Home Authors Posts by ആർ. നമ്പിയത്ത്‌

ആർ. നമ്പിയത്ത്‌

0 POSTS 0 COMMENTS

തോന്നൽ

എന്തേ ഉണ്ടീല-ഉറങ്ങീല-ചോദിപ്പാ- നാരുമെനിയ്‌ക്കില്ല - ഭാഗ്യം. എന്തേ ഞരങ്ങുന്നു-നോവുന്നോ-ചോദിപ്പാ- നാരുമെനിയ്‌ക്കില്ല-ഭാഗ്യം. വേണ്ടതെല്ലാമെനിക്കുണ്ടെങ്കിലും സദാ വേണ്ടതില്ലെന്നൊരു തോന്നൽ. എല്ലാരുമുണ്ടെനിക്കെങ്കിലുമെന്തിനൊ ആരുമില്ലെന്നൊരു തോന്നൽ. തോന്നലേ,യെത്രനാളിങ്ങനെത്തിന്നും നീ? തിന്നെന്നെത്തീർക്കും - പറയൂ. Generated from archived content: poem6_mar21.html Author: r_nambiyath

നിങ്ങൾക്കു മംഗളം

എന്നുമെൻ മലർവാടിയിൽ- മാമരക്കൂട്ടങ്ങളിൽ എന്നെ വിളിച്ചുണർത്തുവാ- നെത്തുന്നോ- രോമനക്കിളികളേ, നിങ്ങൾക്കു മംഗളം. നിങ്ങളൊഴുക്കും വിവിധ- രാഗമാലികാ- ലാപനങ്ങളിൽ മുത്തമിട്ടുണരുന്ന ഞാനെത്ര ധന്യൻ! എന്റെ ഗായകരേ, സ്വർലോക ഗായകരേ, നിങ്ങൾക്കു മംഗളം. നിങ്ങൾക്കു കൂടുകൂട്ടുവാ- നായിട്ടല്ലൊ ഞാൻ ഈ മരങ്ങളെ നട്ടുണ്ടാക്കി. നിങ്ങൾക്കു വിശക്കുമ്പോൾ പഴം കൊത്തിത്തിന്നാനല്ലൊ ഞാൻ ഈ മരങ്ങളെ നനച്ചുണ്ടാക്കി. നിങ്ങടെ തേനൂറും പാട്ട്‌ കേൾക്കുവാനല്ലൊ ഞാൻ നിത്യവും ഉണരുന്നു. അത്‌ കേട്ട്‌- അതിൽ ലയിച്ച്‌- ഒരുനാൾ ഞാൻ ഉറങ്ങീട...

വയ്യ-വയ്യ

1 കേരളം കത്തുന്നു! കത്തുന്നു കേരളം! കാണാനിതു വയ്യ-വയ്യ അക്രമവാസന കത്തിപ്പടരുന്നു! കാണാനിതു വയ്യ-വയ്യ വർഗ്ഗീയവാദികൾ വാളുയർത്തീടുന്നു കാണാനിതു വയ്യ-വയ്യ പെൺവാണിഭങ്ങൾ പടർന്നുകത്തുന്നു! കാണാനിതു വയ്യ-വയ്യ അഴിമതി-അഴിമതി-യടിമുടിയഴിമതി! കാണാനിതു വയ്യ-വയ്യ. വിദ്യാലയങ്ങളെ ചോരയിൽ മുക്കുന്നു! കാണാനിതു വയ്യ-വയ്യ 2 ‘ക്രിസ്‌റ്റ്യാനൊ’ വീണു പിടഞ്ഞു മരിക്കുന്നു! കാണാനിതു വയ്യ-വയ്യ നാട്ടിലെമ്പാടും സ്‌പിരിറ്റൊഴുകീടുന്നു! കാണാനിതു വയ്യ-വയ്യ നദീജലം വിൽക്കുന്നു! കരിമണൽ വിൽക്കുന്നു! കാണാനിതു വയ്യ-വയ്യ ഇനിയെന്ത...

ആനകൾ-ആനകൾ

ആനകളാനകളഴകിന്റെ മൂർത്തികൾ! ആനകളാനകളടിചത്തമൂർത്തികൾ! മയിലാടും കാടിന്റെയോമനയുണ്ണികൾ കിളിപാടും കാടിന്റെയോമൽത്തിടമ്പുകൾ കുളിർകോരും ചോലയിൽ നീന്തിക്കുളിച്ചവർ ഇല്ലിമുളം കാടിന്റെ തണലിൽ ശയിച്ചവ- രവരിതാ നടക്കുന്നു-നാടിനിടവഴികളി ലവരിതാ നടക്കുന്നു-കൈ,കാലിൽ ചങ്ങല! കുടമണി കിലുക്കിയും ചങ്ങല കിലുക്കിയു- മടിവച്ചു നീങ്ങുന്നു-കാണുക രസിക്കുക. ഇത്തിരിപ്പോന്നവനൊത്തിരിപ്പോന്നോനെ കുത്തിയും കൊന്നും ഭരിപ്പൂ-രസിക്കുക! അൽപായുസ്സുളള മനുഷ്യന്റെയൽപം രസത്തിനു-കൊഴുപ്പിനു-പെരുത്തുടലുളെളാരീ- യാനയെത്തന്നെ തിരഞ്ഞെടുത്തുളളനിൻ ക...

ഞാനൊരു മൂഢൻ

ആറുമണിയ്‌ക്കുള്ള ബസ്സിൽ പോയീടണം അതുകൊണ്ട്‌ വേഗം നടന്നു ഞാൻ ചെന്നാലോ, എൻ അടുപ്പിൽ തീപുകയുള്ളൂ. അതുകൊണ്ട്‌ വേഗം നടന്നു എൻമുന്നിൽ കൈനീട്ടി നിൽക്കുന്നൊരാൾ ഒരു അരപ്രാണൻ ഞാനെൻ അരിക്കിഴി നൽകി. അന്നേരം എന്റെ അടുപ്പിനെ ഓർത്തീല ഞാൻ എന്നെയും ഓർത്തീല സ്തംബ്ധനായ്‌ നിന്നു ഞാൻ മൂഢൻ! ഞാൻ ഒരു മൂഢൻ! Generated from archived content: poem5_nov20_07.html Author: r_nambiyath

വിത്തറിയേണ്ട

വിത്തറിയേണ്ട, പേരറിയേണ്ട കുട്ടനു മാമു ഉണ്ടാൽപ്പോരേ? നാക്കറിയേണ്ട, നടപ്പറിയേണ്ട, പോക്കറിയേണ്ട, വരവറിയേണ്ട നാൾക്കുനാൾക്കുണ്ടു വളർന്നാൽപ്പോരെ? നാലാൾക്കൊപ്പം നടന്നാൽപ്പോരെ? പോരല്ലോ അമ്മേ, പോരല്ലോ അച്ഛാ നേരെ പറഞ്ഞുതന്നാലും വിത്തിന്റെ പേരെന്ത്‌, എന്ത്‌? എത്ര മൂപ്പുള്ളൊരു വിത്ത്‌? ഏത്‌ മണ്ണിനനുയോജ്യം? ഏത്‌ കാലത്തിനനുയോജ്യം? കൃഷിമുറയെങ്ങനെ, എപ്പോൾ? വിളവെടുപ്പെങ്ങനെ, എപ്പോൾ? എല്ലാമറിഞ്ഞു പണിയെടുത്തീലെങ്കി- ലെങ്ങനെ നാം പിഴച്ചീടും? എല്ലാമറിഞ്ഞുനടന്നീലയെങ്കി- ലെങ്ങനെ മുൻപോട്ടുപോകും. ...

എങ്കിരുന്താലും വാഴ്‌ക

ഇല്ല മറന്നീല, യോമലേ നിന്നെ ഞാ- നില്ല, മറന്നീല, തെല്ലും എന്നും സായന്തനസർക്കീട്ടിനായി ഞാ- നിന്നും നടക്കുന്നു. സത്യം ഞാനിടവഴിയിലൂടോടി വരുന്നതും നോക്കി നിൽക്കുന്നൊരാനിൽപ്പ്‌! പൂത്തുശോകത്തിന്നടിയിലടിമുടി പൂത്തലഞ്ഞുള്ളൊരാനിൽപ്പ്‌! ഇല്ല, മറന്നീലയോമലേ, നിന്നെഞ്ഞാ- നില്ല, മറന്നീല, തെല്ലും കത്ത്‌ കൈമാറില, വാക്കു കൈമാറീല കത്തിജ്വലിച്ചു നാം നിന്നു ഉള്ളിലൊയെണ്ണങ്ങളെണ്ണിയെടുക്കുന്ന കണ്ണുകളായി നാം നിന്നു തൊട്ടടുത്താണ്‌ നാം നിന്നതെന്നാകിലും തൊട്ടീല, തോന്നീലാ, സത്യം നിന്നെഞ്ഞാൻ തീണ്ടീലയെന്നതാണിന്നെന്റെ ഒന്നാമത...

അന്നു നീ നീയാകും

വണ്ടിവലിക്കുന്ന കാള കരിവലിച്ചീടുന്ന കാള ഭാരം ചുമക്കുന്ന കാള ഭാരമായ്‌ നീങ്ങുന്ന കാള പൊട്ടിയൊലിക്കും ചുമല്‌! ഈച്ചകളാർക്കും ചുമല്‌! നുകമായി നീ ജനിച്ചില്ല നുകം, നിന്റെ തോളിൽ പതിച്ചു ഈ നുകമെന്നുതകർക്കും? തകർക്കാൻ നിനക്കുകഴിയും? അന്നു നീ കാളയായ്‌ത്തീരും അന്നു നീ, നീയാകും, തീർച്ച Generated from archived content: poem3_mar13_08.html Author: r_nambiyath

ഇന്നും കാണ്മൂ

ഇന്നലെ നീ വന്ന നേരം സന്ധ്യമയങ്ങിയനേരം പാതിമറഞ്ഞു നീ നിന്നു പാടേ മറന്നു ഞാൻ നിന്നു എന്നുമിതേവിധം വന്നു എന്നുമിതേവിധം കണ്ടു മിണ്ടിയതില്ലൊരു വാക്കും മിണ്ടാതെ മിണ്ടി നാവേറെ പിന്നെ നീയെങ്ങോ മറഞ്ഞു പിന്നെ നീയെന്നെ മറന്നു ഇന്നും ഞാൻ കാണുന്നു നിന്നെ ഇന്നുമതേ വിധം തന്നെ നിന്റെ വരവുമാനിൽപ്പും ഇന്നുമതേവിധം കാണ്മൂ രണ്ടിറ്റു കണ്ണുനീർ വീഴ്‌ത്തി കണ്ടു, ഞാനങ്ങനെ നിൽപ്പൂ. Generated from archived content: poem2_aug14_07.html Author: r_nambiyath

ഒരു തുള്ളി സ്നേഹം

ഒരു തുള്ളിയുണ്ടെന്റെ കയ്യിൽ ഒരു തുള്ളി, ഒരു തുള്ളിമാത്രം. ഒരു തുള്ളി, തുള്ളിമരുന്ന്‌ ഒരു തുള്ളി, ഒരു തുള്ളി മാത്രം പുണ്ണുകൾ പൂർണ്ണമായ്‌മാറും ദണ്ണം പറ പറന്നീടും കട്ടിയിരുട്ടിന്റെ കൂട്ടിൽ പൊട്ടിവിടരും വെളിച്ചം ആ തുള്ളിയേതെന്നൊ, എന്നൊ. ആ തുള്ളിയാണല്ലൊ സ്നേഹം നിസ്തുല നിർമ്മല സ്നേഹം നിത്യസുഗന്ധിയാം സ്നേഹം സ്നേഹമുണ്ടൊരു തുള്ളിക്കയ്യിൽ സ്നേഹ,മൊരു തുള്ളി, വേണോ? Generated from archived content: poem1_oct1_07.html Author: r_nambiyath

തീർച്ചയായും വായിക്കുക