Home Authors Posts by കെ വി രാധാമണി

കെ വി രാധാമണി

9 POSTS 0 COMMENTS
K V Radhamaney is a housewife from Palakkad, Kerala. She will share recipes of traditional brahmins and several other items, prepared based on her experiments and knowledge.

ഉഴുന്ന് അപ്പം

വേണ്ട സാധനങ്ങള്‍  ഉഴുന്ന്‍ : 1/4 കപ്പ് അരി : 1 കപ്പ് ഉപ്പു പൊടി : ആവശ്യത്തിന് ഉഴുന്നും അരിയും പ്രത്യേകം പ്രത്യേകം കുതിര്‍ക്കുക (4-6 മണിക്കൂര്‍ ) അതിനു ശേഷം ഓരോന്നായി അരച്ചെടുത്ത്, രണ്ടും ഒരേ പാത്രത്തിലാക്കി,  8-12 മണിക്കൂര്‍ മാറ്റി വെയ്ക്കുക. ഉപ്പു പൊടി ചേര്‍ക്കുക. 8-12 മണിക്കൂറിന് ശേഷം, ഒരു അപ്പ ചട്ടിയില്‍ , ആദ്യം സ്വല്പം എണ്ണ ഒഴിച്ചതിന് ശേഷം, ഓരോ കുഴികളിലായി അരച്ചു വെച്ച മാവ് ഒഴിക്കുക. കുറച്ചു സമയത്തിന് ശേഷം അപ്പം ഓരോന്നായി മറിച്ചിടുക (മറു വശം വേവാന്‍ ). ചൂട് അപ്പം തേങ്ങ ചട്ന...

അവല്‍ ഉപ്പുമാവ്

വേണ്ട സാധനങ്ങള്‍    അവല്‍  :  1/4 കി തേങ്ങ     :    1 പച്ച മുളക് : 5 എണ്ണം ഇഞ്ചി     : ഒരു ചെറിയ കഷണം കറി വേപ്പില : 50 ഗ്രാം ജീരകം       : 1 സ്പൂണ്‍ കടുക്      : 2 സ്പൂണ്‍ വെളിച്ചെണ്ണ  : 2 സ്പൂണ്‍ ഉപ്പുപൊടി  : ആവശ്യത്തിന്                  അവല്‍ തേങ്ങ ചേര്‍ത്തു നന്നായി തിരുമ്മുക. അതിനു ശേഷം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചതിന് ശേഷം, അതില്‍  ജീരകം- ചെറുതായി അരിഞ്ഞ പച്ച മുളക്- ഇഞ്ചി-വേപ്പില എന്നിവ  കൂടി ചേര്‍ത്തു നന്നായി മൊരിക്കുക. അതില്‍ നേരത്തെ തിരുമ്മി വെച്ച അവലു...

ഖര്‍ബശ് ദോശ (മഞ്ഞള്‍ പൊടി ചേര്‍ത്ത ദോശ)

വേണ്ട സാധനങ്ങള്‍ പച്ചരി : 1 കി ഉഴുന്ന് : 300 ഗ്രാം ഉലുവ : 25 ഗ്രാം മഞ്ഞള്‍ പൊടി : 2 സ്പൂണ്‍ കുരുമുളക് ചതച്ചത് :25 ഗ്രാം മുളക് പൊടി : 3 സ്പൂണ്‍ ഉപ്പു പൊടി : 2 സ്പൂണ്‍ കായ പൊടി : 1 സ്പൂണ്‍ തയ്യാറാക്കുന്ന വിധം:- പച്ചരിയും ഉലുവയും ഒരു പാത്രത്തിലും, ഉഴുന്ന് വേറൊരു പാത്രത്തിലും കുതിര്‍ക്കാനിടുക. മൂന്നോ നാലോ മണിക്കൂറിനു ശേഷം നല്ല ദോശ മാവ് പരുവത്തില്‍ അരച്ചെടുത്ത് ഒരു പാത്രത്തിലാക്കി വെയ്ക്കുക. അതിനു ശേഷം മുളക് പൊടിയും, കുരുമുളക് ചതച്ചതും, ഉപ്പു പൊടിയും, മഞ്ഞള്‍ പൊടിയും, കാ...

കാബേജ് ദോശ

വേണ്ട സാധനങ്ങള്‍   പച്ചരി : 1 കപ്പ് ചാക്കരി : 2 കപ്പ് മഞ്ഞള്‍ പൊടി : 1 സ്പൂണ്‍ മുളക് പൊടി : 1/2 സ്പൂണ്‍ ഉപ്പു പൊടി : ആവശ്യത്തിന് തേങ്ങ : 1/2 കായ പ്പൊടി : 1/4 സ്പൂണ്‍ കാബേജ്( ചെറുതായി അറിഞ്ഞത്) : 2 കപ്പ് തയ്യാറക്കുന്ന വിധം:- അരി 4-6 മണിക്കൂര്‍ കുതിര്‍ക്കാനിടുക. അതിനു ശേഷം കാബേജ് ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവില്‍ കാബേജ് അരിഞ്ഞത് ചെര്‍ത്ത് നന്നായി ഇളക്കുക. ഇപ്പോള്‍ നല്ല ദോശ പരുവത്തില്‍ ചുട്ടെടുക്കാവുന്നതാണ്. ആവശ്യമെങ്കില...

ചെറു ചുണ്ടങ്ങ പച്ചടി

വേണ്ട സാധനങ്ങള്‍ ചെറു ചുണ്ടങ്ങ : 200 ഗ്രാം തേങ്ങ (ചെറുത് ) : 1 മുളകുപൊടി : 3 സ്പൂണ്‍ മഞ്ഞള്‍പ്പൊടി :1/2 സ്പൂണ്‍ കടുക് : 1 സ്പൂണ്‍ വെളിച്ചെണ്ണ : 2 സ്പൂണ്‍ ജീരകം : 1/2 സ്പൂണ്‍ മോര് (പുളിയുള്ളത്) : 1 കപ്പ് വറ്റല്‍ മുളക് : 1 എണ്ണം കറി വേപ്പില : 50 ഗ്രാം ഉപ്പുപ്പൊടി : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം:-   ആദ്യം ചെറുചുണ്ടങ്ങ എണ്ണയില്‍ വറുത്തെടുക്കുക. അതിനു ശേഷം തേങ്ങയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും അരച്ചെടുക്കണം. അങ്ങനെ അരച്ചെടുത്ത മിശ്രിതം തിളപ്പിക്കണം. തിളച്ചു കഴിയു...

കടല പരിപ്പ് കേസരി (ദുധ്ധ് ലി )

  വേണ്ട സാധനങ്ങള്‍ കടല പരിപ്പ് : 1/2 കി ശര്‍ക്കര : 1/2 കി ഏലയ്ക്ക : 25 ഗ്രാം നെയ്യ് : 25 ഗ്രാം തേങ്ങ : 1/2 മുറി തയ്യാറാക്കുന്ന വിധം:- കടല പരിപ്പ് നന്നായി വേവിക്കുക. വെള്ളം എല്ലാം കളഞ്ഞതിന് ശേഷം അത് നന്നായി ഞരടുക. ഒരു വിധം വിസ്താരമുള്ള പാത്രത്തില്‍, ഈ ചതച്ച പരിപ്പും ശര്‍ക്കരയും ചേര്‍ത്ത് കൂട്ടി കുഴയ്ക്കുക. അതിനു ശേഷം, തേങ്ങ കൂടി ചേര്‍ത്ത് ഒന്ന് കൂടി ഇളക്കുക. അടുപ്പില്‍ നിന്ന് ഇറക്കിയ ശേഷം, ഏലയ്ക്ക പൊടി കൂടി ചേര്‍ക്കണം. എന്നിട്ട് ഒരു കിണ്ണത്തില്‍ കുറച്ചു നെയ്യ് പുരട്ടിയ ശേഷം...

കിളിര്‍പ്പിച്ച ഉലുവ- ചെറുപയര്‍ തോരന്‍

വേണ്ട സാധനങ്ങള്‍   ഉലുവ : 25 ഗ്രാം ചെറു പയര്‍ : 1/4 കി തേങ്ങ : 1 മുളക് പൊടി : 5 സ്പൂണ്‍ മഞ്ഞള്‍ പൊടി : 1 സ്പൂണ്‍ കടുക് : 1 സ്പൂണ്‍ കായപ്പൊടി : 1/2 സ്പൂണ്‍ വെളിച്ചെണ്ണ : 2 സ്പൂണ്‍ ഉപ്പുപൊടി : 2 സ്പൂണ്‍ തയ്യാറാക്കുന്ന വിധം:- ഉലുവയും ചെറുപയറും വെവ്വേറെ പാത്രത്തില്‍ അഞ്ചോ ആറോ മണിക്കൂര്‍ കുതിര്‍ക്കാനിടുക. അതിനുശേഷം, വെള്ളം കളഞ്ഞതിന് ശേഷം, വെവ്വേറെ തുണിയില്‍ കെട്ടിത്തൂക്കിയിടുക. വെള്ളം പൂര്‍ണമായി ഊര്‍ന്നു കഴിയുമ്പോള്‍, ഒരു പാത്രത്തില്‍ മുളപ്പിക്കുവാന്‍ വെയ്ക്കുക....

മുരിങ്ങയില ദോശ

  വേണ്ട സാധനങ്ങള്‍   പച്ചരി : 1കി തേങ്ങ : 1 മുളക് പൊടി : 5 സ്പൂണ്‍ മഞ്ഞള്‍പൊടി : 1 സ്പൂണ്‍ കായപ്പൊടി : 1/2 സ്പൂണ്‍ വെളിച്ചെണ്ണ : 50 ഗ്രാം ഉപ്പുപൊടി : 2 സ്പൂണ്‍ മുരിങ്ങയില : 150 ഗ്രാം (ചെറുതായി അരിയണം) വാളന്‍പുളി :10 ഗ്രാം തയ്യാറാക്കുന്ന വിധം:-  പച്ചരി മൂന്നോ നാലോ മണിക്കൂര്‍ കുതിര്‍ക്കാനിടുക. അതിനു ശേഷം അത്, തേങ്ങ- മുളകുപൊടി -മഞ്ഞള്‍പൊടി- വാളന്‍പുളി- എന്നിവ കൂടി ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക. അതിനു ശേഷം മാത്രം കായപ്പൊടിയും, ആവശ്യത്തിനുള്ള ഉപ്പുപ...

കരിക്ക് ദോശയും പരിപ്പ് കറിയും

വേണ്ട സാധനങ്ങള്‍:-   കരിക്ക്  : ഒന്ന്  പച്ചരി    : 300 ഗ്രാം ജീരകം  : ഒരു സ്പൂണ്‍ ഉപ്പു പൊടി : ആവശ്യത്തിന് പച്ചരി രണ്ടോ മൂന്നോ മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം, അതും കരിക്കിന്റെ കാമ്പും ചേര്‍ത്ത് അരയ്ക്കുക. അരച്ച് തീരുന്നതിനു മുമ്പായി, അതില്‍ ജീരകം കൂടി ചേര്‍ക്കണം. ഉപ്പു പൊടി അവസാനം മാത്രം ചേര്‍ത്താല്‍ മതി.  മാവ് പരുവത്തിലായി കഴിഞ്ഞാല്‍, സാധാരണ ദോശ പോലെ, മീഡിയം ചൂടില്‍, ദോശ ചുട്ടെടുക്കാവുന്നതാണ്. പരിപ്പ് കറി ചേര്‍ത്തും, അല്ലെങ്കി...

തീർച്ചയായും വായിക്കുക