Home Authors Posts by രവീന്ദ്രനാഥ് ടാഗോര്‍

രവീന്ദ്രനാഥ് ടാഗോര്‍

0 POSTS 0 COMMENTS

ഗീതം തൊണ്ണൂറ്

വിടവാങ്ങുമീ വേളയി, ലെന്റെ മേല്‍ചൊരിയുവിന്‍ മംഗളാശംസയേവരും! ഉദയമാ, യരുണാഭമായംബരം മമ വഴിത്താരയേറ്റം വിമോഹനം പിരിയുമീനേരം കൊണ്ടുപോകാനേതും 'കരുതിയിട്ടില്ല മല്‍ചിത്തമെന്നിയേ ഗളതലത്തില്‍ നവവരനെന്നപോല്‍വരണമാല്യമണിഞ്ഞിരിക്കുന്നു ഞാന്‍ പഥികവേഷത്തിലല്ല ഞാന്‍ , ആരാനെന്‍വഴിതടയുകില്‍ പേടിയില്ലേതുമേ! ഒടുവി, ലീവഴി തീരവേ അന്തിയില്‍ തെളിയുമായിരം താരകള്‍ ; ഗോപുര- നടയില്‍ നിന്നു സായാഹ്ന സങ്കീര്‍ത്തനംകരുണയേലും സ്വരത്തിലുയര്‍ന്നിടും! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com ...

ഗീതം എണ്‍പത്തിയെട്ട്

താനേ മറഞ്ഞുപൊയ്പ്പോകു,മൊരിക്ക,ലി-ക്കാണായകാഴ്ചക,ളാകമാനം; ഒട്ടും വെളീച്ചം കടക്കാതെ കണ്‍പോള-രണ്ടുമന്നേര,ത്തടഞ്ഞുപോകും! പിറ്റേന്നു നേരം പുലരും , പ്രപഞ്ചത്തെതട്ടിയുണര്‍ത്താന്‍ പുലരിയെത്തും, ആളുകളോരോ നിരത്തിലും കൂടിനി-ന്നാരവം കൂട്ടി,യിടകലരും, വീടുകളെല്ലാം സുഖങ്ങള്‍ ദു:ഖങ്ങളുംഏറിക്കുറഞ്ഞും നിറഞ്ഞു നില്‍ക്കും! ഇക്കഥയോര്‍ക്കെ എന്തൗത്സുക്യമോടെന്റെ-കണ്‍കളാ കാഴ്ചകള്‍ കണ്ടു നില്‍പ്പു! കാണായതൊന്നുമേ നിസ്സാരമ,ല്ലിവ-യേതും വിലപ്പെട്ടതെന്നറിവേന്‍, അല്പ്പമെന്നാകിലും ഇങ്ങുകൈവന്നവ-യൊക്കെ മഹത്തര, മെന്നറിവേന്‍ വ്യര്‍...

ഗീതം എണ്‍പത്തിയേഴ്

ജീവിതത്തിനു നീയേപരിപൂര്‍ണ്ണത, മൃത്യു-ദേവ, തെല്ലിടയെന്നോ-ടുരിയാടി നിന്നാലും! നോറ്റുഞാ,നായുഷ്കാലംനിന്നെ സൗഖ്യദുഃഖങ്ങളേറ്റുവാങ്ങി; നിന്‍ നേര്‍ക്കു-തുടരുന്നിന്നും യാനം; നീകനിഞ്ഞൊരുകുറി-നോക്കുകി,ലിവളുറ്റ-തോഴിയായൊപ്പം പോന്നു-കൊള്ളുവിന്‍; ആത്മാവില്‍ ഞാന്‍- വരണമാല്യം കോര്‍ത്തി-രിപ്പു,നീ ജവാലൊരു-വരനായ് വരിക! ഞാന്‍തനതാം വീടില്ലാത്തോള്‍; വധുവിന്‍ വാഴ്വേ പ്രിയ-തമനോടൊത്താണല്ലോ! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com Generated from archived conten...

ഗീതം എണ്‍പത്തിയാറ്

'നിന്‍ കവാടത്തിലാ മൃത്യുദേവന്‍മുട്ടിവിളീച്ചിടൂം അന്ത്യനാളില്‍;അപ്പോ,ളുപഹാരമെന്തു നല്‍കും?' 'പ്രാണങ്ങളൊക്കെയത്തൃപദത്തില്‍കാണിക്കവയ്പ്പേന്‍; ഒഴിഞ്ഞകൈയോ-ടേതുമവനെ തിരിച്ചയയ്ക്കാ. എത്രവസന്തം ശരത്തുക്കളും-എത്ര പ്രഭാതങ്ങള്‍ സന്ധ്യകളും-നിര്‍ഭരമാക്കിയെന്‍ പാനപാത്രം! ദുഃഖം സുഖങ്ങളും മാറിമാറിവെട്ട,മിരുട്ടും നിറയ്ക്കെ,യുള്ളംപുഷ്പഫലങ്ങളാല്‍ പൂര്‍ണ്ണമായി! ഇത്രനാളാര്‍ന്ന ധനങ്ങളെല്ലാംമൃത്യുവിന്‍ സന്നിധാനത്തിലീ ഞാന്‍അര്‍പ്പണം ചെയ്തിങ്ങു നിന്നുകൊള്ളാം!' കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gma...

ഗീതം എണ്‍പത്തി അഞ്ച്

ശബ്ദഘോഷങ്ങള്‍ പാടേനിരുദ്ധം; കഥ ബാക്കി-യുള്ളതൊക്കെയു, മിനി-ച്ചെവിക്കു ചെവി മാത്രംഎന്‍ പ്രാണാലാപങ്ങളി-ഗ്ഗാനത്തിലൂടെ മാത്രം! നിരത്തില്‍ പുരുഷാരം;ക്രയവിക്രയങ്ങള്‍ തന്‍ പൊടിപൂരം;ഒട്ടിള-വേല്‍ക്കെ,യീ മധ്യാഹ്നത്തില്‍തിരക്കിട്ടാരാ, ണെന്നെഉണര്‍ത്തി മറഞ്ഞവന്‍? പൂവുകള്‍ വിരിഞ്ഞാവുനേരമല്ലാ നേരത്തും മാമകോദ്യാനത്തില്‍, തേനുണ്ണുവാന്‍ വെയിലത്തുംആയിരം പൂത്തുമ്പികള്‍‍മൂളിക്കൊണ്ടണഞ്ഞാവൂ! നന്മതിനമകള്‍ തിരി-യാതെ ഞാനലസമായ്തള്ളി നാളുകള്‍, പ്രിയ-തോഴ, നിഷ്ഫലം നീയീ-ന്നെന്തിനേ വിളിക്കുന്നെ-ന്നുള്ളത്തെ വീണ്ടും വീണ്ടൂം? കടപ്...

ഗീതം എണ്‍പത്തിനാല്

ദേവ തകര്‍ന്ന നിന്‍ കോവിലില്‍ വീണതന്‍ആലാപമാകെ നിലച്ചുവല്ലോ, അന്തിക്കു നീരാജനമുഹൂര്‍ത്തത്തിലെ-ശ്ശംഖൊലി കേള്‍ക്കുവാനില്ലയല്ലോ, അങ്ങതന്‍ മന്ദിരം ഗംഭീര നിശ്ചലം,അന്വേ വിജനമായ്ത്തീര്‍ന്നുവല്ലോ! വീശുമാറുണ്ടിങ്ങിടയ്ക്കിടെ, പൂമണം-പൂശിയ തെന്നലുത്കണ്ഠയോടെ, പൂജയ്ക്കിതേവരെയര്‍ച്ചിച്ചിടാതുള്ള പൂവുകള്‍ വീഴുന്നു തേങ്ങലോടെ, പൂജമുടങ്ങവേ അങ്ങിങ്ങലഞ്ഞൊരാപൂജാരി വീണുമയങ്ങി ദൂരെ; അങ്ങേ മഹോത്സവ മേളങ്ങളിമ്മട്ടി-ലെത്രയോവട്ടം കടന്നുപോയി- പൂജമുടങ്ങിയ രാവുകള്‍, വിഗ്രഹം- പാഴിലായ്ത്തീര്‍ന്ന ദശമികളും! ദേവ തകര്‍ന്ന തൃക്കോവിലില്...

ഗീതം എണ്‍പത്തിമൂന്ന്

വീട്ടിലവളെതിരഞ്ഞു പോയിട്ടു ഞാന്‍വീണ്ടും മടങ്ങുകയ‍ല്ലോ - എങ്ങുംകണ്ടെത്താനായീലല്ലോ! ഏറ്റം ചെറുതെന്റെ വീട്, പൊയ്പ്പോയവ-യേതും തിരികെ ലഭിക്കാന്‍ ഏറെ വിഷമമാണല്ലോ; താവകഗേഹം വിശാലം, ഇങ്ങു-തേടുവാ, നെത്തിനില്‍ക്കുന്നേന്‍ - സാന്ധ്യ-ശോഭ താവുന്ന നിന്‍ വിണ്ണില്‍ തൃഷ്ണക, ളാശകള്‍ ദുഃഖസുഖങ്ങളുംനഷ്ടമാവാത്തോരിടത്തില്‍, വന്നു-നില്‍പ്പേനതി വ്യഥയോടെ; തെല്ലമൃതം പോലും ശേഷിപ്പതില്ലിനി;നിന്‍ കൃപയാം സുധാസ്പര്‍ശം- ഏറ്റുനിന്നാവുഞാനാത്തഹര്‍ഷം! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com ...

ഗീതം എണ്‍പത്തിരണ്ട്

എന്തിന്നയച്ചു യമദൂതനെ, ബ്ഭവാന്‍എന്‍ മന്ദിരത്തിലേ?യ്ക്കക്കരെ നിന്നുമി-ങ്ങെത്തിയല്ലോ നിന്‍ നിയോഗവുമായവന്‍. അന്ധതാമിസ്രമീരാത്രി; സംഭീതമെ-ന്നന്തരംഗം ; ദീപമേന്തി വരവേറ്റു-കൊണ്ടിങ്ങുപോരാം,നിയുക്ത,നങ്ങാലിവന്‍! കുമ്പിട്ടു ബാഷ്പാഞ്ജലിയോടെ, യത്തിരു-മുമ്പില്‍ നമിച്ചുനിന്നീടുവന്‍, എന്‍ പ്രാണ-സമ്പ,ത്തവന്നു തൃക്കാഴ്ചയായ് വയ്ക്കുവന്‍ പിന്നെ വിജനമീ വീട്ടിലിരുന്നു ഞാന്‍എന്നെ നിനക്കായ് സമര്‍പ്പണം ചെയ്യുവാന്‍ കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com Gene...

ഗീതം എണ്‍പത്തി ഒന്ന്

പ്രഭുവിന്‍ മന്ദിരം വിട്ടു-പോകവേ പടയാളികള്‍‍ഒളിച്ചുവെച്ചതെങ്ങാവാംആവനാഴിക,ളമ്പുകള്‍? മാര്‍ച്ചട്ടയെന്നിയേ, കയ്യില്‍-ആയുധങ്ങളെഴാതെയുംനിസ്വരായ് താന്തരായ് നില്പ്പുനിസ്സഹായതയോടവര്‍! അവര്‍ക്കുമേല്‍ ശരവര്‍ഷ-മേല്പ്പിപ്പു ശത്രുസഞ്ചയംനാലുദിക്കുകളില്‍നിന്നും തടവെന്യേ നിരന്തരം പ്രഭുവിന്‍ മന്ദിരം പൂകാന്‍തിരികെപ്പോകവേ, യവര്‍-എങ്ങുവച്ചുമറ, ന്നാവോതനതാം ശസ്ത്രമൊക്കെയും? വാളില്ല കുലവില്ലില്ലശരമി,ല്ലാവനാഴിയും;എങ്കിലും തങ്ങിനില്‍ക്കുന്നുശമഭാവം മിഴികളില്‍! ആയുഷ്ക്കാല,ത്തവര്‍ താനേനേടിവച്ചുള്ളതൊക്കെയുംമടക്കയാത്രപോം നേര...

ഗീതം എണ്‍പത്

നിന്നില്‍ നിന്നു പിരിയുക മൂലംമന്നിനെച്ചുഴുമാകുലഭാവം- കാണ്മിതേ രൂപവൈചിത്ര്യമോടേവാനി, ലബ്ധിനഗങ്ങളി, ലെങ്ങും! കണ്ടുനില്‍ക്കുന്നു നിര്‍ന്നിമേഷം വിണ്‍-മണ്ഡലത്തി, ലുഡുനിര സര്‍വം; പല്ലവങ്ങളില്‍ ശ്രാവണവര്‍ഷ-ബിന്ദുപാതത്തില്‍ നിന്‍ ശബ്ദഘോഷം ! വീടുതോറും ഘനീഭവിച്ചുള്ളോ-രാശയായ്, സുഖദു:ഖങ്ങളായും- ഏറെ ദുസ്സഹമാം നിന്‍ വിരഹം ഏറ്റിടുന്നു വ്യഥയുടെ ഭാരം; ആയതെന്നില്‍ നിറയ്ക്കയാണേതോആര്‍ദ്രതയെഴും ആലസ്യഭാവം ആ വിരഹം നിറയുന്നിതുള്ളില്‍ഗാനമായ് പ്രതിധ്വാനങ്ങളായും! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@g...

തീർച്ചയായും വായിക്കുക