Home Authors Posts by രാധാകൃഷ്‌ണൻ വെങ്കിടങ്ങ്‌

രാധാകൃഷ്‌ണൻ വെങ്കിടങ്ങ്‌

0 POSTS 0 COMMENTS

ഓർമ്മ

നിത്യവും കാണും ചിരിക്കും.....! ഇതു മൂലം സത്യത്തിൽ നിന്നെ ഞാനോർക്കാറില്ല. പെട്ടെന്നൊരു ദിനം കണതെയായപ്പോൾ യാത്രികേ, നിന്നെ ഞാനോർത്തുപോയി. Generated from archived content: poem1_july17_09.html Author: radhakrishnan_vengitangu

വിചിത്രം

ചേച്ചി തൻ മുറിപ്പെൻസിലാ,ലെന്റെ കൊച്ചുമോനെന്തോ കോറിവരച്ചു എന്താണെന്നറിയാത്തൊരച്ചിത്രം സ്വന്തമാക്കി, യവാർഡ്‌, വിചിത്രം! Generated from archived content: poem5_sept14_07.html Author: radhakrishnan_vengitangu

കുരിശിൽ

എന്റെ നാഥാ! വിളിച്ചു നീ......പിന്നെ,- പ്പൂണ്ടുകെട്ടിപ്പുണരുന്നിതെന്നെ, നെഞ്ചി,ലാണിതറ,ച്ചാകെ നീറി......., അങ്ങനെ ഞാൻ കുരിശിന്മേലേറി! Generated from archived content: poem4_jan6_07.html Author: radhakrishnan_vengitangu

രമണൻ

‘ഞാനും വരട്ടയോ നിന്റെ കൂടെ,’യെന്നു മോഹിച്ചു ചന്ദ്രിക ചോദിച്ചപ്പോൾ പോരാൻ പറഞ്ഞിരുന്നെങ്കിൽ... രമണന്നു ചാവേണ്ട കാര്യമില്ലായിരുന്നു...! Generated from archived content: poem3_jan29.html Author: radhakrishnan_vengitangu

കൺട്രി

പണ്ടെന്റെ ഗ്രാമത്തിൽ ആണുങ്ങളാരാനും പാന്റ്‌സിട്ടാൽ ‘കൺട്രി’യെന്നായിരുന്നു; ഇന്നെന്റെ ഗ്രാമത്തിൽ ആണുങ്ങളാരാനും മുണ്ടുടുത്താൽ ‘കൺട്രി’യെന്നായ്‌വന്നൂ! Generated from archived content: poem2_feb.html Author: radhakrishnan_vengitangu

തീർച്ചയായും വായിക്കുക