Home Authors Posts by രാധ എം.കണ്ണന്നൂർ

രാധ എം.കണ്ണന്നൂർ

0 POSTS 0 COMMENTS

ജൈവം

നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ദിനോസറുകളുടേയും വംശപരമ്പരയ്‌ക്ക്‌ മുമ്പ്‌ ഞാൻ ജീവിച്ചിരുന്നു. എങ്കിലും ചരിത്രത്തിലെന്റെ പേരില്ല. വൈരുദ്ധ്യങ്ങൾ കുത്തിനിറച്ച ഹൃത്തുമായി ഒരു നൂറ്‌ വർഷം ഏകയായും ഭ്രാന്തിയായും, കറുത്തവാവിന്റെ ഘനശാന്തതയാസ്വദിച്ചും ആവർത്തിക്കുന്ന ഗ്രഹണങ്ങൾക്ക്‌ സാക്ഷിയായും ഒടുവിൽ ഭാഷ നഷ്‌ടപ്പെട്ട ഞാൻ പൊടിഞ്ഞില്ലാതായ മനസ്സുമായി അനന്തതയിൽ അലിഞ്ഞുപോയി. ഇപ്പോൾ അലഞ്ഞ്‌ നടന്നിരുന്ന ആത്മാവ്‌ ഒരു കൃമിയെപ്പോലെ ഒളിച്ചിരിക്കുകയാണ്‌. ഇപ്പോഴതിന്‌ ഫോസിലിന്റെ വൃത്തികെട്ട മണമാണ്‌. ...

ചില അപ്രിയ സത്യങ്ങൾ

നരച്ച ദുരഭിമാനങ്ങൾക്കിന്ന്‌ ക്ഷണികമായ വർഗ്ഗബോധമാണ്‌ അൽപജ്ഞാനികൾക്ക്‌ പുതുതായി മെനഞ്ഞ ഭാവവ്യത്യാസങ്ങളും പ്രകൃതിബലം ആരുടെയൊക്കെ​‍ോ കൈകളിലാണ്‌? എന്റെയോ...നിന്റെയോ...? നഗരത്തിന്റെ മുക്കും മൂലയും ചികയുന്ന ക്യാമറാഫ്ലാഷുകൾ പിന്നീട്‌ വിലപേശിമൂല്ല്യം തകർന്ന ആത്മഹത്യാകുറിപ്പുകളെ ഫോക്കസ്‌ ചെയ്യുകയാവും അച്ചടിനോട്ടുകൾക്ക്‌ മുകളിൽ കമിഴ്‌ന്നു വീഴുന്നവർക്ക്‌ ക്യാബറേ നർത്തകിയുടെ വില പോവാത്ത നാട്യങ്ങളുണ്ടാവും ചളിപ്പില്ലാത്ത ഹൃദയവികാരം സൂക്ഷിക്കുന്നവന്റെ ജീവിതാവലിയിൽ അമ്മയും പെങ്ങളും തുല്ല്യം! അതിനിടയിൽ തീപിടിക്കു...

നിഴൽ

നിനക്കറിയുമോ... എനിക്കു നീ തന്ന ഒരുപിടി ഹൃദയവ്യഥകൾ സൂക്ഷിച്ചൊരു ചിമിഴ്‌. എവിടെയോ മറന്നുവെച്ച്‌ കൂരിരുട്ടിലെ ഇലകളുടെ കറുത്ത മൗനം ഞാൻ സ്വന്തമാക്കിയത്‌.... പറയാത്ത രഹസ്യങ്ങളുടെ വിഴുപ്പു ഭാണ്‌ഡത്തിനകത്ത്‌ പറഞ്ഞ സത്യങ്ങളുടെ ഞരക്കവും വിറയലും കൂടുമ്പോൾ ഏകാന്തതയുടെ തൂക്കുകയറായി ഉതറിവീഴുന്ന മൗനത്തിന്റെ മിഴിമുനയിൽ പിടഞ്ഞുചാവുന്നത്‌ മൃതിയുടെ അന്ത്യനിസ്വനം വഹിയ്‌ക്കുന്ന നിഴലാണ്‌! Generated from archived content: poem10_jan2.html Author: radha_m_kannannur

തീർച്ചയായും വായിക്കുക