ആർ. രാജേഷ്
കുഞ്ഞാലിയുടെ ഐസ്‌ക്രീം ചിന്തകൾ
ഐസ്‌ക്രീമിനെക്കാൾ മധുരമുളള അധികാരം കൈവിട്ടുപോകുമോയെന്ന ആശങ്കയിലാണ് നമ്മുടെ കുഞ്ഞാലിക്കുട്ടി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നക്ഷത്രമെണ്ണിച്ചെന്ന പഴയ കേസ് ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നതിൽ കുഞ്ഞുസാഹിബിന് ചില്ലറ വിഷമവുമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കഷ്‌ടകാലം മലയാളം ടെലിവിഷൻ സീരിയൽപോലെ അങ്ങു നീണ്ടുപോവുന്നതിൽ ലീഗിനുളളിൽ മുറുമുറുപ്പുണ്ട്. പറഞ്ഞിട്ടെന്താ, അണികൾ പ്രവാചകനായി കരുതുന്ന ശിഹാബ് തങ്ങൾക്ക് കുഞ്ഞാലിയെ തഴയാൻ പറ്റുമോ? സുലൈമാൻ സേട്ടിനെപ്പോലെ സ്വന്തമായി പാർട്ടി ഉണ്ടാക്കാനും പറ്റില്ലല്ലോ...