രവീന്ദ്രനാഥ് ടാഗോര്‍
ഗീതം തൊണ്ണൂറ്റി എട്ട്
പലരോടും ഭവാനെ ഞാനറിയു,മെന്നൊരു വീമ്പു-പറഞ്ഞുഞാനലഞ്ഞിരുന്നു,ന്നിതുവരേയ്ക്കും! ഞാനെഴുതീ പലനിറക്കൂട്ടുകളാ,ലവിടുത്തെ-ചാരുരൂപം; പലരതില്‍ പലതരത്തില്‍- അങ്ങയെക്കാണുകമൂലം ചിലര്‍ തിരക്കിനാര്‍- ആരെ -ന്നങ്ങയോടെന്‍ പരിചയമെമ്മട്ടിലെന്നും; മറുമൊഴി പരയുവാനരുതഅറ്ഋഎ നിന്നുപോയ് ഞാന്‍' അറിവീലൊന്നും ' എന്നോതീ വല്ലവിധവും! അതുകേള്‍ക്കെയവിടുന്നു ചിരിച്ചിരിക്കണം, അവര്‍പലമട്ടുദുഷിച്ചെന്നെ പരിഹസിച്ചു. പല കവിതയിലങ്ങേ മഹത്വമുദ്ഘോഷിച്ചു ഞാന്‍എനിക്കൊളിക്കാനായീല രഹസ്യമൊന്നും! തിരക്കിനാര്‍ ചിലര്‍ - ' നിന്റെ പാട്ടിനെന്താണര്‍ത്...
ഗീതം തൊണ്ണൂറ്റിഒന്‍പത്
പ്രണാമ,മൊന്നാല്‍ അര്‍പ്പിക്കുന്നേന്‍ഈ മെയ് തിരുമുമ്പില്‍! നിറഞ്ഞനീര്‍മുകില്‍ അവനത് തനുവായ്നിലത്തിറങ്ങും പോല്‍- പ്രണാമമിതിനാല്‍ നിപതിക്കുന്നേന്‍ഭവാന്റെ കാല്‍ച്ചോട്ടില്‍ സ്വരങ്ങള്‍ തനതായുള്ളവ, വിട്ടെന്‍-സംഗീതാലാപം- ആകുലമാം ഇതരങ്ങളുമായി-ക്കലര്‍ന്നുകൊള്ളട്ടെ! അകലേ മാനസ സരോവരത്തില്‍അരയന്നം പോലേ പ്രണാമ,മിതിനാല്‍ പ്രാണന്‍ മൃതിയുടെ-മറുകരയെത്തട്ടേ! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com Generated from archived content: geethanjali99.html Autho...
ഗീതം തൊണ്ണൂറ്റിഏഴ്
ഗാനത്തിലൂടെ ഞാനിന്നോളംതേടിനേ,നങ്ങയെയെമ്പാടും-എന്നുള്ളിലും പുറംലോകത്തും; ഓരോരോ വീട്ടിലുമെത്തി ഞാന്‍ഓരോരോ വാതിലും മുട്ടീ ഞാന്‍ആരാഞ്ഞുകൊണ്ടേയലഞ്ഞൂ ഞാന്‍ ഗാനത്തിലൂടെഞാനെന്തെല്ലാംപാഠമിന്നോളം പഠിച്ചീല,നൂതന വീഥികള്‍ താണ്ടീല! എന്നന്തരംഗമാം വിണ്ണാകേപൊന്നൊളി നീളെപ്പരത്തീടും-താരാനികരത്തെക്കണ്ടീല!സൗഖ്യദുഃഖങ്ങളീലാമഗ്നം-ഗൂഢലോകങ്ങള്‍ കടന്നീല! എത്തിനേന്‍ മൂവന്തിവെട്ടത്തില്‍-ഉത്തുംഗമീ മഹാസൗധത്തില്‍,നിത്യതേ നിന്റെ കവാടത്തില്‍! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com ...
ഗീതം തൊണ്ണൂറ്റി ആറ്
തുഴതാഴെവച്ചു ഞാനൊ-ന്നിളയ്ക്കവേ, യവിടുന്നു-കരത്തി,ലതെടുക്കുമെ-ന്നറിവേനല്ലോ മത്സരങ്ങളഖിലവുംവ്യര്‍ത്ഥമല്ലോ, വരാനുള്ള-തൊന്നുമേ വഴിക്കുതങ്ങാ-നിടയില്ലല്ലോ! അപജയം പലതും നാംമറക്കുക ; ഭാഗ്യലബ്ധം-ഇടമിതെന്നു നിനച്ചു-ങ്ങുറച്ചിരിക്കാം വിളക്കണഞ്ഞുപോയേക്കാം,കൊളുത്തുന്ന തിടുക്കത്തില്‍അറിയാതെ ചിലതൊക്കെമറന്നേ പോകാം ! നില, ത്തെന്റെ വിരിപ്പിന്മേ-ലിരിപ്പുഞാന്‍; ഭവാനിഷ്ട-സമയത്തീയിരിപ്പിടംഅലങ്കരിക്കാം! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com Generated from ...
ഗീതം തൊണ്ണൂറ്റി അഞ്ച്
നേരിട്ടതാ, മപജയങ്ങളിതൊക്കെയും പൂ-മാല്യം കണക്കു തവ മാറിലണച്ചിടാതെ,വ്യാജം നടി, ച്ചകലെനില്‍ക്കുവതി, ന്നെനിക്കി-ന്നാവി,ല്ലതിന്നു മമ ശക്തിവരുന്നുമില്ല ആവേള, യെന്‍ ദുരഭിമാനമൊഴിഞ്ഞിടാം, മല്‍-ചേതസ്സു നൊമ്പരമിയന്നു ഞെരിഞ്ഞുപോകാംഎന്നന്തരംഗം അതിശൂന്യതയേലുമോട-ത്തണ്ടെന്നമട്ടു ചില പാട്ടുകള്‍ മൂളിയേക്കാം എന്‍ കണ്ണുനീരു തുടരെപ്പൊഴികെ, ക്കരിങ്കല്‍-ത്തുണ്ടങ്ങള്‍ പോലു, മതിലാണ്ടു ലയിച്ചുപോകാംഒന്നൊന്നു വാരിതള്‍ വിടര്‍ത്തിയുലഞ്ഞ ചെന്താ-രല്ലിക്കുടങ്ങളില്‍ മരന്ദമുറന്നുവീഴാം; എന്മേല്‍ പതിക്കും , ഒരു നോട്ടമതീവ ദീപ്തം;എന്...
ഗീതം തൊണ്ണൂറ്റിനാല്
നേരിട്ടതാ, മപജയങ്ങളിതൊക്കെയും പൂ-മാല്യം കണക്കു തവ മാറിലണച്ചിടാതെ,വ്യാജം നടി,ച്ചകലെനില്‍ക്കുവതി, ന്നെനിക്കി-ന്നാവി,ല്ലതിന്നു മമ ശക്തിവരുന്നുമില്ല ആവേള, യെന്‍ ദുരഭിമാനമൊഴിഞ്ഞിടാം, മല്‍-ചേതസ്സു നൊമ്പരമിയന്നു ഞെരിഞ്ഞുപോകാംഎന്നന്തരംഗം അതിശൂന്യതയേലുമോട-ത്തണ്ടെന്നമട്ടു ചില പാട്ടുകള്‍ മൂളിയേക്കാം എന്‍ കണ്ണുനീരു തുടരെപ്പൊഴികെ, ക്കരിങ്കല്‍-ത്തുണ്ടങ്ങള്‍പോലു, മതിലാണ്ടു ലയിച്ചുപോകാംഒന്നൊന്നു വാരിതള്‍ വിടര്‍ത്തിയുലഞ്ഞ ചെന്താ-രല്ലിക്കുടങ്ങളില്‍ മരന്ദമുറന്നുവീഴാം; എന്മേല്‍ പതിക്കും, ഒരുനോട്ടമതീവ ദീപ്തം;എന്നേ ...
ഗീതം തൊണ്ണൂറ്റിമൂന്ന്
കളികളില്‍ മുഴുകി നാംഒരുമിച്ചു നടന്ന നാള്‍എളുതായീല നീയാരെ-ന്നറിവാ, നേതും ഭയന്നതില്ല ഞാനൊട്ടും ലജ്ജയാല്‍ ചൂളിയുമില്ല;നുകര്‍ന്നേ, നത്യുത്സുകം ഞാന്‍എളിയ ജന്മം! എത്ര പുലര്‍വേളകളില്‍ ഇഷ്ടതോഴനെന്നമട്ടില്‍തൊട്ടുഴുഞ്ഞു ഭവാനെന്നെ-വിളിച്ചുണര്‍ത്തി,എത്രവനാന്തരങ്ങളി-ലതികകുതുകമങ്ങയോ-ടൊപ്പമോടിനടന്നു ഞാന്‍രസം നുകര്‍ന്നു! അ,ന്നവിടുന്നാലപിച്ച-ഗാനമെല്ലാ, മവയ്ക്കര്‍ത്ഥം-അല്പമറിഞ്ഞീലെന്നാലുംഏറ്റുപാടീ ഞാന്‍അതുനേരമൊക്കെയുമെന്‍അശാന്തമാം അന്തരംഗംമതിമറന്നല്ലോ നൃത്തംആടിനിന്നേ പോയ്! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:a...
ഗീതം തൊണ്ണൂറ്റിരണ്ട്
വിടവാങ്ങവേ,യിങ്ങു-കണ്ടതും കൈവന്നതുംഅതുലങ്ങളെന്നോതാ-നെനിക്കു കഴിഞ്ഞാവു, ഇജ്ജ്യോതിസ്സമുദ്രത്തി-ലുത്ഫുല്ലം ശത ദള-പദ്മത്തില്‍ നിന്നും നറു-മരന്ദം നുകര്‍ന്നാവൂ, വിളയാടിനേന്‍, വിശ്വരൂപിതന്‍ കേളീ ഗേഹ-മിതില്‍; എന്നുടലാകെ-ക്കുളിരേറ്റിയാ സ്പര്‍ശം! ഇന്നവസാനിക്കേണ-മെന്‍ ജന്മമെന്നാലാട്ടേ;ഇച്ചൊന്നതെല്ലാം തിരു-മുമ്പില്‍ ഞാനുനര്‍ത്തട്ടേ! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com Generated from archived content: geethanjali92.html Author: rabeendranath_t...
ഗീതം തൊണ്ണൂറ്റിയൊന്ന്
ഇമ്മഹാ സംസാര സൗധത്തിലേക്കുഞാന്‍എന്നു കഴലൂന്നി,യെന്നറിവീല മേ! അര്‍ദ്ധ നിശീഥത്തി,ലേതോ വനഗര്‍ഭ-രഥ്യയില്‍ വാരിതള്‍ നീര്‍ത്തിയ പൂവു പോല്‍- ഇപ്രപഞ്ചത്തിന്‍ നടുവില്‍ മഹാദ്ഭുത-ശക്തിയൊന്നെന്നെ വിടര്‍ത്തിയതാവണം! കണ്ണുകളഞ്ചിത്തുറക്കവേ, സൗവര്‍ണ്ണ-കാന്തിപ്പൊലിമയില്‍ മുങ്ങി, നീലാംബര- ശോഭവഴിയുമുടലുമായ് കണ്മുന്നില്‍ ശ്രീല വസുധ നില്‍ക്കുന്നതു കണ്ടുഞാന്‍! ഒപ്പമറിഞ്ഞേന്‍ സുഖദുഃഖ സമ്മിശ്ര-മിപ്രപഞ്ചത്തിന്‍ നിഗൂഢഭാവങ്ങളും; പിന്നെ ക്ഷണത്തില്‍ വെളിവാര്‍ന്നി,തമ്മതന്‍-വക്ഷസ്സുപോലെ പരിചിതമൈഹികം, രൂപരഹിതം,അറിവുകള്‍ക്കപ്പു...
ഗീതം എണ്‍പത്തിയൊന്‍പത്
കല്പ്പന കിട്ടി, യാത്ര പോകുവാ-നുദ്യതയായി ഞാനിതാ! എന്നുടപ്പിറപ്പേവരും യാത്രാ-മംഗളങ്ങളരുളുക, മന്ദിരം വിട്ടിറങ്ങുവേന്‍ താക്കോ-ലെന്നില്‍ നിന്നേറ്റു വാങ്ങുക, മേലില്‍ വേണ്ടയിപ്പാര്‍പ്പിടം , ഇതി-ന്മേലവകാശമില്ലമേ! നിങ്ങളേകുമനുഗ്രഹവച-സ്സൊന്നെനിക്കിനി പോരുമേ! കൂറ്റുകാരായ് കഴിഞ്ഞു പോന്നിരു-ന്നിത്രകാലവു,മിങ്ങുനാം എത്ര തുച്ഛമെന്‍ ദാനം, എന്‍ കൈക-ളെത്രനേടീ, യതില്പ്പരം! രാവൊടുങ്ങി, വിഭാതമായ്, എന്റെദീപനാളം പൊലിഞ്ഞിതേ; ദൂരെയായ് വിളികേള്‍പ്പു ഞാനിതാപോകയാ, യെന്റെ കൂട്ടരേ! കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akadem...