ആർ. ഗോപാലകൃഷ്‌ണൻ
ഔചിത്യദീക്ഷ
പണ്ഡിതരുടെ സര്‍വകലാശാലാ സെമിനാര്‍. ചെല്ലും ചെലവും യുജിസി വഹ! വിഷയം: സാഹിത്യത്തിലെ ഔചിത്യദീക്ഷ. മഹാപണ്ഡിതനും അടുത്തൂണ്‍ പറ്റിയ പ്രൊഫസറുമായ ഗുരുവരന്‍ മുഖ്യ പ്രഭാഷണം തുടങ്ങി. അംഗ്ലേയ ഉദ്ധരണീപ്രവാഹം, ഭാരതീയ മീമാംസമേരുക്കളില്‍ നിന്നുള്ള മലവെള്ളപ്പാച്ചില്‍.. ഘടികാരം ഓടിത്തളര്‍ന്നു. സഹപ്രാസംഗികര്‍ പ്രകൃതിയുടെ 'മിസ്‌കോളുകള്‍'ക്ക് മറുപടി നല്‍കാനെന്ന നാട്യത്തില്‍ വേദി വിട്ടു. വിദ്യാര്‍ഥി സദസ് മൊബൈല്‍ ഗെയിമുകളില്‍ മുഴുകി. മാസ്റ്ററുടെ 'ഔചിത്യദീക്ഷ' എന്നിട്ടും തളര്‍ന്നില്ല. അവസാനം ഒട്ടും ഔചത്യമില്ലാതെ വൈദ്യ...
കേരളത്തിലെ ആദ്യത്തെ സ്‌റ്റുഡിയോ മൺമറഞ്ഞു
സിനിമാ പ്രേമികൾക്കും ആസ്വാദകർക്കും പ്രവർത്തകർക്കും പഞ്ഞമില്ലാത്ത നാടാണ് കേരളം. ഇവർക്കൊക്കെ പുറമെ നല്ല സിനിമയ്‌ക്കു വേണ്ടിയാണെന്ന ഭാവത്തിൽ രണ്ടു സർക്കാർ സ്‌ഥാപനങ്ങളും. അവിടെ സർക്കാർ ചിലവിൽ ഉണ്ടുറങ്ങാൻ കുറേ ജോലിക്കാരും. ഐ.ജി. ഓഫീസിനു മുന്നിലെ ഫ്‌ളാറ്റിൽ പിടികിട്ടാപ്പുള്ളിയെ ഒളിപ്പിച്ചു താമസിച്ചത് വരെ കണ്ടുപിടിക്കുന്ന പത്രപ്രവർത്തകർ. എന്തിനും ഏതിനും ഒളിക്യാമറയുമായി നടക്കുന്ന ചാനൽ ചേട്ടന്മാർ. ഇവരൊക്കെയുണ്ടായിട്ടും തലസ്‌ഥാന നഗരിയിൽ മലയാളസിനിമയുടെ വേരോട്ടത്തിന് നാന്ദികുറിച്ച കെട്ടിടം നിലം പര...