രഘുരാമൻ
ഓർത്തുവെക്കാൻ
എത്ര നിന്ദിച്ചിതെന്നെ നീയെന്നിട്ടു മത്രമേലെനിക്കാനന്ദമാണു നീ. തപ്‌തജീവിതത്താളത്തിൽ ഞാനെന്റെ കൊച്ചുമോഹങ്ങൾ കെട്ടിപ്പടുക്കുമ്പോൾ തച്ചുടച്ചുവോ നീയതു കഷ്‌ടമായ് അശ്രൂ പൂക്കുന്നിതെന്റെ തീക്കൺകളിൽ. കത്തുമോരോ കരിന്തിരി മാനസ പ്പച്ചയാമെൻ പ്രതീക്ഷതൻ പൂമരം തച്ചുലച്ചുവോ നീ കൊടുംഭ്രാന്തിന്റെ വക്കിലെത്തിച്ചു പോകുന്നു നിർദ്ദയം. പൊട്ടി നെഞ്ചകം കൈകളിൽ നാം കോർത്ത സ്വപ്‌നഹാരങ്ങൾ പൂത്ത രാപ്പൂമണം പെട്ടുപോയോ നരാധമശ്രേണിയിൽ കെട്ടുവോ മലർപ്പാതിരാപാലൊളി. മാറ്റിവെക്കാം നമുക്കു മുന്നോർമ്മതൻ കാറ്റടിപ്പൂക്കൾ പെയ്‌ത...
കാളി പറഞ്ഞ കഥ
കാലത്തു പൈപ്പിൻ ചോട്ടിൽ വെള്ളമെടുക്കാൻ ക്യൂ നിൽക്കുന്ന പെണ്ണുങ്ങളിൽ ഒരുവളാണ് കാളി. കാളിയെന്നു കേൾക്കുമ്പോൾ കഥ നടക്കുന്നത് ജാംബവാന്റെ കാലത്താണെന്നോ 60 വയസ്സിനു മേൽ പ്രായമുള്ളവളാണ് കാളിയെന്നോ വിചാരിക്കേണ്ടതില്ല. കാളി 18 തികഞ്ഞ ഒരു സുന്ദരിപ്പെണ്ണാകുന്നു. കാളിയുടെ അച്ഛൻ ഡാനിയേൽ ആകട്ടെ മികച്ച ഒരു ഗായകൻ ആയിരുന്നതിനാലും ‘കാട്ടുകുറിഞ്ഞീ പൂവും ചൂടി സ്വപ്നം കണ്ടു നടക്കും പെണ്ണ്...’ എന്ന പാട്ടിന്റെ ആരാധകൻ ആയിരുന്നതിനാലുമാണ് സ്വന്തം മകൾക്ക് കാളിയെന്നും രണ്ടാമത്തെ മകൾക്ക് നീലിയെന്നും പേരിട്ടത്. കാള...