രഘുനായർ
നഷ്ടപ്പെട്ട നീലാംബരി
‘എന്നോടു ദയ കാണിക്കരുത്. ദയ എന്നെ ഭീരുവാക്കും. ദയ എന്നെ കരയിക്കും. സ്‌നേഹത്തിന്റെ അഭാവവും അൽപ്പസ്വല്പം ക്രൂരതയും എന്നെ എന്നും ഒരു സിംഹിയായി നിലനിർത്തും’. ഇതെഴുതിയ മാധവിക്കുട്ടി എന്ന മലയാളത്തിലെ സത്യസന്ധയായ സാഹിത്യകാരി എന്നും സിംഹിയായിത്തുടരാനായിരിക്കാം ‘നാടുവിടുന്നു’ എന്നറിയിച്ചുകൊണ്ട് മലയാളത്തോട് ചെറിയ ക്രൂരത കാണിച്ചത്. പക്ഷേ ഇവരുടെ സാഹിത്യരചനകളുടെ അന്തഃസത്ത അനുഭവിച്ചവർക്കാർക്കും ഈ ക്രൂരതയിൽ ലവലേശം ഉത്‌കണ്‌ഠയുണ്ടാകില്ല. ഈ ലോകത്തിന്റെ ഏതു കോണാണ് മാധവിക്കുട്ടി കാണാതിരുന്നത്, ഏതു വന്യതക...
സോദോം നഗരത്തിലെ ആദാം…..
ചാറ്റ്‌റൂമിന്റെ ജാലകം തുറന്നപ്പോൾ അന്നും നീലപ്പക്ഷി ഓൺലൈനിലുണ്ടായിരുന്നു. ഇന്നലെ ഏറെ നേരം സംസാരിച്ചതാണ്. തമ്മിൽ കാണാതെ, പരിചയപ്പെട്ട ഈ നീലപ്പക്ഷി വിരസമായ പകലുകളിലെ പതിവു രസമായി മാറിയിരിക്കുന്നു. ഏതു വിഷയത്തിലും ഹ്യൂമർ കണ്ടെത്തുന്നയാൾ. പരസ്‌പരം ചോദ്യങ്ങൾ ചോദിച്ച് അറിയാതെ ആത്‌മാവിലലിഞ്ഞ സുഹൃത്ത്. എന്നെ ഓൺലൈനിൽ കണ്ടതോടെ പതിവുപോലെ നർമ്മത്തിൽ പൊതിഞ്ഞ് ചോദ്യം തുടങ്ങിയിരിക്കുന്നു. “ആദ്യത്തെ മനുഷ്യനായ ആദാമിനില്ലാതിരുന്നതെന്ത്?” ഞാൻ ഉത്തരത്തിനു പരതുകയായിരുന്നു. ദൈവം സ്വന്തമായുണ്ടായിരുന്നവന് ...