റഫീസ് മാറഞ്ചേരി
മോഡിഫിക്കേഷനില്ലാത്ത ജെറ്റുകൾ
കാലം മിനുസം കവർന്ന ചാന്ത് തേച്ച തറയിൽ മുട്ടുരച്ച് നീങ്ങുകയും നടത്തം താളം തെറ്റി നിമിഷങ്ങൾക്കകം വീഴ്ച്ചയാകുകായും ചെയ്തിരുന്ന കാലം. മുത്തശ്ശിയാണ് ആദ്യമായൊരു ജെറ്റ് സമ്മാനിച്ചത്. വെള്ളം നിറഞ്ഞ് കരിക്കാവാനും വിളഞ്ഞ് വീണ് കറിയിൽ ചേരാനും പിളർന്നുണങ്ങി എണ്ണയാവാനും ഭാഗ്യമില്ലാത്ത മെച്ചിങ്ങകളായിരുന്നു ചക്രങ്ങൾ. അപ്പുറത്ത് കയറിൽ കുരുങ്ങിക്കിടന്ന ആടിന് വെറുതെ ഒരു മോഹം നൽകി പെറുക്കിയെടുത്ത നല്ല നീളമുള്ളൊരു പ്ലാവിലയും മണ്ണിൽ മുട്ടി നിൽക്കുന്ന തെങ്ങിൻ പട്ടയിൽ നിന്നൊരു ഈർക്കിളി സഹിതം ഒ...
ഓൺലൈൻ കാലത്തെ ഓഫ്‌ലൈൻ കാഴ്ച്ചകൾ
മഴ
ആദ്യമായി പടികൾ കയറുമ്പോൾ വാവിട്ടു കരഞ്ഞതും എന്നെന്നേക്കുമായി പടികളിറങ്ങുമ്പോൾ മനസ്സ് തേങ്ങിയതുമായ ഇടത്ത് ശ്‌മശാന മൂകത. വർണ്ണ ശലഭങ്ങൾ പോൽ കുരുന്നുകൾ പാറി നടക്കേണ്ടിടത്ത് വീണ കരിയിലകൾക്ക് മുകളിൽ മഴയുടെ കണ്ണീർ പെയ്ത്ത്. പുതുമഴ കൊണ്ട് നനയ്ക്കാൻ പലവർണ്ണത്തിലുള്ള കുടകളും പുതിയ ബാഗും യൂണിഫോമുമൊന്നും കിട്ടാത്ത വ്യസനത്തിലാണെത്രെ മഴ!
അമ്മ
കുസൃതിത്തരങ്ങളുടെ കോലാഹലങ്ങളുയർന്നപ്പോൾ ചൂരൽ കൊണ്ട് മേശയിലടിച്ച് ശബ്ദമുണ്ടാക്കിയ ടീച്ചറെ പോലെ അമ്മ പുതിയൊരു വേഷവുമണിഞ്ഞു. പഠനമുറിയിലെ ശബ്ദങ്...
കൈയകലത്തിലെ ജിലേബികൾ
"ഓനൊരു പെൺകോന്തനാ.. അല്ലെങ്കിലുണ്ടോ ഇങ്ങനെ.."
സിനുവും ഭർത്താവും എന്തോ പറഞ്ഞും ചിരിച്ചും നടന്നു പോകുന്നത് കണ്ട അയൽവാസി ചേച്ചി പിറുപിറുത്തു.
"അനക്കെന്താ പെണ്ണേ, അവനവന്റെ കാര്യം തന്നെ എടുക്കുവോളം ണ്ട്.. പിന്നെന്തിനാ ആവശ്യല്ലാതെ ആരാന്റെ കാര്യം നോക്ക്ണത്.."
"ഇതന്നെ ഞാനും പറഞ്ഞത്.. ഇങ്ങളെ പോലെ ഇങ്ങനത്തെ ശുണ്ഠിയൊന്നും ഇല്ലാത്ത ഓളെ കെട്ടിയോനോക്കെ ഒരാണാണോ?"
താനൊരു ആണാണെന്ന അംഗീകാരം കൈവന്നതോടെ അയാൾ മൗനം പുൽകിയെങ്കിലും ചർച്ചകൾ അപ്പുറത്തെ വീട്ടിലും തുടർന്നു.
...