ആർ.എൻ.ഹോമർ
സ്‌ഥലകാലബോധം
ടൂറിസ്‌റ്റുകാറുകളിൽ ടേപ്പ് റിക്കാർഡർ അത്ര വ്യാപകമായിട്ടില്ലാത്ത കാലം. ഡ്രൈവർ ശേഖരൻകുട്ടിയുടെ ടൂറിസ്‌റ്റുകാറിൽ സ്‌റ്റീരിയോ ഫോണിക് ആഡിയോ സിസ്‌റ്റം ഉണ്ട്. അപ്പോപ്പിന്നെ അയാളുടെ പത്രാസ് വിവരിക്കേണ്ടതില്ലല്ലോ. ഒരു ദിവസം കെടാമംഗലത്തെ ഒരു കുടുംബം ടാക്‌സി സ്‌റ്റാന്റിൽ വന്ന് ശേഖരൻകുട്ടിയുടെ കാറ് വിളിച്ചു. അവർ കാറിൽ കയറി. പോകേണ്ടതായ സ്‌ഥലവും പറഞ്ഞു.. കാറോടിത്തുടങ്ങിയപ്പോൾ തന്നെ ശേഖരൻകുട്ടി ഉച്ചത്തിൽ സറ്റീരിയോ ഓൺ ചെയ്‌തു. മാടപ്രാവേ വാ, മാനേ മാനേ വിളികേൾപ്പൂ തുടങ്ങിയ പാട്ടുകൾ സ്‌റ്റീരിയോ യിൽ ...
പരശുറാം എക്‌സ്‌പ്രസ്
പത്താക്ലാസിലെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ കെടാമംഗലത്തെ അമാലസംഘത്തിൽപ്പെട്ട രമേശൻ തോറ്റവാർത്ത നാട്ടിലെങ്ങും പാട്ടായി. അറിയപ്പെടുന്ന ആയുർവേദ വൈദ്യന്റെ മകനും നന്നായി പഠിക്കുകയും ചെയ്യുന്നതുമായ രമേശൻ നല്ല നിലയിൽ പാസാകും എന്നാണ് കതുരിയിരുന്നത്. എന്തിനുപറയുന്നു. സംഗതി കുളമായി. ഇനി എങ്ങനെ ആളുകളുടെ മുഖത്തുനോക്കും? ചിന്തകൾ കാടുകയറി, ഒടുക്കം രമേശൻ നാടുവിടാൻ തീർച്ചയാക്കി. രമേശന്റെ അച്ഛന്റെ വൈദ്യശാലയിൽ പച്ചമരുന്നെടുത്തുകൊടുക്കുന്ന ജയദേവനെയും ഒളിച്ചോട്ടത്തിൽ കക്ഷിചേർത്തു. അന്നുച്ചക്ക്, രണ്ടുപേരും ...