രഘു. പി.
വർഷത്തിന്റെ കടലറിഞ്ഞ തങ്ങൾ
അഞ്ഞൂറോളം വർഷങ്ങൾക്കു മുൻപ് കഠിനമായ വരൾച്ചയിലമർന്ന ഒരു പാലക്കാടൻ ഗ്രാമം. മാത്തൂരിനടുത്ത നെയ്‌ത്തുകാരുടെ മേഖല. കരപ്രമാണിയും ഭൂവുടമയുമായി ഇളയാട്ട് തറവാട്ടുകാരണവർ. അവിടേയ്‌ക്ക് ഒരു നാൾ തമിഴ്‌നാട്ടിലൂടെ അറേബ്യൻ തുടർച്ചയുളള ഒരു മുസ്ലീം യതിവര്യനെത്തുന്നു. ഇദ്ദേഹം സൂഫികളുടേതിനോടടുത്ത ജീവിതചര്യയാണ് പുലർത്തിയിരുന്നതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ചെന്നെത്തിയ സ്‌ഥലം ആത്‌മീയാന്വേഷണവുമായി തുടരാൻ അനുയോജ്യമാണെന്ന് തങ്ങൾ നിശ്ചയിച്ചു. കരപ്രമാണിയും സ്‌ഥലമുടമയുമായ ഇളയാട്ടു കാരണവരെ സമീപിച്...