റഫീഖ് പുതുപൊന്നാനി
മാനത്തുനിന്നു വീഴുന്ന കവിത
ആകാശത്തുനിന്നു വീഴുന്ന യൂണിഫോമിട്ട ഈ കുട്ടി ആരാണ്? വാതിൽപ്പടിയിൽ നിസ്സംഗമായി നിന്ന് പതുക്കെച്ചിരിച്ച് ഓടിക്കളഞ്ഞ സുഗന്ധമാണോ? തിരികെ വന്ന് മാപ്പുചോദിക്കാൻ മെനക്കെടാതിരുന്ന മാദക സൗരഭ്യമോ? കവിത കനലും കനവും മാത്രമല്ല കനിവും കറയുമാകുന്നു അല്ല കിനാവും കണ്ണീരുമാകുന്നു. Generated from archived content: poem8_apr11.html Author: rafeequ_puthuponnani
ഊർജ്ജത്തിന്റെ മുഖങ്ങൾ
വെളിച്ചമേകിയ അഗ്നിഗോളം ഊർജ്ജലോകം പടുത്തു ഭൂമിയിൽ ജീവന്റെ വിത്തുപാകി, ലോകമൊട്ടും പ്രകാശമേകി സൂര്യനിന്നെന്തുനേടി? വിളക്കിനു വേണ്ടി ജീവൻ നൽകിയ പ്രാണിക്കെന്തുകിട്ടി? സ്‌നേഹഭൂമികയിൽ കൊടുത്തും വാങ്ങിയും കൂട്ടാളിക്കെന്തു ലഭിക്കാൻ സ്‌നേഹമല്ലാതെ? ലാഭക്കണക്കുകളില്ലെങ്കിലും ഈ ഔഷധം സാന്ത്വനം തേടും മനസ്സുകൾക്ക് ഒറ്റമൂലിയാണെന്നു സത്യം. മരണാനന്തരവും തിങ്ങിവിളങ്ങുമീ സാന്ത്വനം മാത്രം നിലയ്‌ക്കില്ലേതു കാലപ്രവാഹം നിലച്ചാലും! ഉരുകും മെഴുകും എരിയും തിരിയും അലിയും മനസ്സിന്റെ- യനുഭൂതിയാകും. അലയൊടുങ്ങാത്ത കടലിതെന്നു...
ആത്മനിവേദനം
നിസ്സഹായതയുടെ ആവിഷ്‌കാരമാണു മനുഷ്യൻ ശിശുവിന്റെ സാന്ത്വനത്തിൽ നിന്നു ഞാനും നീയും ജനിക്കുന്നു കരളെരിയും കദനകഥകളിലെ സാന്നിധ്യമാണു നമ്മൾ നന്ദികേടിന്റെ നിത്യനിനവാണ് നമ്മുടെ ചിന്തകൾ നനക്കുന്നത്. ശത്രുതേടുന്ന ലക്ഷ്യം അവരേക്കാൾ മുമ്പ് പ്രാപിക്കുന്നവരാണ് നാം. എങ്കിലും... മടിയുടെ മടിയിലാണ് നമ്മുടെ സ്ഥാനം ഉറക്കത്തിൽ നിന്നുയിർ കൊണ്ട ഉണർവ്വാണ് നമ്മുടെ കൈമുതൽ! Generated from archived content: poem3_may7.html Author: rafeequ_puthuponnani