Home Authors Posts by രവീന്ദ്രനാഥ് ടാഗോര്‍

രവീന്ദ്രനാഥ് ടാഗോര്‍

0 POSTS 0 COMMENTS

ഗീതം എഴുപത്തിയൊന്‍പത്

നിന്‍ ഗളത്തില്‍ ചാര്‍ത്തുവാ,നൊരോമല്‍-പ്പൊന്മുത്തുമാല്യം ഞന്‍ കോര്‍ത്തുവച്ചു; അര്‍ക്കചന്ദ്രന്‍മാര്‍ വലതുവച്ചാതൃപ്പാദത്തില്‍ മാല ചുറ്റിനില്പ്പു; എന്‍ ദു:ഖഹാരവും അംബികേ നിന്‍-അംഗ, മലകൃതമാക്കിയാവൂ! ഇങ്ങുള്ള സമ്പല്‍ സമൃദ്ധിയെല്ലാംനിന്‍മുതല്‍ തന്നെയെന്നോര്‍ക്കുവേന്‍ ഞാന്‍ നല്‍കാമെനിക്കതു വേണമെങ്കില്‍ അങ്ങേക്കു വേഗം തിരിച്ചെടുക്കാം! ദു:ഖമിതെന്‍ ധനം , നീയൊരാളേരത്നത്തിന്മാറ്റു തിരിച്ചറിയു; ആകയാലര്‍ത്ഥിപ്പേന്‍ ഒന്നുമാത്രം-ഈയുപഹാര, മങ്ങേറ്റുവാങ്ങു! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@...

ഗീതം എഴുപത്തിയേഴ്

ഒന്നുമേ ചെയ്യാതെ കാലം വൃഥാകള-ഞ്ഞെന്നുഞാനിന്നോള, മോര്‍ത്തു, ഇന്നറിയുന്നേന്‍ അകമേയിരുന്നെന്റെ-കര്‍മ്മങ്ങള്‍ നീ ചെയ്തു തീര്‍ത്തൂ. വിത്തുകളില്‍ മുളപൊട്ടി,ച്ചിളം മലര്‍-മൊട്ടുകളില്‍ നിറം ചേര്‍‍ത്തും, നീ നില്പു പൂവുകള്‍ക്കുള്ളില്‍ പരിപക്വ-മാധുര്യസാരം നിറച്ചും! ഞാനലസം നിദ്രപൂകിനേന്‍,കര്‍മ്മങ്ങ-ളേതുമേ തിര്‍ന്നീലെന്നോര്‍ത്തേന്‍, വെട്ടം തെളിഞ്ഞപ്പോളുദ്യാനമാകെയുംപുഷ്പ സമൃദ്ധമായ്ക്കണ്ടേന്‍! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com Generated from ar...

ഗീതം എഴുപത്തിയെട്ട്

ദേവ,തൃക്കരങ്ങളില്‍കുടികൊള്ളുന്നൂ കാലം;ആരംഭമെന്നെന്നാര്‍‍ക്കുംഗണിക്കാനാവാതേവം! വന്നുപോകുന്നൂ രാവുംപകലും; യുഗമോരോ-ന്നങ്ങനെയവിരാമംവിടര്‍ന്നുകൊഴിയുന്നൂ, ഏതിനങ്ങേയ്ക്കില്ലാതിടുക്കം, അമാന്തവും;പൂവൊന്നു വിടര്‍ത്താന്‍ നീയത്നിപ്പൂ ശതവര്‍ഷം! എങ്ങളാവട്ടേ നേരംതികയാത്തവര്‍,തമ്മില്‍-മത്സരിക്കുവോര്‍, കാലംപാഴാക്കാന്‍ മടിക്കുവോര്‍. കേവലം പരന്മാര്‍ക്കായ്കൃത്യങ്ങള്‍ ചെയ്തീ ഞാനുംപാഴിലാക്കിനേന്‍ കാലം;ശ്യൂന്യമീ പൂജാപാത്രം! വന്നുനില്‍ക്കുന്നൂ നേരം-തെറ്റിയ നേരത്തിവള്‍-നിന്മുന്നില്‍ ഭയമിയ-ന്നെ,ങ്കിലു,മൊരിക്കലും-വൈകുന്ന...

ഗീതം എഴുപത്തിയാറ്

ശരത്കാലാന്ത്യത്തിലെനീര്‍ക്കൊണ്ടെലെന്നോണം ഞാ-നലയുന്നിതു ലക്ഷ്യ-മെന്നിയേ; നീയെന്‍ നിത്യ- സൂര്യനെങ്കിലും പ്രഭാ-വര്‍ഷത്താലിവളെ നീനീരാവിയായ് മാറ്റീലനിന്നിലേയ്ക്കുള്‍ച്ചേര്‍ത്തീല; അന്യയായ് നില്പ്പേനേറ്റ-മകലേ, ദിനരാത്ര-മെണ്ണി; നിന്‍ വിനോദമി-തെങ്കില്‍ നീ തുടര്‍ന്നാലും! നിസ്വമെന്‍ വാഴ്വാം മഞ്ഞു-തുള്ളിയെ സ്പര്‍ശത്താലെ-വര്‍ണ്ണാഭമാക്കി, പ്പിന്നെകൈവെടിഞ്ഞുകൊണ്ടാലും! മോഹമൊന്നേ വൈചത്ര്യ-പൂര്‍ണ്ണമാക്കുകെന്‍ ജന്മംഈ മാഹാതമസ്സില്‍ ഞാന്‍ കണ്ണീര്‍ പെയ്തലിഞ്ഞോളാം ഉഷസ്സി, ലതിശീത-ശുഭ്രനൈര്‍മല്യം മാത്രംഅവശേഷിക്കും; ഹാസ...

ഗീതം എഴുപത്തിയഞ്ച്

നായക, നിന്‍ ദിവ്യദര്‍ശന,മിപ്പൊഴേ-നേടുവാനായീലെങ്കില്‍ പിന്നീടൊരിക്കലും കിട്ടുകില്ലായതെ-ന്നുള്ളമി, ന്നാര്‍ത്തമായോര്‍പ്പൂ; ഞാനുറങ്ങുമ്പോ,ഴുണര്‍ന്നിരിക്കുമ്പോഴുംഈ നിനവെന്നില്‍ നിറവു ആറാത്ത നൊമ്പരമാ, യാതെന്നുള്ളത്തി-ലാകെ വഴിഞ്ഞുനിന്നാവൂ! വ്യാപാരരംഗമാണെഹികം;ഇങ്ങു ഞാന്‍നേടിയ സമ്പത്തുസര്‍വം- കേവലം വ്യര്‍ത്ഥമാ,ണെന്ന വെളിവില്‍ ഞാ-നാകുലയായ് പ്പുലര്‍ന്നാവൂ! ഈ വഴിയോരത്തിരിക്കെ, വിരിച്ചിട്ട-പൂഴിയില്‍ മെയ്യൊട്ടു ചായ്ക്കെ, ദൂരമിനിയു, മുണ്ടെന്നുള്ളൊരാവില-ഭാവമെന്നില്‍ നിറഞ്ഞാവൂ! ഓടക്കുഴല്‍ വിളികേള്‍‍ക്കെ, യീ വീടു...

ഗീതം എഴുപത്തിനാല്

പ്രപഞ്ചകാരന്‍ നിജ സൃഷ്ടികര്‍മ്മംനിറുത്തി ,വിശ്രാന്തിയിലാണ്ടവാറേവിരിഞ്ഞ താരാഗണ മംബരത്തില്‍നിറഞ്ഞുനിന്നുജ്ജ്വല ദീപ്തിയോടേ! കണ്ണഞ്ചുമസ്സുന്ദര ദൃശ്യമേറ്റീ-വിണ്ണോര്‍,ക്കകക്കാമ്പിലതീവ ഹര്‍ഷംഭ്ക്ത്യാദരമ്പൂണ്‍ടു നമിച്ചു സൃഷ്ടി-കര്‍ത്താവെ,മേന്മേലവര്‍ വാഴ്ത്തിയേവം:- 'എന്തദ്ഭുതം! പൂര്‍ണ്ണതയാര്‍ന്നുവല്ലോസര്‍ഗ്ഗേശ്വരാ താവക സൃഷ്ടികര്‍മ്മം;ചന്ദ്രാര്‍ക്കബിംബങ്ങള്‍,നിറഞ്ഞതാരാ-വൃന്ദം,സുസംഗീതക മന്ത്രമുഗ്ദ്ധം' സദസ്സില്‍നി,ന്നേക നിനാദ മപ്പോ-ളുയര്‍ന്നുകേള്‍ക്കയായ്- 'അതിദീപ്തതാരാ-മാല്യത്തില്‍നിനോജ്ഞ പുഷ്പംതാനേ ഞെടുപ്...

ഗീതം എഴുപത്തിമൂന്ന്

അങ്ങുദേവനെന്നോര്‍ക്കയാ,ലെപ്പൊഴുംപിന്‍നിരയിലൊതുങ്ങിനില്‍ക്കുന്നു ഞാന്‍, ഉറ്റവ,നെന്നചിന്തയാലങ്ങയോ-ടൊട്ടുമാദരം കാട്ടുന്നുമില്ല ഞാന്‍, അച്ഛനെന്നോര്‍ത്തു തൃപ്പദത്തില്‍ തല- വച്ചു പേര്‍ത്തും നമസ്കരിക്കുന്നു ഞാന്‍! ഇഷ്ടതോഴന,ങ്ങെന്നുള്ള ചിന്തയാല്‍ ഹസ്തദാനവും ചെയ്യുന്നതില്ല ഞാന്‍! തന്‍ നിസ്സര്‍ഗ പ്രണയവായ്പോടെ,അ-ങ്ങെന്നെ നെഞ്ഞോടമര്‍ത്തിപ്പുണരവേ- ഉറ്റമിത്രമാ,യങ്ങേ വരവേറ്റു-നില്പതിന്നു, മൊരുങ്ങുന്നതില്ല ഞാന്‍ എന്റെകൂടെപ്പിറപ്പി,ലൊരാള്‍തന്നെഅങ്ങു,മെന്നു നിനയ്ക്കുക കാരണം ശ്രദ്ധയൊട്ടുമേ കാട്ടിയതില്ല; എന്‍-സ്വത്...

ഗീതം എഴുപത്തിരണ്ട്

അന്തിമനിദ്രയിലാഴുംവരേയ്ക്കുഞാന്‍നിന്‍ തിരു സന്നിധാനത്തില്‍അഞ്ജലീബദ്ധയായ് നില്ക്കാം. നിന്‍ചിദാകാശത്തണലില്‍ വിജനത-തഞ്ചുമിടങ്ങളിലെങ്ങാന്‍,കണ്ണീര്‍ തുളുമ്പും മിഴികളുമായി ഞാന്‍നമ്രഹൃദയായ് നില്ക്കാം സഞ്ജനിപ്പിച്ചുനീ,യെത്ര വിചിത്രമീസംസാര,മര്‍ത്ഥനിഗൂഢം;കര്‍മ്മബന്ധത്തിന്‍ കടല്‍ക്കരയില്‍ ജന-സഞ്ചയമധ്യത്തില്‍ ഞാനും- കര്‍മ്മബന്ധങ്ങളൊതുങ്ങുവോളം തവ-സന്നിധാനം കാത്തുനില്ക്കാം! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com Generated from archived content: ge...

ഗീതം എഴുപത്തിയൊന്ന്

വിലതീരാത്ത പുരസ്കാരങ്ങള്‍പലതും കനിവോടേകുന്നൂ നീ, ഇവരുടെ മോഹം തീ,ര്‍ത്തവ പിന്നെയുംഅവശേഷിക്കുന്നു-അങ്ങയിലെത്തിച്ചേരുവതിന്നായ്പിന്‍തിരിയുന്നു! നിജകര്‍മ്മങ്ങള്‍ നിറവേറ്റി, തെളി-നീരുറവകളെല്ലാം-വിലയം കൊള്‍വു, ജലാഞ്ജലിയര്‍പ്പി-ച്ചങ്ങേതൃക്കഴലില്‍. ഇളയില്‍ സൗരഭപൂര്‍ണ്ണത ചേര്‍ക്കിലും അലരുകളൊക്കെയപൂര്‍ണ്ണങ്ങള്‍, അവയുടെ അന്തിമമോഹം പൂജാ-മലരുകളായ് തൃച്ചേവടിയില്‍അടര്‍ന്നു വീഴുക മാത്രംനിഷ്ഠയൊടങ്ങേയ്ക്കര്‍ച്ചന ചെയ്യുകില്‍നഷ്ടപ്പെടുവാനെന്തുള്ളൂ? കവികള്‍ പലതും പാടുന്നൂ ചിലര്‍പൊരുളുകള്‍ കണ്ടെത്തുന്നു.തവ മഹിമാവിന്‍...

ഗീതം എഴുപത്

പകലറുതിയായ് നിഴലുകളൂഴി-പ്പരപ്പില്‍ നീളുന്നു; ജലത്തിനായ് പുഴ-ക്കടവിലേക്കുഞാന്‍ നടന്നുനീങ്ങുന്നു; തെളീനീരിന്‍ കളാരവത്തഅ,ലാകുല-പ്പെടുന്നൊരന്തിവി,ണ്ണതേ സ്വരങ്ങളാല്‍വിളിക്കയാ,ലിവള്‍ നടതുടരുന്നു; നിരത്തിതാകെയും വിജനം; എന്‍ പ്രേമ-തരംഗിണിയലയടിക്കുന്നു, കുളിര്‍-പകര്‍ന്നിളം തെന്നല്‍ ചുഴലെ വീശുന്നൂ! ഇനി,യിതുവഴി മടങ്ങുമോ? പുതു-പരിചയക്കാരെ ലഭിക്കുമോ? അന്യ-നൊരുവനാപൂഴക്കടവില്‍ തോണിയി-ലിരുന്നുകൊണ്ടതാ മുരളിയൂതുന്നു! കുടം നിറച്ചിങ്ങു മടങ്ങുവാന്‍ പുഴ-ക്കടവില്‍ ഞാനിതാ പടിയിറങ്ങുന്നു! കടപ്പാട്: കേരള സാഹിത്യ അക്കാദമ...

തീർച്ചയായും വായിക്കുക