Home Authors Posts by ആർ. നമ്പിയത്ത്‌

ആർ. നമ്പിയത്ത്‌

0 POSTS 0 COMMENTS

അനുഭവങ്ങളേ സാക്ഷി

ആരും ചോദിച്ചിട്ടില്ല ഞാനാർക്കും ഒന്നും കൊടുത്തത്‌ അറിഞ്ഞുകൊടുത്തു കൂടെക്കിടക്കുന്നവനു രാപ്പനിയറിയാമല്ലോ എന്റെ ധനം എന്റേത്‌ മാത്രമല്ലല്ലോ തിരിച്ചുകിട്ടുവാനല്ല ഞാനാർക്കും ഒന്നും കൊടുത്തത്‌ തന്നതും തരാത്തതും സമം ഒരിക്കൽ ഒരു നൂറ്‌ രൂപ ചോദിച്ചു ഏറ്റവുമടുത്ത സുഹൃത്തുക്കളോട്‌ ചോദിച്ചു നൂറല്ല, ആയിരങ്ങൾ കീശയിലുള്ളവർ അവർ കാശുകണ്ട കാലം മറന്നു പിന്നെപ്പിന്നെ ഉപ്പില്ലെങ്കിൽ വാങ്ങാൻ കാശില്ലെങ്കിൽ ഉപ്പില്ലാതെ കുടിക്കാൻ പഠിച്ചു അനുഭവങ്ങളേ നന്ദി. Generated from archived conte...

മത്സരം മത്സരം

മത്സരം, മത്സരം, സർവത്രമത്സരം ജീവിതം മത്സരം മാത്രം സൗന്ദര്യമത്സരം, ഉടുതുണിമത്സരം മത്സരം, മത്സരം തന്നെ കണ്ടുഞ്ഞാൻ പോത്തോട്ടാമത്സരം പത്രത്തിൽ കണ്ടെന്റെ ചങ്കുതകർന്നു പോത്തിന്റെ വാലുകടിച്ചുപറിച്ചുള്ള പോത്തോട്ടമത്സരം! ഹാ!ഹാ! എന്നു തുടങ്ങിയീക്രൂരത, മർത്യന്റെ- യിന്നും തുടരുന്നു, കഷ്‌ടം എന്നീപ്പാപത്തിൻ ശമ്പളം പറ്റുന്നു, അന്നു ഞാൻ പൊട്ടിച്ചിരിക്കും. Generated from archived content: poem1_jan14_10.html Author: r_nambiyath

പൂക്കളെപ്പോലെ ചിരിക്കൂ

പറയാനൊരുപാടുണ്ടല്ലോ പറയണമെന്നുമുണ്ടല്ലോ പറയുവതെങ്ങനെ, അറിയാ പറയാതിരിക്കുവാൻ വയ്യാ. പൂക്കളിറുക്കാതിരിക്കൂ പൂക്കളെക്കണ്ടുരസിക്കൂ ഉണ്ണികളേ, പൊന്നുണ്ണികളേ- നിങ്ങൾ പൂക്കളിറുക്കാതിരിക്കൂ മണ്ണിൽവിരുന്നിനായെത്തും വിണ്ണിന്റെ സൗരഭം - പൂക്കൾ മണ്ണിനെപ്പൊന്നാക്കിമാറ്റും വിണ്ണിൻ വിളക്കുകൾ - പൂക്കൾ നാളെക്കൊഴിയൂമീപ്പൂക്കൾ ഇന്നേയിറുക്കരുതെന്നൊ! പൂക്കൾക്കുമുണ്ടൊരായുസ്സ്‌ ഓർക്കണമെപ്പൊഴുംനിങ്ങൾ ആയുസ്സ്‌ തീരുംവരെയും പൂക്കൾ പുലരട്ടെ ചേലിൽ ആയുസ്സ്‌ തീരുംവരെയും പൂമണം പൂശട്ടെ മേലിൽ പൂക്കളെക്കണ്ടു രസിക്കൂ പൂക്കളെപ്...

തീർച്ചയായും വായിക്കുക