻ.ജി ഓട്ടോറിക്ഷയിലാണ് പൗലോ കൊയ്ലോ എന്ന് ഇംഗ്ലീഷിലും ആൽക്കെമിസ്റ്റ് എന്ന് മലയാളത്തിലും എഴുതിയിരിക്കുന്നത്.

തീർച്ചയായും വായിക്കുക