ആർ.ചന്ദ്രലാൽ
മകൾ
മക്കളില്ലാത്തതിനാൽ ഒരു കുഞ്ഞിനെ വേണമെന്നു പറഞ്ഞപ്പോൾ ഒരു കരാർ പ്രകാരമായിരുന്നു ഒരു വയസ്സുളള പെൺകുഞ്ഞിനെ ഞങ്ങൾക്ക് അവർ തന്നത്. “പതിനെട്ട് വയസ്സാകുമ്പോൾ തിരികെ തരണം.‘ നിവൃത്തിയില്ലാതെ ആ കരാർ ഞങ്ങൾ സമ്മതിച്ചു. അവൾ ഞങ്ങളുടെ ഓമനയായി വളർന്നു. പതിനാലാം വയസ്സിൽ ഋതുമതിയായി. കാമവും ക്രോധവും ലോഭവും മോഹവും അവളിൽ അലയടിക്കുന്നത് ഞങ്ങൾ നോക്കിനിന്നു. അവൾക്കുവേണ്ടി ഞങ്ങൾ ഒന്നും കരുതേണ്ട കാര്യമില്ലല്ലോ. പതിനെട്ടു വയസ്സിനുശേഷം അവൾ ഞങ്ങളുടേതല്ലാതായിത്തീരും. പതിനെട്ട് വയസ്സ് തികയുന്ന ഇന്ന് അവളെക്കണ്ട...