ആര്‍.സുരേഷ് കുമാര്‍
സ്നേഹമൊഴുകുന്ന ആലുവാപ്പുഴ
വാര്‍ദ്ധ്യക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കു കൈത്താങ്ങായി സ്നേഹത്തിന്റെയും സ്വാന്തനത്തിന്റെയും തണലാകുന്ന സ്നേഹസദനത്തിന്റെ പണിപ്പുരയിലാണ് കഥാകാരിയായ ഇന്ദിര. കലയുടെ ലോകത്തേക്കു ചുവടുകള്‍വെച്ചിട്ട് ഏതാനും നാളുകളേയായിട്ടുള്ളുവെങ്കിലും ഏകാന്തതയില്‍ നീറുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സദനമെന്ന സ്വപ്നം ആലുവാപ്പുഴയുടെ തീരത്തു പണിതുയര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ദിര. തുറവൂര്‍ ധനശ്രീയില്‍ റിട്ട. തഹസീല്‍ദാര്‍ രാമചന്ദ്രപ്പണിക്കരുടെ ഭാര്യയായ അരൂര്‍ കെല്‍ട്രോണ്‍ ജീവനക്കാരിയായ ഇന്ദിര 22 വര്‍ഷത്തെ സര്‍വ്വീസ് ജീവിതത...