Home Authors Posts by ആർ. രാധാകൃഷ്‌ണൻ

ആർ. രാധാകൃഷ്‌ണൻ

15 POSTS 0 COMMENTS

പുതിയഭൂമി

  ആഴ്ചപതിപ്പിന്റെ പത്രാധിപകര്‍ക്ക്‌ ലേഖനം എഴുതിപ്പിക്കാന്‍ വളരെ എളുപ്പമാണ്‌. സ്ഥിരം എഴുത്തുകാരുണ്ട്‌. കമ്യൂണിസ്റ്റ്‌ വിരുദ്ധത, ദളിത്‌ പ്രേമം, മുസ്ലീം പ്രേമം, സൈബര്‍ ആധിപത്യം, ഫാസിസം, ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയത, സലഫിസം, സവര്‍ണ്ണ സിനിമയുടെ ബ്ലൌസ്‌ നിറങ്ങള്‍ ഇവയ്ക്കൊക്കെ സ്ഥിരം എഴുത്തുകാരുണ്ട്‌. ചാനല്‍ ചര്‍ച്ചയ്ക്ക്‌ പൌഡര്‍ കുട്ടപ്പന്മാരായി വരുന്നവരെ പോലെ. ഇവരുടെ മെയിലിലോ വാട്സാപ്പിലോ ചുമ്മാ ഒരു മെസേജ്‌ ഇട്ടാല്‍ അപ്പോള്‍ ചുട്ടു കിട്ടും ഏതു രീതിയിലെ അപ്പവും. ക്രിയാത്മക സാഹിത്യവും അതേ...

പുത്രകാമേഷ്ടി

വീട്‌ വാടകയ്‌ക്ക്‌ എന്ന എന്റെ പത്രപരസ്യത്തിന്‌ ഇപ്പോൾ എത്ര പ്രതികരണങ്ങളാണെന്നോ? ഓരോ വർഷവും വാടകയ്‌ക്ക്‌ വരുന്നയാളെ മാറ്റണം എന്ന എന്റെ നിശ്ചയം പതിവുതെറ്റിക്കാറുമില്ല- വീടൊഴിയാതെ പൊല്ലാപ്പ്‌ ഉണ്ടാക്കുന്നവരെയല്ല ഞാനിതുവരെ താമസിപ്പിച്ചതെങ്കിലും- ഒരു ആൾ ദൈവത്തിന്‌ എന്റെ വീട്‌ വാടകയ്‌ക്ക്‌ വേണം എന്ന അപൂർവ്വ അപേക്ഷ എന്റെ മുമ്പിലെത്തിയപ്പോഴാണ്‌ ഞാൻ വീടിന്റെ ഓരോ യോഗങ്ങളെക്കുറിച്ചും പഠിക്കാനാഗ്രഹിച്ചത്‌ - ഈ വീടിനെപറ്റി പുറത്തു അറിയപ്പെട്ട ഒരു കാര്യം ഞാൻ അപ്പോഴാണ്‌ കേൾക്കുന്നത്‌. നാട്ടുകാരുടെ ഭാഷ്യം. ...

സാർത്ഥകം

തുടങ്ങുമ്പോൾ പ്രകൃതിയിൽ നിന്നാവണം എന്നതുകൊണ്ട്‌ മണ്ണിൽ നിന്നു തുടങ്ങാം-അല്ലെങ്കിൽ മരത്തിൽ നിന്നാവാം- ഈ വർഷം മണ്ണ്‌ അത്ഭുതപൂർവമായ വിസ്‌മയം പകർത്തുന്ന തിരക്കിലായിരുന്നു. മരച്ചീനി ഞങ്ങളുടെ പറമ്പിൽ വിളഞ്ഞ്‌ വലിയ വലിയ സിലിണ്ടറാകൃതിയിൽ-ഒരു രസത്തിന്‌ സ്‌പ്രിംഗ്‌ ബാലൻസ്‌ തൂങ്ങിയത്‌ ഒരു മൂട്‌ കപ്പയിൽ പത്തു കിലോവരെ- വിൽക്കാനിഷ്‌ടപ്പെടാത്ത ഞങ്ങൾ എല്ലാം അയലത്തുകാർക്കും ബന്ധുക്കൾക്കും ഇഷ്‌ടദാനമായി നൽകി. ചെമ്പോട്ടിക്ക-ഞ്ഞാൻ ഈ പദം ആദ്യം കേൾക്കുന്നത്‌ ഈ വീട്ടിലെത്തിയതിനുശേഷമാണ്‌. എന്റെ ഭാര്യാവീട്ടിൽ. ശ്രീമതിയ...

ഷോപ്പിംഗ്‌

വിൻഡോഷോപ്പിംഗ്‌ എന്നത്‌ പുതിയ കാലഘട്ടത്തിലെ ഒരുതരം കലയാണ്‌. ഷോറൂമിന്റെ കണ്ണാടി വാതിലിനപ്പുറത്തു നിന്ന്‌ ഉല്‌പ്പന്നങ്ങൾ നോക്കി കണ്ണിനും മനസ്സിനും മാത്രം സുഖിക്കുന്ന തരത്തിൽ, കീശയുടെ വലിപ്പം കുറയാത്തതരത്തിൽ നോക്കി നുണയുന്ന രീതി. വാങ്ങേണ്ടതില്ല. കണ്ടു സുഖിക്കുക. നിരാസക്തി ഒരു ഉപായമാക്കി രക്ഷപ്പെടുക. അങ്ങനെ ഒരു മൊബെൽ ഫോൺ വാങ്ങാതെ വാങ്ങാനാണ്‌ അയാൾ വിൻഡോ ഷോപ്പിംഗ്‌ നടത്തിയത്‌. Generated from archived content: story4_oct.html Author: r_radhakrishnan

ദേവപ്രശ്‌നം

നുറുങ്ങ്‌ “ഭഗവാനേ എന്തൊക്കെയാ ഈ കേൾക്കുന്നേ? ഈ കൊളളരുതായ്‌മയ്‌ക്ക്‌ നല്ല തല്ലു കൊടുക്കാൻ അങ്ങയ്‌ക്ക്‌ ശബരിമലയിൽ നിന്നും ഇറങ്ങി വന്നുകൂടെ? അതിന്‌ വേണ്ടി ഞാൻ ഇവൻമാർക്ക്‌ മുന്നിൽ വന്നാൽ അത്‌ അവർക്ക്‌ ദർശനമായിപ്പോകുമല്ലോ എന്ന്‌ ഭയന്നിട്ടാ” Generated from archived content: story3_nov23_06.html Author: r_radhakrishnan

ജീവനകല

പവർ ഓഫ്‌ പോസിറ്റീവ്‌ തിങ്‌കിംഗിനെക്കുറിച്ചുളള പുസ്‌തകം വാങ്ങി അല്‌പം പോസിറ്റീവാകാൻ തന്നെ അയാൾ തീർച്ചപ്പെടുത്തി. ഇത്‌ വായിച്ചാലും താൻ ഒപ്‌ടിമിസ്‌റ്റാകുന്ന കാര്യം സംശയമാണെന്ന തുടർച്ചയായി വിപരീതചിന്തമൂലം അത്‌ നടന്നില്ല. പക്ഷേ ഒരു സുഹൃത്ത്‌ ഇതേ പുസ്‌തകം വായിച്ചു കേൾപ്പിച്ച്‌ അയാളെ ഒത്തിരി പോസിറ്റീവാക്കി മാറ്റി. ഒരു ദിവസം കുളക്കടവിൽ കാൽ വീണ്‌ മുങ്ങിച്ചാവാൻ തുടങ്ങിയപ്പോൾ താൻ ഒപ്‌ടിമിസ്‌റ്റായതാണല്ലോ എന്നോർത്ത്‌ അയാൾ നീന്തൽ വ്യായാമത്തിലാണെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിച്ചു. പിന്നെ അയാൾ പരലോകത്ത്...

ഒരു ഇടിവെട്ടോർമ്മ

ഒരു രാത്രി, തുള്ളിക്കൊരു കുടംപോലെ മഴ. ഇറങ്ങി വെട്ടുന്ന ഇടിയും മിന്നലും. അമ്മയും അച്ഛനും ഉമ്മറത്ത്‌, ഞാൻ ഇടനാഴിയിൽ സോഫയിൽ കിടക്കുന്നു മഴ ആസ്വദിച്ചുകൊണ്ട്‌. ആ നേരത്ത്‌ അമ്മയുടെ കയ്യിലൊരു ചൂലുമുണ്ട്‌. പെട്ടെന്ന്‌ ഇടനെഞ്ച്‌ പൊട്ടുമാറ്‌ ഉച്ചത്തിൽ ഒരു ഇടിയും ഒപ്പം ഒരു മിന്നലും. കുറച്ചു നേരത്തേക്ക്‌ എങ്ങും നിശബ്ദത. കറന്റ്‌ പോയിരുന്നു. ‘മാഷിന്റെ വീട്ടിലുള്ളവരേ ഒന്നിവിടെ വരണേ’ എന്നൊരു നിലവിളി. എവിടെ നിന്നാണെന്ന്‌ ആദ്യം മനസിലായില്ല. പിന്നീട്‌ മനസിലായി തൊട്ടടുത്ത വീട്ടിൽ നിന്നാണെന്ന്‌. ഞാനും അനിയനും ഓടി...

പ്രണയഭാജനം

മൊബൈൽ ഫോണിനോട്‌ എനിക്കി പ്പോൾ കടുത്ത പ്രണയം. അതിന്റെ ഉള്ളിലെ ബാറ്ററി വേഫർ മിഠായി പോലെ കാഡ്‌ബറീസ്‌&മഞ്ച്‌ പോലെ- കടിച്ചു തിന്നാൻ തോന്നുന്നു Generated from archived content: poem17_jan29_07.html Author: r_radhakrishnan

തന്മാത്ര

സാധാരണ ചെയ്യുന്നതൊന്നും എനിക്ക്‌ ഇപ്പോൾ ചെയ്യാനാവുന്നില്ല എന്ന കലശലായ തോന്നൽ. ഓർമ്മയുടെ തന്മാത്ര കുറഞ്ഞതാണോ എന്ന തോന്നൽ ചിത്രം കണ്ടതിനു ശേഷം കൂടി. ഡോക്‌ടർ എല്ലാ ടെസ്‌റ്റും നടത്തിക്കഴിഞ്ഞപ്പോൾ പറഞ്ഞുഃ “സാർ, എന്തും ഏറ്റെടുക്കാൻ ഞാൻ തയ്യാറെടുത്തുകഴിഞ്ഞു. പറഞ്ഞോളൂ, നല്ല പച്ചമലയാളത്തിൽ.” ഡോക്‌ടർ പറഞ്ഞുഃ “പച്ചമലയാളത്തിൽ? ഇത്‌ വെറും മടിയാണ്‌ - അലസത”. ഞാൻ പറഞ്ഞുഃ “സാർ, ഇതിന്റെ മെഡിക്കൽ പദം ഒന്നു പറഞ്ഞു തരുമോ വീട്ടിൽ പോയി ഭാര്യയോടു പറയാനാണ്‌.” Generated from archive...

ഷോപ്പിംഗ്‌

വിൻഡോഷോപ്പിംഗ്‌ എന്നത്‌ പുതിയ കാലഘട്ടത്തിലെ ഒരുതരം കലയാണ്‌. ഷോറൂമിന്റെ കണ്ണാടിവാതിലിനിപ്പുറത്തുനിന്ന്‌ ഉല്‌പന്നങ്ങൾ നോക്കി കണ്ണിനും മനസ്സിനും മാത്രം സുഖിക്കുന്ന തരത്തിൽ, കീശയുടെ വലിപ്പം കുറയാത്തതരത്തിൽ നോക്കി നുണയുന്ന രീതി. വാങ്ങേണ്ടതില്ല. കണ്ടുസുഖിക്കുക. നിരാസക്തി ഒരു ഉപായമാക്കി രക്ഷപ്പെടുക. അങ്ങനെ ഒരു മൊബൈൽഫോൺ വാങ്ങാതെ വാങ്ങാനാണ്‌ അയാൾ വിൻഡോഷോപ്പിംഗ്‌ നടത്തിയത്‌. ഫോണിന്റെ ആകർഷകത്വങ്ങൾ നോക്കിനിന്ന അയാൾ അറിയാതെ ആ ഷോറൂമിനുളളിലെത്തി. സെയിൽസ്‌മാൻ പുതിയ മോഡൽ അയാളെ കാണിച്ചു. “നോക്കിയാട്ടെ ഈ ...

തീർച്ചയായും വായിക്കുക