രഘുനാഥൻ പറളി
ശരീരത്തിന്റെ കാലം; കാലത്തിന്റെ ശരീരം
വ്യക്തികളുടെയും വസ്‌തുക്കളുടെയും ജീവിതസന്ദർഭങ്ങളുടെയും എല്ലാം സൂക്ഷ്‌മാംശങ്ങൾ അതിവിദഗ്‌ദ്ധമായും മൗലികമായും അനാവരണം ചെയ്യുന്ന ഒരു സവിശേഷത എപ്പോഴും കെ.പി.രാമനുണ്ണിയുടെ സർഗ്ഗാത്മകതയിലെ പ്രമുഖ അംശം ആകാറുണ്ട്. പതിനൊന്നു കഥകൾ സമാഹരിച്ചിട്ടുളള അദ്ദേഹത്തിന്റെ ‘കുർക്‌സ്’ എന്ന പുതിയ കൃതിയിലും അത് ഏറെ പ്രകടമാണ്. ഇവിടെ പക്ഷേ, അത് ശരീരവുമായി ബന്ധപ്പെട്ട സൂക്ഷ്‌മലോകംകൂടിയായി മാറുന്നുണ്ട്. ‘മറ്റൊരു രീതിയിൽ പറഞ്ഞാൽ, സമാഹാരത്തിലെ പല കഥകളും, ഇത്, ശരീരത്തിന്റെ കാലമാകുന്നതെങ്ങനെയാണെന്നു പറയുന്നതോടൊപ്പംതന്ന...