Home Authors Posts by എം.ഒ രഘുനാഥ്

എം.ഒ രഘുനാഥ്

4 POSTS 0 COMMENTS
കണ്ണൂർ സ്വദേശി. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ കവിതകൾ ശബ്ദ-ദൃശ്യാവിഷ്കാരത്തോടെ നവമാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' , 'ആൻ ഫ്രാങ്കിന്റെ ഡയറി കുറിച്ചുവയ്ക്കുന്നത്' തുടങ്ങിയ കവിതകൾ സമീപകാലത്ത് ശ്രദ്ധ നേടിയ കവിതകളാണ്.

മൂക്കുകണ്ണാടിവച്ച വർത്തമാനങ്ങൾ

      വഴിയിൽ വളയങ്ങളായ് വെട്ടിത്തിളങ്ങുന്നു സായന്തനത്തിലെ സൗവർണരശ്മികൾ ശൈശവത്തിൽ നിന്നും പിച്ചവച്ചണയുന്ന ഓർമകൾ വരിചേർ- ന്നൊരുക്കുന്നു, മഴവില്ല്. ഇലകൾ പൊഴിയുന്ന ശരത്കാല ശിഖരങ്ങളിൽ വെള്ളിനൂൽ പതിഞ്ഞ മനസ്സിൻ മൂർദ്ധാവിൽ തുള്ളിത്തെറിക്കും മഴച്ചില്ലുകൾ ഉമ്മറപ്പടി ചാരിയ ഊന്നുവടിത്തുമ്പത്ത് അടരുവാൻ കൂസാത്ത ഗതകാല വർണപുഷ്പങ്ങൾ മൂക്കുകണ്ണാടിവച്ച മുറുകിയ വർത്തമാനങ്ങളായ് 'വഴിയടഞ്ഞകലുന്ന വർണക്കിനാവുകൾ..!'

ഉഷ്ണതീരത്തെ യാത്ര

ചുട്ടു പൊള്ളുന്ന ദിനരാത്രങ്ങൾ... ഒറ്റപ്പെട്ട ജീവിതം... പരുക്കൻ മേച്ചിൽ പാതയിലൂടെ പക്ഷികൾ പോലും പറക്കുന്നില്ല..! കരിഞ്ഞ മരങ്ങൾ... കനം കെട്ടിയ ആകാശം... ചില വരണ്ട ഓർമ്മകൾ കടന്നുവരുമ്പോൾ, മഴയുടെ നനുത്ത ദിനങ്ങളെക്കുറിച്ചുള്ള ചിന്തകൾ കടന്നു വരുന്നു. ആ കുളിർമ്മയിൽ, നഗ്നമായ ഉണങ്ങിയ വൃക്ഷങ്ങൾ പോലും കിളിർക്കുന്ന അത്ഭുതകരമായ കാഴ്ചകൾ മനസ്സിൽ ഓടിയെത്തുന്നു. കണ്ണുകളിലിന്ന് ഇരുൾ വീണിരിക്കുന്നു... കാതുകൾ അടഞ്ഞിരിക്കുന്നു... നവംബറിലെ മഞ്ഞു പതിക്കും മുൻപ് പുൽമേടുകൾ എങ്ങോ ഒളിച്...

വഴി നടത്തം

ദിശയറിയില്ല... അതിരറിയില്ല... ഒന്നുറപ്പുണ്ട്, ഇനിയില്ല, അധികം. വഴി തുറന്നവർ വര വരച്ചവർ തെന്നി വീണപ്പോൾ കൈപിടിച്ചുയർത്തിയോർ തോളൊപ്പം നടന്നവർ ആരുമില്ല, അരികിൽ. സ്വപ്നങ്ങളുടെ വൻകരകളിൽ തിരിഞ്ഞുനോക്കാതെ പറക്കാൻ കൊതിച്ചു; ആദ്യമെത്താനും. മുന്നേറിയെന്നു നിനച്ചു; ഇടയ്ക്ക് നിന്ന് കിതച്ചു. വെയിൽ നനഞ്ഞ വഴികളിൽ ചുവടുകളറിഞ്ഞമർന്ന കാലുകൾ കുഴയുന്നതറിയുന്നുണ്ട്. മഞ്ഞുതുള്ളികൾക്കിടയിലൂടെ വീശി നടന്ന കൈകൾ വിറയ്ക്കുന്നുമുണ്ട്. പിന്നിട്ട വഴിയോരങ്ങൾ മനസ്സിൽ ഓടിയെത്തുന്നു... പഴയ കാലടികൾ ...

കവിയും മരണവും

മരണംഅതിന്റെ കൂർത്തമുനകഴുത്തിൽ ചേർത്ത്വീണ്ടും ശാസിച്ചു. കവി പതറിയില്ല. ''അറിയാതെ...പാടാതെ...ഇരിക്കുവതെങ്ങനെ കവി''. ''ഉയർന്ന ഗോപുരങ്ങളുടെഅസ്ഥിവാരങ്ങൾ പാകുമ്പോൾഅമർന്നടിയുന്നകുഞ്ഞുങ്ങളുടെകരച്ചിൽകേൾക്കാതിരിക്കുവതെങ്ങനെ ? അറുത്തെടുക്കുന്ന കുന്നിടങ്ങളിലെമറിഞ്ഞു വീഴുന്നതണൽ മരങ്ങൾക്കടിയിൽതൊഴുകൈ കൂപ്പുന്നതൊട്ടാവാടികളെകാണാതെ പോകുവതെങ്ങനെ ? കരയെടുക്കാനാർക്കുന്നതിരകൾക്ക് മുന്നിൽസ്നേഹമതിൽ തീർക്കുന്നകണ്ടൽക്കാടുകളുടെമരണമൊഴിരേഖപ്പെടുത്താതിരിക്കുവതെങ്ങനെ? വായുവേഗമായുവാൻവലിയ വഴികൾ വെട്ടിയപ്പ...

തീർച്ചയായും വായിക്കുക