രഘുനാഥൻ കൊളത്തൂർ
കഴുത
ഇടറുന്ന കാലുമായ് ഭാരവും പേറി നീങ്ങുന്ന കഴുതയ്‌ക്കറിയാം താൻ വീഴും വരെ ചുമക്കാനും ചാട്ടയടിയിൽ കരയാനും വിധിക്കപ്പെട്ടവനാ ണെന്ന്! ഓർക്കാപ്പുറത്തെ ഓരോ അടിയും ഓർമ്മപ്പെടുത്തലാണ്... ജീവനുണ്ടെന്ന ഓർമ്മപ്പെടുത്തൽ. Generated from archived content: poem19_jun1_07.html Author: raghunathan_kolathoor
നിയോഗം
നെന്മണികൾ ഓട്ടുപാത്രത്തിൽ പിടഞ്ഞ് മലരായ് വിടർന്ന് നാക്കിലയിൽ പൂജാദ്രവ്യമായി. വിത്തുകൾ പത്തായത്തിൽ കിടന്ന് മുളപൊട്ടി വാഗൺട്രാജഡിയായി. മുളപൊട്ടാത്ത പതിരിനും അന്നമാവേണ്ട ധാന്യത്തിനുമിടയിൽ മുളയ്‌ക്കേണ്ടവയേതെന്ന് ആർക്കറിയാം. Generated from archived content: poem14_jun28_07.html Author: raghunathan_kolathoor
പ്രതീക്ഷകൾ
ഞരമ്പു മുറിച്ച്
മരിക്കുന്നവന്റെ
വികലമാകുന്ന
കാഴ്‌ചകൾ പോലെ
നിറം മങ്ങി....
പൊലിഞ്ഞുപോകുന്നു
എല്ലാ പ്രതീക്ഷകളും.
Generated from archived content: poem3_april9_11.html Author: raghunathan_kolathoor