റഹിം മുഖത്തല
ഒരു സൗഹൃദത്തിന്റെ തിരുശേഷിപ്പ്
ചന്ദ്രശേഖരന്റെ മരണം അറിയിച്ചത് അയാളുടെ മൂത്ത സഹോദരനായിരുന്നു. ഒരു ഞായറാഴ്‌ച രാത്രി പത്തുമണി കഴിഞ്ഞനേരം. എസ്.ടി.ഡി. ബെൽ കേട്ടപ്പോൾ നാട്ടിൽ നിന്നായിരിക്കുമെന്നാണ് കരുതിയത്. അധികമൊന്നും സംസാരിച്ചില്ല. വിവരമറിയിച്ച് റിസീവർ വെയ്‌ക്കുകയായിരുന്നു. ശബ്ദത്തിൽ വിഷാദം നിറഞ്ഞുനിന്നിരുന്നു. കൂടുതൽ സംസാരിച്ചാൽ നിയന്ത്രണം കൈമോശംവന്ന് പൊട്ടിക്കരഞ്ഞുപോയേക്കുമെന്നു തോന്നി. രാത്രിയിലെ ശ്രമകരമായ യാത്രയെക്കുറിച്ചുളള വിചാരം, അവസാനമായി കാണാനുളള ആഗ്രഹത്തിനു വിഘാതം സൃഷ്‌ടിച്ചു. സെന്റിമെൻസിൽനിന്ന് മനസ്സിനെ...