പി.വി. സുകുമാരൻ
സ്‌നേഹാദരങ്ങളോടെ….
മുണ്ടൂർ കൃഷ്‌ണൻകുട്ടി മാഷ് ഓർമ്മകളിലേക്ക് പിൻവാങ്ങിയ ദിവസം. മുണ്ടൂര് അനുപുരത്ത് വീട്ടുവളപ്പിലെ തിരക്കിൽനിന്ന് സ്വല്പം മാറിനിന്ന് ഞങ്ങൾ സംസാരിച്ചത് ജീവിതത്തിന്റെ അർത്ഥമില്ലായ്‌മയെക്കുറിച്ചും മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെ കുറിച്ചുമൊക്കെയായിരുന്നു. പൊടുന്നനെ ഡോക്‌ടർ രാജ്‌കുമാർ ചോദിച്ചു. “മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെങ്കിൽ മാഷിന്റെ ആത്മാവ് ഇപ്പോൾ എവിടെയായിരിക്കും?” മരണത്തിന്റെ ഇരുണ്ട ഗുഹയിലൂടെ യാത്രചെയ്‌ത് തിരിച്ചുവന്ന രാജേഷ് പറഞ്ഞുഃ “മാഷിപ്പോൾ സ്വർഗ്ഗത്തിലായിരിക്കും...
സ്വപ്‌നത്തിലൊരു പെൺകുട്ടി
മരിക്കാത്തവരുടെ മുഖം സ്വപ്‌നം കാണാനാണെനിക്കിഷ്‌ടം.
എന്നിട്ടും,
എന്റെ സ്വപ്‌നങ്ങളിലേക്ക് കയറിവരുന്നത് ആത്മഹത്യ ചെയ്‌തവരുടെ മുഖം മാത്രം.
പിറക്കാത്ത കുഞ്ഞുമായി റെയിൽപ്പാളത്തിൽ തലവെച്ച പേരറിയാ പെൺകുട്ടി. കാറ്റെടുത്ത വാഴക്കൂട്ടങ്ങൾക്കിടയിലിരുന്ന് വിഷം മോന്തിയ കുമാരേട്ടൻ. വിശ്വാസപ്രമാണങ്ങൾ വഞ്ചിക്കുകയാണെന്നറിഞ്ഞപ്പോൾ ഒരു തുണ്ട് കയറിൽ തൂങ്ങിയാടിയ രമേശൻ.
പിന്നെ,
വെർജിനിയാ വൂൾഫ്, സിൽവിയാ പ്ലാത്ത്, വാൻഗോഗ്.....
ഒരു മൃദു ചുംബനം നെറ്റിയിൽ പതിക്കവെ ഞാൻ കണ്ണുതുറന്നു.
...