Home Authors Posts by റഫീഖ്‌ പന്നിയങ്കര

റഫീഖ്‌ പന്നിയങ്കര

0 POSTS 0 COMMENTS
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

കഥകൾ പറയുമ്പോൾ…

സാമാന്യ ജനങ്ങൾക്കിടയിൽ വളരെ ചെറിയ രീതിയിലെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുന്ന സാഹിത്യ വിഭാഗമായി നിലകൊളളുന്നത്‌ ചെറുകഥ തന്നെ. ജനശ്രദ്ധയെ കീഴ്‌പ്പെടുത്തുന്നതും അവരുടെ ചർച്ചയിൽ സജീവമാകുന്നതും ചെറുകഥയുടെ പുതിയ രചനാരീതി തന്നെയെന്നതാണ്‌ വലിയ കാര്യം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പ്രമേയപരമായ പുതിയ പരീക്ഷണങ്ങൾ കൂടി നടക്കുന്ന കാലഘട്ടമാണിതെന്നതു തന്നെ. കഥാപഞ്ചാത്തലം തെരഞ്ഞെടുക്കുന്ന കാര്യത്തിലും നവീന രീതിയിൽ അതെങ്ങനെ അവതരിപ്പിക്കാമെന്നതുമൊക്കെയുളള തന്ത്രങ്ങൾ യുവ എഴുത്തുകാർക്കിടയിൽ സജീവമായി നടക്കുന്നുണ്ടെന്നതാണ...

കടിഞ്ഞൂൽ സന്തതി

ഉള്ള്‌ നിറയെ ആധിയായിരുന്നു. പിറക്കാൻ പോകുന്നത്‌ ആണോ പെണ്ണോ എന്ന കാര്യത്തിൽ പോലും ഉത്‌കണ്‌ഠ. ജീവിതത്തിന്‌ പുതിയൊരർത്ഥം കൈവരാൻ പോകുന്നതിന്റെ സന്തോഷം. അടഞ്ഞ വാതിലിനപ്പുറം അങ്ങേര്‌ വിയർത്തു നിൽക്കുകയാവും. പച്ച നിറമുള്ള പുതപ്പിനുള്ളിൽ കിടന്ന്‌ ശരീരം വില്ലുപോലെ വളഞ്ഞു. മുഖം പാതി മൂടിയ ഡോക്‌ടറും കൂടെ സിസ്‌റ്റർമാരും ചുറ്റും നിന്ന്‌ എന്തൊക്കെയോ കുശുകുശുക്കുന്നു. ദേഹം അടിമുടി ഉരുകുന്ന വേദന. ലോകം അവസാനിക്കാൻ പോവുകയാണൊ എന്നൊരു തോന്നൽ. ഞൊടിയിടയിൽ കൺമുമ്പിൽ ഇരുട്ട്‌ കുമിഞ്ഞു. പിന്നീടെപ്പൊഴോ പൈതലിന്...

അടുപ്പില്ലാത്ത വീട്‌

രാത്രിയിലെപ്പൊഴോ അവൾ പറഞ്ഞ കാര്യം കാത്‌ തുളഞ്ഞപ്പോൾ തമാശയായിരിക്കുമെന്ന്‌ വിചാരിച്ചെങ്കിലും ആ ഭാവത്തിൽ നിന്നും കാര്യത്തിന്റെ പന്തികേട്‌ മനസ്സിലായപ്പോൾ നമ്പീശൻ അൽപ്പം ക്രുദ്ധനായി. കയറിക്കിടക്കുന്ന സ്വന്തം കൂരയും പതിനാറ്‌ സെന്റ്‌ പുരയിടവും വിറ്റ്‌ ആ കാശുമായി നഗരസമീപമെവിടെയെങ്കിലും ഒരു വീട്‌ വാങ്ങി താമസമാരംഭിക്കാമെന്ന ബുദ്ധി അവളിലുദിക്കാൻ കാരണമെന്തന്നന്വേഷിക്കുകയാണിപ്പോൾ നമ്പീശൻ. നമ്പീശന്റെ ചിന്ത കാടു കയറുന്ന നേരത്ത്‌ ആക്രിക്കച്ചവടക്കാരൻ മുത്തു മുറ്റത്ത്‌ വന്ന്‌ അകത്തേക്ക്‌ ഏമ്പക്കമിട്ടു. ‘......

തീർച്ചയായും വായിക്കുക